ദില്ലി: AIFF സീനിയർ വനിതാ ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ആദ്യ ജയം നേടി കേരളം. ഒന്നിനെതിരെ മൂന്ന് ഗോളിന് ഉത്തരാഖണ്ഡിനെ തോൽപ്പിച്ചാണ് കേരളം വിജയം നേടിയത്. കേരളത്തിനായി ഫെമിന 2 ഗോളുകൾ നേടി.
കേരളത്തിനായി ആദ്യം വിനീത വിജയനാണ് ഗോൾ നേടിയത്. പിന്നീട് ഭഗവതി ചൗഹാനിലൂടെ ഉത്തരാഖണ്ഡ് സമനില പിടിച്ചു. രണ്ടാം പകുതിയിൽ തിരിച്ചു വന്ന കേരളം ഫെമിനയിലൂടെ ലീഡ് നേടി.
കളിയുടെ അവസാന നിമിഷത്തിൽ ഫെമിനയെ ഫൗൾ ചെയ്തതിന് കേരളത്തിന് പെനാൽട്ടി ലഭിച്ചു. പെനാൽട്ടി ലക്ഷ്യസ്ഥാനത്തെത്തിച്ച് ഫെമിന കേരളത്തിന്റെ ലീഡ് രണ്ടായി ഉയർത്തി.
മത്സരത്തിന്റെ അവസാന വിസിൽ മുഴങ്ങുമ്പോൾ കേരളം 3-1 ന് വിജയിച്ചു. മറ്റന്നാൾ നടക്കുന്ന കളിയിൽ മധ്യപ്രദേശിനെ തോൽപ്പിച്ചാൽ കേരളത്തിന് ക്വാർട്ടർ ഉറപ്പിക്കാം.
അതേസമയം തിങ്കളാഴ്ച നടന്ന ഗ്രൂപ്പ് ഇ മത്സരത്തിൽ ഇന്ത്യയുടെ മുൻ ജൂനിയർ സ്‌ട്രൈക്കർ കാരെൻ പൈസിന്റെ ഹാട്രിക് മികവിൽ മറുപടിയില്ലാത്ത് 6 ഗോളിന് മഹാരാഷ്ട്ര അരുണാചൽ പ്രദേശിനെ തോൽപ്പിച്ചു. മറ്റ് മത്സരങ്ങളിൽ തമിഴ്‌നാടിനോട് 20 ഗോളിന് തെലങ്കാന തോറ്റു. ഹിമാചൽ പ്രദേശ് 3-2ന് ബിഹാറിനെയും പരാജയപ്പെടുത്തി.
കഴിഞ്ഞ കളിയിൽ മിസ്സോറാം നൽകിയ പരാജയത്തിൽ നിന്നും പാഠം പഠിച്ചായിരുന്നു ഇന്ന് കേരളത്തിന്റെ ഈ മുന്നേറ്റം.
സര്‍ക്കാര്‍ ബസില്‍ വച്ച് വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയെന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ, തെലങ്കാന കോണ്‍ഗ്രസ് എംഎല്‍എ…
ദില്ലി : ഭരണത്തലവനായി 25 വര്‍ഷം തികയ്ക്കുന്ന വേളയില്‍ രാജ്യസേവനത്തിനായി പൂര്‍ണ്ണമനസ്സോടെ സമര്‍പ്പിക്കുമെന്ന പ്രതിജ്ഞ പുതുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.…
തിരുവനന്തപുരം : സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി ക്ഷാമത്തിന് ശാശ്വത പരിഹാരമെന്നോണം, വൈദ്യുതി ആവശ്യകത പരിഹരിക്കുന്നതിനും ദീര്‍ഘകാല ഊര്‍ജസുരക്ഷ ഉറപ്പാക്കുന്നതിനുമായി…
ഭരണത്തലവനെന്ന നിലയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കാനായത് ജനങ്ങളുടെ ആശിര്‍വാദം കൊണ്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2001 ഒക്ടോബര്‍ ഏഴിന് ഗുജറാത്ത്…
ചെന്നൈ : എ.ടി.എം. കവര്‍ച്ചകള്‍ക്കായി ഹരിയാനയില്‍ പ്രത്യേക രഹസ്യ പരിശീലനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി തമിഴ്നാട് പോലീസ് കണ്ടെത്തി. ചെന്നൈയിലും സമീപപ്രദേശങ്ങളിലും അടുത്തിടെ…
2023 ഒക്ടോബര്‍ 7-ന് പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിന്റെയും ആഗോള ചരിത്രത്തിന്റെയും ഗതി മാറ്റിയെഴുതിയ ദിനമാണ്. ഗാസ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ സായുധ…