കൊല്ലം: കനത്ത മഴയെ തുടര്‍ന്ന് റെയില്‍വേ ട്രാക്കില്‍ മരം കടപുഴകി വീണു. തുടര്‍ന്ന് ഇന്നത്തെ കൊല്ലം – പുനലൂര്‍, പുനലൂര്‍ – കൊല്ലം മെമു സര്‍വീസുകള്‍ റദ്ദാക്കി. തോരാമഴയില്‍ കൊല്ലം നഗരത്തിലുള്‍പ്പടെ റോഡുകളില്‍ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂക്ഷമാണ്.
രാവിലെ മുതല്‍ തുടരുന്ന മഴ വിദ്യാര്‍ഥികളുടെയും ഓഫിസ് ജീവനക്കാരുടെയും യാത്ര ബുദ്ധിമുട്ടിലാക്കി. പല ഭാഗത്തും വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. പുനലൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കു സമീപമുള്ള അഴുക്കുചാലിനു വീതി കുറവായതിനാല്‍ മഴവെള്ളം ഡിപ്പോയില്‍ നിറഞ്ഞു. പുനലൂര്‍- ഐക്കരക്കോണം-കക്കോട് റോഡ്, പുനലൂര്‍ -കല്ലാര്‍-വിളക്കുവെട്ടം റോഡ് എന്നിവിടങ്ങളില്‍ റോഡിലൂടെ വെള്ളം നിരന്ന് ഒഴുകിയത് ജനങ്ങള്‍ക്കു ബുദ്ധിമുട്ടു സൃഷ്ടിച്ചു.
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…