Kerala

‘ഞങ്ങള്‍ക്ക് ഞങ്ങളുടെ രാമനെ തിരിച്ചു തരൂ’; ‘സേവ് രാമന്‍’ ഹാഷ്ടാഗുമായി കളക്ടറുടെ ഫേസ്ബുക്കില്‍ ആനപ്രേമികള്‍

തൃശൂര്‍: ‘ഞങ്ങള്‍ക്ക് ഞങ്ങളുടെ രാമനെ തിരിച്ചു തരൂ’… തൃശൂര്‍ കളക്ടറുടെ ഫേസ്ബുക്ക് കമന്റ് ബോക്‌സില്‍ നിറഞ്ഞു തുളുമ്പുന്ന അപേക്ഷയാണിത്. കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ എഴുന്നള്ളിപ്പ് നിരോധനത്തിനെതിരെയാണ് ആനപ്രേമികളുടെ പ്രതിഷേധവും അപേക്ഷയും. അനുപമ. ടി.വി ഐഎഎസ് എന്ന ഔദ്യോഗിക അക്കൗണ്ടിലെ വിഷു ആശംസാ പോസ്റ്റിനു താഴെയാണ് കമന്റുകള്‍ നിറഞ്ഞിരിക്കുന്നത്.

‘മാഡം ഞങ്ങളുടെ രാമനെ ഞങ്ങള്‍ക്ക് വിട്ടുതരണം’ എന്നാണ് ഒരാളുടെ കമന്റ്, മറ്റൊരാളുടെ അപേക്ഷ ‘മാഡം ഞങ്ങള്‍ക്ക് രാമനില്ലാതെ പറ്റില്ല, പ്ലീസ് വിട്ടുതരണം’ എന്നാണ്. ‘ഒരുപാട് കഷ്ടപ്പെട്ടാണ് ഞങ്ങള്‍ രാമന് വേണ്ടി സമരം ചെയ്തത്, അതിനുശേഷം രാമന്റെ വിലക്ക് മാറ്റി എന്നാണ് അധികാരികള്‍ ഉറപ്പ് നല്‍കിയത്. ഞങ്ങളെ ഇനിയും വിഷമിപ്പിക്കരുത്. ഇതിന് പിന്നില്‍ ഞങ്ങള്‍ക്കൊരു കപട ഉദ്ദേശ്യവുമില്ല,

ഞങ്ങളുടെ രാമനോടുള്ള അതിയായ സ്‌നേഹം മാത്രമേയുള്ളള്ളു, ‘ഞങ്ങളുടെ രാമനെ തിരിച്ചുതരൂ.. ഇത് അപേക്ഷയാണ്. നിരോധിക്കാന്‍ വേറെന്തൊക്കെയുണ്ട്, ഞങ്ങളുടെ രാമനെ തന്നെ വേണോ..’, ‘എല്ലാ ജില്ലയിലേക്കും വേണ്ട മാഡം, തൃശൂര്‍ ജില്ലയില്‍ മാത്രം മതി. അതിനും കഴിയില്ലെങ്കില്‍ തൃശൂര്‍ പൂരത്തിനെങ്കിലും വിലക്കൊന്ന് മാറ്റാമോ..’ എന്നിങ്ങനെ പോകുന്നു കമന്റുകളും അപേക്ഷകളും.

അതേ സമയം രാമചന്ദ്രന് വിലക്കേര്‍പ്പെടുത്തിയ നിലപാടിനെ അനുകൂലിച്ചും ധാരാളം കമന്റുകള്‍ വരുന്നുണ്ട്. ‘രാമനെ എഴുന്നെള്ളിക്കാതിരിക്കുന്നതാണ് ഏറ്റവും സേഫ്റ്റി’, ‘തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ വരുന്നതിന് മുന്‍പും തൃശൂര്‍ പൂരവും തെക്കേ ഗോപുരനട തള്ളിത്തുറക്കലും ഉണ്ടായിരുന്നു, രാമചന്ദ്രന്റെ കാലശേഷവും ഇതൊക്കെ മുറപോലെ നടക്കും’ എന്നൊക്കെയാണ് എഴുന്നെള്ളിപ്പ് വിലക്കിനെ അനുകൂലിക്കുന്നവര്‍ക്ക് പറയാനുള്ളത്.

B4 Admin

Recent Posts

പകല്‍ക്കൊള്ളയുടെ കൊച്ചി മോഡല്‍. കെ.എസ്.ഇ.ബി.യെ ഞെട്ടിച്ച് 3.14 കോടിയുടെ വൈദ്യുതി മോഷണം

കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…

5 hours ago

നേര് പറയുന്ന ഉദ്യോഗസ്ഥര്‍ക്ക് ലൂപ്പ് ലൈന്‍. മുട്ടില്‍ മരംമുറി കേസ് പുറത്തു കൊണ്ടുവന്ന ഐ.എഫ്.എസ് ഉദ്യോഗസ്ഥന്‍ ധനേഷ് കുമാറിനെ സ്ഥലംമാറ്റിയത് ഭരണകൂടത്തിന്റെ ഇരട്ടത്താപ്പ്.ക്ലീന്‍ ട്രാക്കുള്ള ഉദ്യോഗസ്ഥനെ തളയ്ക്കാന്‍ വന്‍ നീക്കം.

സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…

6 hours ago

ആഡംബര റീലുകളില്‍ വീണത് കോടികള്‍. ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ ഷാജിയുടെ വിദേശ ജോലി തട്ടിപ്പിന്റെ ഞെട്ടിക്കുന്ന കഥ

വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…

7 hours ago

യുഎന്നില്‍ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഭാരതം. ഭീകരവാദത്തിനെതിരെ ശക്തമായ താക്കീത്

ഐക്യരാഷ്ട്രസഭയുടെ വേദികളില്‍ ഭീകരവാദ വിഷയത്തില്‍ പാകിസ്താന് ശക്തമായ തിരിച്ചടിയാണ് ഭാരതം നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങളായി നുണകള്‍ ആവര്‍ത്തിച്ചതുകൊണ്ട് യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെക്കാനാകില്ലെന്ന് ഭാരതത്തിന്റെ…

7 hours ago

അഴിമതിക്കാർക്ക് പൂട്ടിട്ട് ഇ.ഡി: അറഫ ഗോൾഡ് ഉടമയുടെ വീട്ടിൽ മിന്നൽ പരിശോധന, സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ കേന്ദ്ര നടപടി ശക്തം

സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…

23 hours ago

ഇഡി അന്വേഷണം. പിണറായി വിജയനെതിരെ കരുതലോടെ സിപിഐ. വ്യക്തിപരമായ ആരോപണങ്ങളില്‍ കണ്ണടച്ച് പിന്തുണയ്ക്കാനാകില്ലെന്ന് നിലപാട്

തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…

2 days ago