Kerala

പാറക്കെട്ടില്‍ നിന്ന് സെല്‍ഫിയെടുക്കവേ കടലിൽ വീണ് യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: പാറക്കെട്ടില്‍ നിന്ന് സെല്‍ഫിയെടുക്കവേ കടലിൽ വീണ് യുവാവിന് ദാരുണാന്ത്യം. വിഴിഞ്ഞം ആഴിമല കടൽ തീരത്ത് പാറക്കെട്ടിൽ നിന്ന് സെൽഫിയെടുക്കവേ തിരയടിച്ചാണ് യുവാവ് കടലിൽ വീണ് മരിച്ചത്. പുനലൂർ ഇളമ്പൽ ആരംപുന്ന ജ്യോതിഷ് ഭവനിൽ സുകുമാരന്റെയും ഗീതയുടെയും മകൻ ജ്യോതിഷ് ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടോടെയായിരുന്നു അപകടം നടന്നത്.

ആഴിമല ശിവക്ഷേത്രത്തിൽ 21 അംഗ തീർത്ഥാടക സംഘത്തോടൊപ്പം ദർശനത്തിന് എത്തിയതായിരുന്നു ജ്യോതിഷ്. ദർശനത്തിന് ശേഷം ജ്യോതിഷും സ്ത്രീകളുമുൾപ്പെട്ട 21 അംഗ സംഘം കടൽ തീരത്തേക്ക് പോകാനായി താഴത്തെ പാറക്കെട്ടുകളിലെത്തി. ഇവിടം അപകടമേഖല ആയതിനാൽ ബോർഡുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ ഇതെല്ലം അവഗണിച്ചാണ് സംഘം മുന്നോട്ട് പോയത്.തുടർന്ന് ഇവിടെ നിന്ന് സെൽഫിയെടുക്കുന്നതിനിടെ തിരമാല അടിച്ചുകയറുകയും യുവാവ് കാൽ വഴുതി കടലിലേക്ക് വീഴുകയുമായിരുന്നു.

ജ്യോതിഷ് കടലിലേക്ക് വീഴുന്നത് കണ്ട് കൂടെയുള്ള സംഘത്തിലെ ആളുകൾ നിലവിളിച്ചതോടെയാണ് ലൈഫ് ഗാർഡുകൾ അടക്കമുള്ളവർ സംഭവമറിഞ്ഞത്. തുടർന്ന് എഎസ്ഐ അജിത്, സിപിഒ പ്രസൂൺ കോസ്റ്റൽ വാർഡന്മാരായ സുനീറ്റ്, സിൽവസ്റ്റർ, സാദിഖ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് പട്രോളിങ് ബോട്ട് ഉപയോഗിച്ച് നടത്തിയ തിരച്ചലിൽ അടിമലത്തുറ ഫാത്തിമമാത പള്ളിക്ക് സമീപ൦ കടലിൽ യുവാവ് ഒഴുകിപ്പോകുന്നത് കണ്ടു. തുടർന്ന് വടമുപയോഗിച്ച് യുവാവിനെ ബോട്ടിലേക്ക് വലിച്ചുകയറ്റിയെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കോസ്റ്റൽ പോലീസ് കേസ് എടുത്തിട്ടുണ്ട്.

Anandhu Ajitha

Recent Posts

കോടീശ്വരനായത് ആറു കൊല്ലം കൊണ്ട് ! ഡി മണിയുടേത് ദുരൂഹ ജീവിതം I SABARIMALA GOLD SCAM

ആറുകൊല്ലം മുമ്പ് ഓട്ടോ ഡ്രൈവർ. പിന്നീട് തീയറ്ററിൽ പോപ്പ് കോൺ വിറ്റു. ഫിനാൻസ് തുടങ്ങിയപ്പോൾ നാട്ടുകാർ ഞെട്ടി ! മണി…

26 minutes ago

കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചവാനും ശിവസേന നേതാവ് സഞ്ജയ് റൗട്ടും മാപ്പ് പറയുമോ ? EPTEIN FILES

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറ്റവാളിയാക്കാനുള്ള ശ്രമം പാളി ! അമേരിക്കയിൽ പുറത്തുവന്ന രഹസ്യ രേഖകളിൽ മോദിയുടെ പേരില്ല ! മോദിയെ താഴെയിറക്കാൻ…

1 hour ago

പഴകും തോറും വീര്യം കൂടും ! ഹൈറേഞ്ചിന്റെ സ്വന്തം മഹീന്ദ്ര മേജർ

മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റതും ഐതിഹാസികവുമായ വാഹനങ്ങളിൽ ഒന്നായാണ് മഹീന്ദ്ര മേജർ ജീപ്പിനെ കണക്കാക്കുന്നത്. പതിറ്റാണ്ടുകളോളം ഇന്ത്യൻ…

3 hours ago

പ്രതിരോധ മേഖലയിൽ റെക്കോർഡ് ബജറ്റ് അനുവദിച്ച് ജപ്പാൻ ! ലക്ഷ്യം ചൈന

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ജപ്പാന്റെ സമാധാനപരമായ നിലപാടുകളിൽ നിന്ന് വലിയൊരു മാറ്റം പ്രകടമാക്കിക്കൊണ്ട്, രാജ്യത്തിന്റെ പ്രതിരോധ മേഖലയിൽ റെക്കോർഡ് ബജറ്റ്…

3 hours ago

ഭൂമിയുടേതിന് സമാനമായ ഭൂപ്രകൃതിയടക്കം ക്യാമറയിൽ തെളിഞ്ഞു ! ടൈറ്റനിലേക്ക് നാസ നടത്തിയ ദൗത്യം!!

മനുഷ്യരാശിയുടെ ബഹിരാകാശ പര്യവേഷണ ചരിത്രത്തിലെ ഏറ്റവും ധീരവും വിസ്മയകരവുമായ അധ്യായങ്ങളിലൊന്നാണ് കാസിനി-ഹ്യൂജിൻസ് ദൗത്യം. സൗരയൂഥത്തിലെ ഏറ്റവും മനോഹരമായ ഗ്രഹമെന്ന് വിശേഷിപ്പിക്കപ്പെടുന്ന…

3 hours ago

നേതാജിയുടെ ശേഷിപ്പുകൾ ഭാരതത്തിലേക്ക് !രാഷ്ട്രപതിക്ക് കത്തെഴുതി കുടുംബം! ദില്ലിയിൽ നിർണ്ണായകനീക്കങ്ങൾ

ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വിപ്ലവവീര്യത്തിന്റെ പര്യായമായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഭൗതികാവശിഷ്ടങ്ങൾ ജപ്പാനിൽ നിന്നും തിരികെ മാതൃരാജ്യത്ത് എത്തിക്കണമെന്ന ആവശ്യം…

3 hours ago