Entertainment

പ്രശസ്‌ത ഹൊറർ ചിത്ര നിർമാതാവും തിരക്കഥാകൃത്തുമായ കുമാര്‍ രാംസീ അന്തരിച്ചു

ബോളിവുഡ് തിരക്കഥാകൃത്തും നിർമാതാവുമായ കുമാർ രാംസി അന്തരിച്ചു. 85 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് മുംബൈയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ഹൊറർ സിനിമകളുടെ പര്യായമായിരുന്ന, ഏഴു പേരടങ്ങുന്ന രാംസി ബ്രദേഴ്‌സിലെ തലമുതിർന്ന ആളായിരുന്നു കുമാർ രാംസി.

80 കാലഘട്ടത്തിൽ രാംസി ബ്രദേഴ്‌സിന്റേതായി നിരവധി സിനിമകളാണ് പുറത്തുവന്നത്. ഇതിൽ ഹൊറർ ചിത്രങ്ങളായിരുന്നു കൂടുതലും. ഇവർ ചേര്‍ന്ന് പുറത്തിറക്കിയ മിക്ക സിനിമകളുടെയും രചന നിര്‍വഹിച്ചത് കുമാര്‍ രാംസീയാണ്. ശത്രുഘ്നന്‍ സിന്‍ഹ അഭിനയിച്ച പുരാന മന്ദിര്‍, സായാ, നസിറുദ്ദീന്‍ ഷായുടെ ഖോജ് എന്നിവയാണ് കുമാര്‍ രചിച്ച പ്രശസ്ത ചിത്രങ്ങള്‍. മുപ്പതിലേറെ ഹൊറര്‍സിനിമകള്‍ രാംസീ സഹോദരന്മാര്‍ പുറത്തിറക്കി. 1972-ലെ ദോ ഘാസ് സമീന്‍കേ നീചേയിലൂടെയായിരുന്നു തുടക്കം. അച്ഛന്‍ നിര്‍മിച്ച ആദ്യസിനിമകള്‍ പരാജയപ്പെട്ടപ്പോഴാണ് രാംസീ സഹോദരന്‍മാര്‍ പ്രേത സിനിമയുടെ ലോകത്തേക്ക് കടക്കുന്നത്. ഷീലയാണ് ഭാര്യ. രാജ്, ഗോപാല്‍, സുനില്‍ എന്നിവര്‍ മക്കളാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

അവയവക്കടത്ത് കേസ്; രണ്ടാഴ്ച മുൻപ് പോലും അവയവ കച്ചവടത്തിനായി ആളുകളെ വിദേശത്തേക്ക് കടത്തി ;ഇരകളെ കണ്ടെത്തി മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ തീരുമാനം

കൊച്ചി ;അവയവക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. അറസ്റ്റിലായ സബിത്ത് രണ്ടാഴ്ച മുൻപ് പോലും അവയവ കച്ചവടത്തിനായി ആളുകളെ…

2 hours ago

ഔദ്യോഗിക ബഹുമതികളോടെ യോഹാൻ മെത്രാപൊലീത്തയുടെ സംസ്കാരം 11 മണിക്ക് ;അന്തിമോപചാരമര്‍പ്പിക്കാൻ നിരവധിപേര്‍

കോട്ടയം: ബിലിവേഴ്സ് ഈസ്റ്റേൺ സഭ പരമാദ്ധ്യക്ഷൻ അത്തനേഷ്യസ് യോഹാൻ മെത്രാപൊലീത്തയുടെ സംസ്കാരം ഇന്ന് നടക്കും. രാവിലെ 11 മണിക്ക് തിരുവല്ല…

2 hours ago

തലമുറകളുടെ ആഘോഷം…! 64-ന്റെ നിറവിൽ മലയാളത്തിന്റെ നടനവിസ്മയം മോഹൻലാൽ; ലാലേട്ടന് ആശംസകളുമായി സിനിമാലോകവും ആരാധകരും

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ അഭിനയ ചക്രവര്‍ത്തി മോഹന്‍ലാലിന് ഇന്ന് 64-ാം പിറന്നാൾ. നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ, മലയാള ചലച്ചിത്രാസ്വാദകരുടെ സിനിമാകാഴ്‌ചകൾക്ക്…

3 hours ago

‘തനിക്കെതിരെ പ്രചരിപ്പിക്കുന്ന ഓരോ വ്യാജ ആരോപണങ്ങൾക്കും നിങ്ങളെ കോടതി കയറ്റും’; ആം ആദ്മി നേതാക്കൾക്ക് മുന്നറിയിപ്പുമായി സ്വാതി മലിവാൾ

ദില്ലി: തനിക്കെതിരെ പ്രചരിപ്പിക്കുന്ന ഓരോ വ്യാജ ആരോപണങ്ങൾക്കും ആം ആദ്മി പാർട്ടി നേതാക്കളെ കോടതി കയറ്റുമെന്ന മുന്നറിയിപ്പുമായി ആം ആദ്മിയുടെ…

4 hours ago