seva-bharathi-venganoor
വെങ്ങാനൂര്‍: തെരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ ഓരോന്നായി നടപ്പാക്കി നാടിന് കൈത്താങ്ങായി ബിജെപി നേതാവും മുട്ടയ്ക്കാട് ബ്ലോക്കംഗവുമായ സാജന്‍. സത്യപ്രതിജ്ഞ ചെയ്ത് ദിവസങ്ങള്‍ക്കുളളിലാണ് കിടപ്പുരോഗിയായ സരസമ്മയ്ക്ക് പ്രചാരണ സമയത്ത് സാജന്‍ വാഗ്ദാനം ചെയ്ത വീല്‍ചെയര്‍ നല്‍കിയത്. സരസമ്മ അഞ്ചു വര്‍ഷമായി കിടപ്പുരോഗിയാണ്. ഈ സമയത്താണ് രാജന്‍ വോട്ടഭ്യര്‍ത്ഥിച്ച് ഇവരുടെ വീട്ടിലെത്തിയത്. അപ്പോള്‍ സരസമ്മയുടെ മകളാണ് ഇക്കാര്യം സാജനോട് ഈ ബുദ്ധിമുട്ട് പറഞ്ഞത്. തുടര്‍ന്ന് ഈ വിവരം സാജന്‍ വെങ്ങാനൂര്‍ സേവാഭാരതി യൂണിറ്റിനെ അറിയിച്ചു. പിന്നീട് അവരാണ് മുന്‍കൈയ്യെടുത്ത് വീല്‍ചെയര്‍ വാങ്ങിയത്.
ഇതിനുപുറമെ ഒൺലൈന്‍ പഠനത്തിനായി കടവിന്‍മൂല വാര്‍ഡിലെ നിര്‍ദ്ധന കുടുംബത്തിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായി കുട്ടിയ്ക്ക് നെറ്റ് കണ്ക്ഷനോട് കൂടിയ ഒരു മൊബൈല്‍ ഫോണും സേവാ ഭാരതി കൈമാറി. പരിപാടിയില്‍ സേവാഭാരതി യൂണിറ്റ് പ്രസിഡന്‍റ് എസ് വിജയന്‍നായര്‍, സെക്രട്ടറി മുരളി, ബി.എല്‍ ബിജു തുടങ്ങി നിരവധി മറ്റു യൂണറ്റംഗങ്ങളും പങ്കെടുത്തു. ഇത്തരത്തില്‍ വളരെ നല്ല പ്രവര്‍ത്തനങ്ങളാണ് പുതിയ ബ്ലോക്കംഗത്തിന്‍റെയും, വെങ്ങാനൂര്‍ സേവാഭാരതി യൂണിറ്റിന്‍റെയും നേതൃത്തില്‍ പ്രദേശത്ത് നടന്നു വരുന്നത്.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…