supreme court
ദില്ലി: മനുഷ്യക്കടത്ത് കുറ്റാരോപിതയായ ആദിവാസി യുവതിക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. തടവിലായി രണ്ട് വർഷം കഴിഞ്ഞിട്ടും വിചാരണ ആരംഭിച്ചിട്ടില്ലെന്ന് കണ്ടെത്തിയ കോടതി യുവതിയെ അനിശ്ചിതമായി തടവിൽ പാർപ്പിക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു.
മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റിലായ മേഘാലയ സ്വദേശി ദ്രഭമോൻ ഫാവ എന്ന 21കാരിക്കാണ് ചീഫ് ജസ്റ്റിസ് എൻവി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ച് ജാമ്യം അനുവദിച്ചത്.
ഹർജിക്കാരി 18 മാസമായി ജയിൽവാസം അനുഭവിക്കുകയും കസ്റ്റഡിയിൽ കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു എന്ന വസ്തുതയും കണക്കിലെടുത്താണ് ജാമ്യം നൽകുന്നതെന്ന് സുപ്രീം കോടതി പറഞ്ഞു.
അതേസമയം 2020 ഫെബ്രുവരി മുതൽ ദ്രഭമോൻ ഫാവ ജയിലിൽ കഴിയുകയായിരുന്നു. അറസ്റ്റിലാകുന്ന സമയത്ത് യുവതി ഗർഭിണിയായിരുന്നു.
പിന്നീട് ജയിലിൽ ഒരു കുഞ്ഞിന് ജന്മം നൽകി. ഫാവയുടെ കുഞ്ഞും ജയിലിൽ കഴിയുകയാണ്.
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…
ഓപ്പറേഷൻ സിന്ദൂറിനിടെ ഭാരതത്തിന്റെ ആക്രമണത്തിൽ നിന്നും തങ്ങളെ രക്ഷിക്കുവാൻ പാകിസ്താൻ അമേരിക്കയോട് യാചനകൾ നടത്തുവാൻ ലോബിയിങ്ങ് നടത്തിയതിന്റെ രേഖകൾ പുറത്ത്…
ഇന്ത്യൻ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾക്കും മുന്നേറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണിത്. ശത്രുരാജ്യങ്ങളുടെ പ്രതിരോധ നിരകളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക…
ബഹിരാകാശ ശാസ്ത്രത്തിലെ ഓരോ മുന്നേറ്റവും എപ്പോഴും വലിയ ശബ്ദകോലാഹലങ്ങളോടെയാകില്ല സംഭവിക്കുന്നത്. പലപ്പോഴും ക്ഷമയോടെയുള്ള നിരീക്ഷണങ്ങളും സൂക്ഷ്മമായ വിശകലനങ്ങളും പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ…
നിങ്ങൾക്ക് എന്ത് കൊണ്ട് വിജയിക്കാൻ കഴിയുന്നില്ല? നിങ്ങൾ തേടുന്ന ആ ചോദ്യത്തിനുള്ള ഉത്തരം അഥർവ്വവേദത്തിലെ മന്ത്രത്തിൽ പറയുന്നുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…
കിഴക്കൻ ഏഷ്യൻ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ സങ്കീർണ്ണമായി തുടരുന്നതിനിടെ, തായ്‌വാൻ വ്യോമസേനയുടെ കരുത്തായ എഫ്-16വി (F-16V) യുദ്ധവിമാനം പരിശീലന…