ശ്രീനഗർ : ജമ്മുവിൽ രണ്ട് ഭീകരരെ കൂടി വധിച്ച് സുരക്ഷാ സേന. ദോഡ ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് രണ്ട് ഭീകരരെ കൂടി സുരക്ഷാ സേന വകവരുത്തിയത്. ഭീകരരിൽ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തിട്ടുണ്ട്. രണ്ട് എം-4, ഒരു എകെ-47 റൈഫിൾ, ഗ്രനൈഡ് തുടങ്ങിയവയാണ് ഭീകരരിൽ നിന്നും കണ്ടെടുത്തത്.
ഏറ്റുമുട്ടലിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. പരിക്കേറ്റ സ്‌പെഷ്യൽ പോലീസ് ഓഫീസർ, ദോഡയിലെ സർക്കാർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അതേസമയം, പ്രദേശത്ത് തിരച്ചിൽ പുരോഗമിക്കുകയാണ്. ദോഡ ജില്ലയിലെ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. അതിനാൽ തന്നെ വനത്തിനുള്ളിൽ കൂടുതൽ ഭീകരർ ഒളിച്ചിരിപ്പുണ്ടോയെന്നാണ് സേന ഇപ്പോൾ പരിശോധിക്കുന്നത്. സിന്നോ വനത്തിനുള്ളിൽ ഭീകര സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് സുരക്ഷാ സേനയും പൊലീസും സൈന്യവും സംയുക്തമായി തെരച്ചിൽ ആരംഭിച്ചത്. തുടർന്ന് ഇന്നലെ രാവിലെ ഒൻപത് മണി മുതലാണ് വെടിവയ്പ്പ് തുടങ്ങിയത്. വൈകുന്നേരത്തോടെ ഒരു ഭീകരനെ വധിച്ചതായി സേന അറിയിച്ചിരുന്നു.
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…
തിരുവനന്തപുരം : പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നുമാണ്…