Featured

സൗദി കിരീടാവകാശി ഇന്ന് ഇന്ത്യയിൽ, പാക്കിസ്ഥാനെ കെട്ടിപ്പുണർന്ന സൗദി രാജകുമാരന്‍ ദില്ലിയിൽ എത്തുമ്പോള്‍ ഇന്ത്യ എങ്ങനെ കൈകാര്യം ചെയ്യുമെന്നറിയാന്‍ കൗതുകത്തോടെ ലോക രാജ്യങ്ങൾ; ഇന്ത്യൻ ജനതയുടെ വികാരത്തെ വൃണപ്പെടുത്തിയ സൽമാൻ ഇന്ത്യയിൽ എത്തുമ്പോൾ സ്വീകരണം തണുക്കുമെന്നും സൂചന

ദില്ലി : സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് ഇന്ത്യയിലെത്തും. നയതന്ത്ര വിഷയങ്ങളിലെ ചര്‍ച്ചക്കൊപ്പം വ്യവസായികളുമായി പ്രത്യേക കൂടിക്കാഴ്ചയുമുണ്ടാകും. പുല്‍വാമയിലെ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ സൗദി കിരീടാവകാശിയുടെ സന്ദര്‍ശനം ഏറെ നിര്‍ണായകമാണ്.

ദ്വിദിന പാകിസ്ഥാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ മുഹമ്മദ് ബിന്‍ സല്‍മാന്‍ തിങ്കളാഴ്ച വൈകിട്ട് സൗദിയിലേക്ക് മടങ്ങിയിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷമുള്ള ഇന്ത്യയുടെ ആഭ്യന്തര സാഹചര്യം കണക്കിലെടുത്താണ് പാകിസ്ഥാനില്‍ നിന്ന് നേരിട്ട് ഇന്ത്യയിലേക്ക് വരാതിരുന്നതെന്നാണ് വിവരം.

സൗദി മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പ്രമുഖ വ്യവസായികളും സൽമാനെ അനുഗമിക്കും. രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരുമായി കൂടിക്കാഴ്ചയുണ്ടായേക്കും. പ്രധാനമന്ത്രിയുമായി നടക്കുന്ന ഉഭയകക്ഷി കൂടിക്കാഴ്ചയില്‍ ഊര്‍ജം, സുരക്ഷ, വ്യാപാരം, അടിസ്ഥാന സൗകര്യ വികസനം, ടൂറിസം, പ്രതിരോധം, ഭീകരവിരുദ്ധ പോരാട്ടം തുടങ്ങി നിരവധി വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്നാണ് സൂചന.

അതേസമയം കശ്മീരിലുണ്ടായ ഭീകരാക്രമണത്തെ സൗദി വിദേശ കാര്യ മന്ത്രാലയം അപലപിച്ചിരുന്നുവെങ്കിലും ഇന്നലെ പാക്കിസ്ഥാനിൽ സന്ദർശനത്തിന് എത്തിയ സൽമാന്റെ പ്രഖ്യാപനങ്ങൾ ഇന്ത്യയുടെ പ്രതീക്ഷകൾക്ക് വിരുദ്ധമായിരുന്നു. പുൽവാമ ഭീകരാക്രമണത്തിന്റെ പേരിൽ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള നയതന്ത്ര നീക്കങ്ങൾ നടക്കുന്നതിനിടെ 2000 കോടി ഡോളറിന്റെ വ്യാപാര സഹായമാണ് സൽമാൻ പാകിസ്ഥാന് പ്രഖ്യാപിച്ചത്. ഈ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് വിരുദ്ധമായി പ്രവർത്തിച്ച സൽമാന് ഇന്ത്യയിൽ വലിയൊരു സ്വീകരണം നൽകില്ലെന്ന പൊതു സൂചനയും പുറത്തു വരുന്നുണ്ട്.

Anandhu Ajitha

Recent Posts

ബിജെപി നേതാക്കളോട് ദില്ലി വിട്ടു പോകരുതെന്ന് പാർട്ടിയുടെ നിർദ്ദേശം ? NARENDRA MODI

വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…

11 hours ago

ജി പി എസ് ട്രാക്കർ ഘടിപ്പിച്ച ദേശാടനപ്പക്ഷി കാർവാറിൽ എത്തിയതെന്തിന് ? KARWAR NAVAL BASE

കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…

11 hours ago

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ത്രിരാഷ്ട്ര സന്ദർശനം:പ്രധാന നേട്ടങ്ങൾ എന്തൊക്കെ?

മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…

12 hours ago

വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ ! പ്രതിപക്ഷ നീക്കങ്ങൾ പാളി I V B G RAM G BILL

തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…

12 hours ago

ഡി ഐ ജി എം കെ വിനോദ്കുമാർ-ദിലീപ് പറഞ്ഞ ക്രിമിനൽ പോലീസുകാരുടെ പരിച്ഛേദമോ?

ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…

12 hours ago

പോറ്റിയെ കേറ്റിയെ എന്ന ഗാനം മുറിപ്പെടുത്തുന്നത് അയ്യപ്പഭക്തന്മാരെയോ സ്വർണ്ണ കള്ളൻരെയോ ?

“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…

13 hours ago