തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നത് വൈകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി. സ്കൂള്‍ തുറക്കല്‍ തീരുമാനം പ്ലസ് വണ്‍ പരീക്ഷയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്കനുസരിച്ചു മാത്രമെന്ന് മന്ത്രി. വിധി അനുകൂലമെങ്കിൽ മാത്രമേ പ്രായോഗികത പരിശോധിക്കാനുള്ള വിദഗ്ദസമിതിയെ നിയമിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. സ്കൂളുകള്‍ തുറക്കാമെന്നു നേരത്തെ ആരോഗ്യവിദഗ്ദര്‍ മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ നിര്‍ദേശിച്ചിരുന്നു.
പ്ലസ് വൺ പരീക്ഷ സ്റ്റേ ചെയ്ത സമയത്ത് സ്കൂള്‍ തുറക്കുന്ന നടപടികളുമായി മുന്നോട്ടുപോകുന്നത് അനുചിതമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ വിലയിരുത്തല്‍. ഇതേതുടർന്ന് സെപ്തംബര്‍ 13 നു കേസ് വീണ്ടും പരിഗണിക്കുന്നതുവരെ പരീക്ഷ നിര്‍ത്തിവെയ്ക്കാനാണ് സുപ്രീംകോടതി നിര്‍ദേശം. സെപ്തംബര്‍ 6 മുതല്‍ പ്ലസ് വണ്‍ പരീക്ഷ നടത്താനായിരുന്നു വിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനം. എന്നാൽ വിധി എതിരായാല്‍ സ്കൂള്‍ തുറക്കുന്ന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകില്ല. രോഗസ്ഥിരീകരണ നിരക്ക് എട്ടിന് താഴെ എത്തിയാൽ മാത്രമേ ചർച്ചകളിലേക്ക് കടക്കൂവെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ ധനു മാസത്തിലെ പൗർണ്ണമി ദിനമായ നാളെ നട…
പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പ്രതിയ്ക്ക് വേണ്ടി…
ശ്രീനഗർ: കഴിഞ്ഞ നവംബറിൽ ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഷോപ്പിയാനിലെ പദ്‌പവൻ വനമേഖലയിൽ ദേശീയ അന്വേഷണ…
ഉത്തർപ്രദേശിൽ ഭൂമാഫിയയുടെ കൈകളിൽ നിന്ന് തന്റെ പിതൃസ്വത്ത് തിരിച്ചുപിടിക്കാൻ വർഷങ്ങളായി പോരാടിയ സൈനികന്റെ മകൾക്ക് പുതുവർഷത്തിൽ നീതി വാങ്ങി നൽകി…
മുംബൈ : പുതുവത്സര ആഘോഷങ്ങൾക്കിടെ മുംബൈയിൽ ഞെട്ടിപ്പിക്കുന്ന ക്രൂരത. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് 44-കാരനായ കാമുകൻ്റെ ജനനേന്ദ്രിയം 25-കാരിയായ യുവതി…
ധർമ്മശാല: ഹിമാചൽ പ്രദേശിലെ ഗവൺമെന്റ് ഡിഗ്രി കോളേജിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ പെൺകുട്ടിയുടെ മരണ മൊഴി പുറത്ത് വന്നതിന് പിന്നാലെ…