മുകേഷ്
കൊച്ചി : ലൈംഗിക പീഡന കേസിൽ നടനും കൊല്ലം എംഎൽഎയുമായ മുകേഷിന്റെ വീട്ടിൽ തെളിവെടുപ്പ്. കൊച്ചി മരടിലെ വീട്ടിലാണു മുകേഷിനെതിരെ ലൈംഗികാതിക്രമം ഉന്നയിച്ച നടിയെ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തുന്നത്. ഇന്നലെ വൈകുന്നേരം അന്വേഷണസംഘം വീട്ടിലെത്തിയെങ്കിലും വീടിന്റെ താക്കോൽ മുകേഷ് നേരത്തെ കൈമാറിയിരുന്നില്ല. ഇതോടെ പരിശോധന നടത്താനാകാതെ അന്വേഷണസംഘം മടങ്ങിയിരുന്നു.
ഒന്നിലധികം ലൈംഗീകാതിക്രമ പരാതികൾ നേരിടുന്ന മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. എന്നാൽ മുകേഷിനെ സംരക്ഷിക്കുന്ന നിലപാട് തുടരുകയാണ് സിപിഎം. മുകേഷ് എംല്‍എ സ്ഥാനം നിലവിൽ രാജി വയ്‌ക്കേണ്ട സാഹചര്യമില്ലെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തൽ. പരസ്യമായ പ്രതികരണങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും അതിനുള്ള തെളിവുകള്‍ പക്കലുണ്ടെന്നുമുള്ള മുകേഷിന്റെ വാദങ്ങള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റും അംഗീകരിച്ചിരുന്നു. ഇതിന് പിന്നാലെ സംസ്ഥാന സമിതി യോഗത്തിലും പാര്‍ട്ടി ഒന്നടങ്കം മുകേഷിന് പിന്നില്‍ അണിനിരക്കുന്ന കാഴ്ചയാണ് കാണുന്നത്. കേസുകളുടെ പേരില്‍ രാജിവെക്കുന്ന കീഴ്വഴക്കമില്ല എന്നാണ് വിഷയത്തില്‍ സിപിഎം. സ്വീകരിച്ച നിലപാട്.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ സോൻ ഗ്രാമത്തില്‍ ഇന്ന്…
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ടായത്…
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…