പത്തനംതിട്ട: അടൂരിൽ കെ എസ് ആർ ടി ബസിൽ മകളെ ഉപദ്രവിച്ച ഞരമ്പ് രോഗിയുടെ മൂക്ക് ഇടിച്ചു തകർത്ത് അമ്മ. കഴിഞ്ഞ ദിവസമാണ് സ്‌കൂൾ വിദ്യാർത്ഥിനിയായ മകളോട് മോശമായി പെരുമാറിയ രാധാകൃഷ്‌ണ പിള്ളയെയാണ് അമ്മ മർദ്ദിച്ചത്. മകളെ ഉപദ്രവിച്ചത് ചോദ്യം ചെയ്‌ത തങ്ങൾക്ക് നേരെ പ്രതി ആക്രോശിച്ച് പാഞ്ഞടുത്തതായും ഉപദ്രവിക്കാൻ ശ്രമിച്ചതായും അവർ പറഞ്ഞു. തുടർന്ന് സ്വയം പ്രതിരോധിക്കാനായിരുന്നു മർദ്ദനം.
തന്നെ മർദ്ദിച്ച അമ്മയ്‌ക്കെതിരെ കേസെടുക്കണമെന്ന് പ്രതിയും പരാതി നൽകി. എന്നാൽ സ്വയരക്ഷാർത്ഥം ചെയ്തതിനാൽ തൽക്കാലം കേസെടുക്കുന്നില്ല എന്ന നിലപാടിലാണ് പോലീസ്. രാധാകൃഷ്ണപിള്ള കുട്ടിയോട് മോശമായി പെരുമാറുകയും കാലിൽ സ്പർശിക്കുകയും ചെയ്തു. എന്തിനാണ് തൊട്ടതെന്ന് ചോദിച്ചപ്പോൾ വളരെ മോശമായിട്ടാണ് ഇയാൾ പ്രതികരിച്ചത്. കുട്ടി അപ്പോൾ തന്നെ അമ്മയെ വിളിച്ച് വേഗം വരാൻ ആവശ്യപ്പെട്ടു. അമ്മ എത്തിയപ്പോൾ വിവരം അറിയിച്ചു. എന്തിനാണ് മകളോട് മോശമായി പെരുമാറിയതെന്ന് ചോദിച്ചപ്പോൾ രാധാകൃഷ്ണപിള്ള അമ്മയോടും മകളോടും അസഭ്യം പറയുകയും അക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിനെ തുടർന്നാണ് താൻ ഇയാളുടെ മുഖത്തിടിച്ചതെന്നും അമ്മ പ്രതികരിച്ചു. മറ്റൊരു പെൺകുഞ്ഞിനും ഇങ്ങനെയൊരു അനുഭവം ഉണ്ടാകരുതെന്നും അമ്മ കൂട്ടിച്ചേർത്തു.
ഇന്നലെ വൈകുന്നേരം 5 മണിയോടെയാണ് സംഭവുമുണ്ടായത്. പ്രതിയായ രാധാകൃഷ്ണപിള്ള മദ്യലഹരിയിലായിരുന്നു. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. രാധാകൃഷ്ണപിള്ളയുടെ മൂക്കിന്റെ പാലത്തിന് പൊട്ടലുണ്ട്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തേക്കും.
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…