ദില്ലി: മലങ്കര സഭാതർക്ക വിഷയത്തിൽ ഹൈക്കോടതി രജിസ്ട്രാർ ജനറൽ നൽകിയ റിപ്പോർട്ടുകൾ ഇന്ന് സുപ്രീംകോടതി പരിശോധിക്കും. സുപ്രീംകോടതി സ്വമേധയാ ലിസ്റ്റ് ചെയ്ത കേസ് പരിഗണിക്കുമ്പോളാണ് ഓർത്തഡോക്സ്- യാക്കോബായ തർക്കവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന കേസുകളെക്കുറിച്ച് ഹൈക്കോടതി രജിസ്ട്രാർ ജനറൽ നൽകിയ റിപ്പോർട്ടുകൾ പരിശോധിക്കുക. ഈ വിഷയത്തിൽ സമർപ്പിച്ച ഇരുനൂറോളം കേസുകൾ ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ചാണ് പരിഗണിക്കുന്നത്.
ഇടവകാംഗങ്ങളുടെ മൃതദേഹം പള്ളിസെമിത്തേരിയിൽ സംസ്കരിക്കുന്നത് അവകാശമാക്കി സംസ്ഥാനസർക്കാർ ഓർഡിനൻസ് ഇറക്കാനൊരുങ്ങുന്ന സാഹചര്യത്തിലാണ് കേസ് സുപ്രീംകോടതി പരിഗണിക്കുന്നത്. ഓർഡിനൻസിൽ ഗവർണർ ഒപ്പുവെച്ച് പുറത്തിറങ്ങിയിട്ടില്ലാത്തതിനാൽ അതിനെ ചോദ്യംചെയ്യുന്ന കേസുകളില്ല. എന്നാൽ, ഇന്ന് കേസ് പരിഗണിക്കുമ്പോൾ ഓർഡിനൻസിനെക്കുറിച്ച് അഭിഭാഷകർ ശ്രദ്ധയിൽപ്പെടുത്തിയാൽ സുപ്രീംകോടതി നടത്തുന്ന പരാമർശം നിർണായകമാകും.
പള്ളിത്തർക്കവുമായി ബന്ധപ്പെട്ട് ഇനിയൊരു കേസും പാടില്ലെന്നും തങ്ങളുടെ വിധി പാലിക്കാൻ എല്ലാ കോടതികൾക്കും ബാധ്യതയുണ്ടെന്നും സെപ്റ്റംബർ ആറിന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി ഉൾപ്പെടെ കേരളത്തിലെ ഒരു കോടതിയും സുപ്രീംകോടതിയുടെ വിധി ലംഘിക്കുന്ന ഉത്തരവുകളിറക്കരുതെന്നും അങ്ങനെയുണ്ടായാൽ വളരെ ഗൗരവത്തോടെ കാണുമെന്നും ജസ്റ്റിസ് മിശ്ര മുന്നറിയിപ്പുനൽകി. തുടർന്ന്, വിവിധ കോടതികളിലെ കേസുകളുടെ കണക്ക് വ്യക്തമാക്കി റിപ്പോർട്ട് നൽകാൻ ഹൈക്കോടതി രജിസ്ട്രാർ ജനറലിനോട് നിർദേശിക്കുകയായിരുന്നു. റിപ്പോർട്ടിൽ പറയുന്ന ഇരുനൂറോളം കേസുകളിൽ സുപ്രീംകോടതി എന്തു തീരുമാനമെടുക്കുമെന്നാണ് അറിയാനുള്ളത്.
ആദ്യം പറഞ്ഞ ആരോപണങ്ങളിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി ! സോണിയ ഗാന്ധിയുടെ ബന്ധുവിന് വിഗ്രഹകള്ളക്കടത്ത് സ്ഥാപനമുണ്ട് ! അന്വേഷണം…
ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ,…
പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു…
ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…
അന്താരാഷ്ട്ര ബഹിരാകാശ നിലയം (International Space Station) എന്ന മനുഷ്യനിർമ്മിത അത്ഭുതം ബഹിരാകാശത്തെ അതിൻ്റെ ദീർഘകാലത്തെ ദൗത്യം പൂർത്തിയാക്കി വിരമിക്കാനൊരുങ്ങുകയാണ്.…
ദശാബ്ദങ്ങളായി തുടരുന്ന പാകിസ്ഥാൻ്റെ അടിച്ചമർത്തലുകൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെ പോരാടുന്ന ബലൂച് ജനത, ഇപ്പോൾ ചൈനയുടെ സൈനിക സാന്നിധ്യം കൂടി തങ്ങളുടെ…