ഭാരതീയർക്ക് മണ്ണ് അഥവാ ഭൂമി പഞ്ചഭൂതങ്ങളിൽ ഒന്നാണ്. അവർക്കത് ആരാധ്യ വസ്തുവാണ്. ഇന്ന് ലോകം നേരിടുന്ന ഒരു വലിയ പരിസ്ഥിതി പ്രശ്നമാണ് മരുഭൂവൽക്കരണം. മണ്ണിന്റെ ജൈവീകത നഷ്ടപ്പെട്ട് കൃഷി ചെയ്യാൻ കഴിയാത്ത ഉൽപ്പാദനക്ഷമമല്ലാത്ത മരുഭൂമിയായി മാറുന്ന പ്രതിഭാസമാണ് മരുഭൂവൽക്കരണം. അശാസ്ത്രീയമായ കൃഷിരീതികൾ, മൃഗപരിപാലനം, വന നശീകരണം, ജല മാനേജ്‌മന്റ്, ജനസംഖ്യാ വർദ്ധനവ്, നഗരവൽകരണം, രാസ മലിനീകരണം തുടങ്ങിയവയെല്ലാം മണ്ണിന്റെ ആരോഗ്യത്തെ നശിപ്പിക്കുകയും മരുഭൂവൽക്കരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. സത്യത്തിൽ മാനവരാശി സമീപ ഭാവിയിൽ തന്നെ നേരിടാൻ പോകുന്ന വലിയ ഭീഷണിയായിത്തീരും. മനുഷ്യന്റെ ഇടപെടലുകൾ കാരണം, പ്രകൃതി വിഭവങ്ങളുടെ വലിയ ചൂഷണം കാരണം മണ്ണ് അതിവേഗത്തിൽ നശിച്ചുകൊണ്ടിരിക്കുന്നു. ഭൂമിയുടെ കര ഭാഗത്തിന്റെ ഏതാണ്ട് മൂന്നിലൊരു ഭാഗം ഇപ്പോഴേ കൃഷി സാധ്യമല്ലാത്ത മരുഭൂമിയായി മാറിക്കഴിഞ്ഞു. കൂടുതൽ പ്രദേശങ്ങൾ മരുഭൂവൽക്കരണത്തിന്റെ ഭീഷണിയിലാണ്. ഏഷ്യ ആഫ്രിക്ക തുടങ്ങിയ വൻകരകൾ പ്രത്യേകിച്ചും മരുഭൂവൽക്കരണത്തിന്റെ ഗുരുതരപ്രത്യാഘാതങ്ങൾ അനുഭവിക്കുന്നു. ലോകമെങ്ങും കടുത്ത ഭക്ഷ്യ ക്ഷാമത്തിലേക്ക് നീങ്ങുമ്പോൾ മണ്ണിൻറെ സ്വാഭാവികത വളരെ വേഗത്തിൽ നശിക്കുന്നത് ആശങ്കയുണർത്തുന്ന കാര്യമാണ്. കടുത്ത ഭക്ഷ്യ ക്ഷാമവും ദാരിദ്ര്യവും, രാഷ്ട്രീയ അസ്ഥിരത, തർക്കങ്ങളും കലാപങ്ങളും തുടങ്ങിയ നിരവധി പ്രശ്നങ്ങൾ നമ്മൾ ഉടൻ മണ്ണിനെ രക്ഷിച്ചില്ലെങ്കിൽ ഉടലെടുത്തേക്കാം.
.
മണ്ണിന്റെ സ്വാഭാവികത സംരക്ഷിച്ച് ഈ ലോകത്തെ രക്ഷിക്കാൻ വ്യാപകമായ ബോധവൽക്കരണം, മണ്ണിനെ വീണ്ടെടുക്കാനുള്ള ബോധപൂർവ്വമായ പ്രവർത്തനങ്ങൾ എന്നിവ ആവശ്യമാണ്. ഇഷാ ഫൗണ്ടേഷൻ സ്ഥാപകൻ സദ്ഗുരു ജഗ്ഗി വാസുദേവ് ഈ നിയോഗം ഏറ്റെടുത്തിരിക്കുന്നു. മാനവരാശി നേരിടാൻ പോകുന്ന ഈ ഭീഷണിയെ കുറിച്ച് ലോകത്തെ അറിയിക്കാൻ പരിഹാര മാർഗ്ഗങ്ങൾ ലോക നേതാക്കളെ പഠിപ്പിക്കാൻ ഒരു ഭാരത സന്യാസി തന്നെ രംഗത്തിറങ്ങി. നൂറു ദിവസം കൊണ്ട് ഒരു മോട്ടോർബൈക്കിൽ 25 രാജ്യങ്ങൾ സന്ദർശിക്കാനുള്ള യാത്രയിലാണ് സദ്ഗുരു. മാർച്ച് മാസത്തിൽ യാത്ര ആരംഭിച്ചു. ലണ്ടനിൽ തുടങ്ങി ദക്ഷിണ ഭാരതത്തിലെ കാവേരി ബേസിനിലാണ് യാത്ര അവസാനിക്കുക. 30000 കിലോമീറ്റര് താണ്ടുന്ന ഈ യാത്രയിൽ ലോക നേതാക്കളും നയരൂപീകരണ വിദഗ്ധരും എഴുത്തുകാരും കലാകാരന്മാരുമെല്ലാം സദ്‌ഗുരുവുമായി ലോകത്തെ രക്ഷിക്കാനുള്ള ചർച്ചകൾ നടത്തുന്നു.
ലോക പരിസ്ഥിതി ദിനമായ ഇന്നലെ യാത്രയുടെ 75 ദിവസങ്ങൾ പിന്നിട്ടു. ഇഷാ ഫൌണ്ടേഷൻ ഇന്നലെ ദില്ലിയിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തിരുന്നു. പ്രധാനമന്ത്രിയുടെ വാക്കുകൾ കടമെടുത്താൽ സദ്ഗുരു ലോകത്തെ മണ്ണിന്റെ പ്രാധാന്യത്തെ കുറിച്ചു പഠിപ്പിച്ചു ഒപ്പം ഭാരത മണ്ണിന്റെ ശക്തിയെ കുറിച്ചും ലോകത്തിനു സദ്ഗുരു കാട്ടിക്കൊടുത്തിരിക്കുന്നു.
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…