India

ചെക്ക് പോസ്റ്റുകളില്‍ പോലീസിനെ വിന്യസിച്ചു; കര്‍ശന വാഹന പരിശോധന; മതതീവ്രവാദികളെ ചെറുക്കാന്‍ കര്‍ണാടക; കേരള അതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കി

ബെംഗളൂരു: സംസ്ഥാനത്തെ കേരള അതിര്‍ത്തികളില്‍ കര്‍ശന നിരീക്ഷണം ശക്തമാക്കി പോലീസ്. ഇതോടൊപ്പം കേരളത്തില്‍ നിന്നുമെത്തുന്ന വാഹനങ്ങള്‍ കര്‍ശന പരിശോധനകള്‍ നടത്തിയ ശേഷമാണ് കര്‍ണാടകയിലേക്ക് കടത്തിവിടുന്നത്.

അതിര്‍ത്തി പ്രദേശങ്ങളായ കൊണാജെ, ഉള്ളാള്‍, വിട്ടല്‍, പുത്തൂര്‍, സുള്ള്യ എന്നിവിടങ്ങളില്‍ പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. കോണാജെ, ഉള്ളാള്‍ പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ പോലീസ് വാഹന പരിശോധന ശക്തമാക്കി. തലപ്പാടിയില്‍ അതിര്‍ത്തിയുടെ മറുവശത്ത് കേരളാ പോലീസ് വാഹന പരിശോധനയും ആരംഭിച്ചിട്ടുണ്ട്.

ടോള്‍ ഫീ ഒഴിവാക്കാന്‍ പലരും ഈ ഉള്‍റോഡ് ഉപയോഗിക്കുന്നതിനാല്‍ തലപ്പാടി ദേവിപുരയില്‍ രണ്ട് പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. നെറ്റിലപ്പടവ് കെടമ്പാടി അതിര്‍ത്തിയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ കൊണാജെ പോലീസ് പരിശോധിക്കുന്നുണ്ട്. മുടുങ്ങരുകാട്ടെ, പാടൂര്‍, നന്ദാരപട്പു, നാര്യ അതിര്‍ത്തി പ്രദേശങ്ങളിലും പോലീസിനെ വിന്യസിച്ചിട്ടുണ്ട്. 25 പേരടങ്ങുന്ന കെഎസ്ആര്‍പി കമ്പനി ശനിയാഴ്ച മുതല്‍ വിവിധ ചെക്ക്‌പോസ്റ്റുകളില്‍ വിന്യസിച്ചിട്ടുണ്ട്. ശാരദ്ക, കന്യാന, സാലേത്തൂര്‍ ചെക്ക് പോസ്റ്റുകളില്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. പുത്തൂരിനെയും കാസര്‍ഗോഡിനെയും ബന്ധിപ്പിക്കുന്ന പാണാജെ ചെക്‌പോസ്റ്റില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. കേരളവുമായി സുള്ള്യയോട് ചേര്‍ന്നുള്ള ജല്‍സൂര്‍ ചെക്ക്‌പോസ്റ്റിലും വാഹന പരിശോധന പുരോഗമിക്കുകയാണ്. അടൂര്‍ ചെക്‌പോസ്റ്റിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

admin

Recent Posts

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ഗുരുതര ചികിത്സ പിഴവ്!!! കൈയ്യിൽ ശസ്ത്രക്രിയക്കെത്തിയ നാല് വയസുകാരിയുടെ നാവിൽ ശസ്ത്രക്രിയ നടത്തി !

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സ പിഴവ്. കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയെന്നാണ് പരാതി. സംഭവത്തിൽ…

41 mins ago

പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുന്നത് തടയാൻ രാജ്യത്തെയും വിദേശത്തെയും ഒരു ശക്തിക്കും കഴിയില്ല; നീതി ലഭിക്കുന്നത് വിഭജനത്തിന്റെ ഇരകൾക്കെന്ന് പ്രധാനമന്ത്രി; നടപടികൾ വേഗത്തിലാക്കി കേന്ദ്രസർക്കാർ

ദില്ലി: പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുന്നത് തടയാൻ രാജ്യത്തെയും വിദേശത്തെയും ഒരു ശക്തിക്കും കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരെഞ്ഞെടുപ്പ് റാലിയിൽ…

44 mins ago

മുതിർന്ന നേതാക്കൾക്കും സൈനിക ഉദ്യോഗസ്ഥർക്കും വിദേശത്ത് നിക്ഷേപം! പട്ടിണിയിൽ സാധാരണക്കാർ |pakistan

മുതിർന്ന നേതാക്കൾക്കും സൈനിക ഉദ്യോഗസ്ഥർക്കും വിദേശത്ത് നിക്ഷേപം! പട്ടിണിയിൽ സാധാരണക്കാർ |pakistan

1 hour ago

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം ! പ്രതി രാഹുൽ രാജ്യം വിട്ടതായി സ്ഥിരീകരണം; മർദ്ദിച്ചത് പെൺകുട്ടിയുടെ ഫോണിൽ പ്രകോപനപരമായ കാര്യങ്ങൾ കണ്ടതിനെത്തുടർന്നാണെന്ന് പ്രതി

കോഴിക്കോട് : പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതിയും പീഡനത്തിനിരയായ നവ വധുവിന്റെ ഭർത്താവുമായ രാഹുല്‍ പി.ഗോപാല്‍ (29) രാജ്യം വിട്ടതായി…

1 hour ago

എ എ പി എം പി സ്വാതി മാലിവാൾ എവിടെ ? പ്രതികരിക്കാതെ നേതൃത്വം

കെജ്‌രിവാളിനെ പുകഴ്ത്തിയിട്ടും മതിവരാത്ത മലയാള മാദ്ധ്യമങ്ങൾ വസ്തുതകൾ കാണുന്നില്ലേ ? ജാമ്യത്തിലിറങ്ങി കെജ്‌രിവാൾ നടത്തുന്ന കള്ളക്കളികൾ ഇതാ I SWATI…

2 hours ago

പന്തീരാങ്കാവ് ഗാർഹിക പീഢനം സംസ്ഥാനത്തിന് അപമാനം! പോലീസ് മേധാവിയോട് റിപ്പോർട്ട് തേടിയതായി ഗവർണർ! അക്രമത്തിനിരയായ യുവതിയുടെ വീട് സന്ദർശിക്കും

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പോലീസ് മേധാവിയോട് റിപ്പോർട്ട് തേടിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. റിപ്പോർട്ട് കിട്ടിയ ശേഷം തുടർ…

2 hours ago