Kerala

കാട്ടാക്കട ക്രിസ്‌ത്യൻ കോളജിലെ എസ്എഫ്ഐ ആൾമാറാട്ടം: പ്രിന്‍സിപ്പലിനെ വിളിച്ചുവരുത്തി വിസി; സർവകലാശാല അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം : കഴിഞ്ഞ ഡിസംബര്‍ 12-ന് നടന്ന കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ സ്ഥാനത്തേക്ക് എസ്.എഫ്.ഐ. ടിക്കറ്റിൽ ജയിച്ച അനഘ എന്ന വിദ്യാർത്ഥിനിക്ക് പകരം കോളേജിലെ ഒന്നാം വര്‍ഷ ബി. എസ്‌സി വിദ്യാർത്ഥിയും എസ്.എഫ്.ഐ. കാട്ടാക്കട ഏരിയാ സെക്രട്ടറിയുമായ എ. വിശാഖിന്റെ പേര് കൂട്ടിച്ചേർത്ത് കേരള യൂണിവേഴ്സിറ്റിക്ക് പട്ടിക നൽകിയ സംഭവത്തിൽ കാട്ടാക്കട ക്രിസ്‌ത്യൻ കോളജ് പ്രിന്‍സിപ്പലിനെ വൈസ് ചാൻസലർ വിളിച്ചുവരുത്തി.

മുഴുവൻ രേഖകളുമായി ഹാജരാകാനായിരുന്നു വിസിയുടെ നിർദേശം. സംഭവത്തിൽ സർവകലാശാല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രിൻസിപ്പലിനെതിരെ നടപടി ഉണ്ടാകും. വിഷയം ചർച്ച ചെയ്യാൻ 20ന് സിൻഡിക്കേറ്റ് യോഗം ചേരും. സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് നടത്തുന്നതിൽ തീരുമാനം പിന്നീട് എടുക്കുമെന്ന് അധികൃതർ പറഞ്ഞു. സിപിഎമ്മും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കോവളം ഏരിയ സെക്രട്ടറിയാണ് വിഷയം അന്വേഷിക്കുന്നത്. വിവാദമായതോടെ പട്ടികയിൽനിന്ന് എ. വിശാഖിന്റെ പേര് കോളജ് അധികൃതർ പിൻവലിച്ചു. തിരുത്തിയ പട്ടിക കാട്ടാക്കട ക്രിസ്ത്യൻ കോളജ് പ്രിന്‍സിപ്പൽ യൂണിവേഴ്സിറ്റി റജിസ്ട്രാർക്ക് കൈമാറി.

കഴിഞ്ഞ ഡിസംബര്‍ 12-ന് നടന്ന കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ സ്ഥാനത്തേക്ക് എസ്.എഫ്.ഐ. ടിക്കറ്റിൽ ജയിച്ച അനഘ എന്ന വിദ്യാർത്ഥിനിക്ക് പകരം കോളേജിലെ ഒന്നാം വര്‍ഷ ബി. എസ്‌സി വിദ്യാർത്ഥിയും എസ്.എഫ്.ഐ. കാട്ടാക്കട ഏരിയാ സെക്രട്ടറിയുമായ എ. വിശാഖിന്റെ പേരാണ് സര്‍വകലാശാലയിലേക്ക് നല്‍കിയ യു.യു.സിമാരുടെ ലിസ്റ്റിലുള്ളത്. അനഘ, ആരോമല്‍ എന്നിവരാണ് യു.യു.സികളായി ജയിച്ചത്. വിശാഖ് കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ല.

ഏരിയാ സെക്രട്ടറിയെ കേരള സര്‍വകലാശാലാ യൂണിയന്‍ നേതൃത്വത്തിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ ആൾമാറാട്ടം സംഘടന നടത്തിയതെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. മേയ് 26-ന് ആണ് സര്‍വകലാശാല യൂണിയന്‍ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്.

Anandhu Ajitha

Recent Posts

കേരളത്തിലെ യാത്രക്കാർക്ക് കോളടിക്കുമോ? |VANDEBHARAT|

കേരളത്തിലെ യാത്രക്കാർക്ക് കോളടിക്കുമോ? |VANDEBHARAT|

15 mins ago

ലോകത്തിലെ ഏറ്റവും ഉയരമേറിയ റെയിൽവേ പാലത്തിലൂടെ തീവണ്ടി കൂകി പാഞ്ഞു; ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയതായി അശ്വിനി വൈഷ്ണവ്

കശ്മീർ: ലോകത്തിലെ ഏറ്റവും ഉയരമേറിയ റെയിൽവേ പാലമായ ചെനാബ് ആർച്ച് ബ്രിഡ്ജിലൂടെ സങ്കൽദാൻ-റീസി ട്രെയിൻ ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി…

44 mins ago

തൃത്താലയിൽ എസ്‌ഐയെ വാഹനം ഇടിപ്പിച്ച കേസ്; ഒരാള്‍ കൂടി പിടിയില്‍; ഉദ്യോഗസ്ഥനെ ഇടിച്ചു തെറിപ്പിച്ചത് കൊല്ലണമെന്ന ഉദ്ദേശത്തോടെയെന്ന് എഫ്‌ഐആര്‍

പാലക്കാട്: തൃത്താലയില്‍ വാഹനപരിശോധനയ്ക്കിടെ എസ്‌ഐയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. വാഹനം ഓടിച്ചിരുന്ന 19 കാരന്‍…

1 hour ago

കോവിഡിന് ശേഷം ആശങ്കയോടെ ലോകം, ഇനിയെന്ത് ? |JAPAN|

കോവിഡിന് ശേഷം ആശങ്കയോടെ ലോകം, ഇനിയെന്ത് ? |JAPAN|

1 hour ago

യാത്രാപ്രേമികൾക്ക് ഒരു സന്തോഷ വാർത്ത…! കിടിലന്‍ സൗകര്യത്തോടെ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ വരുന്നു; ​പരീ​ക്ഷ​ണ​യോ​ട്ടം ഓ​ഗ​സ്റ്റി​ൽ

ദില്ലി: വ​ന്ദേ​ഭാ​ര​ത് സ്ലീ​പ്പ​ർ ട്രെ​യി​നു​ക​ളു​ടെ പ​രീ​ക്ഷ​ണ​യോ​ട്ടം ഓ​ഗ​സ്റ്റി​ൽ ന​ട​ത്തു​മെ​ന്ന് റെ​യി​ൽ​വേ മ​ന്ത്രി അശ്വ​നി വൈ​ഷ്ണ​വ്. വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പൂർണമായ…

1 hour ago

ര_ക്ത_രക്ഷസുകൾ യാഥാർഥ്യം !!! ഞെട്ടി വിറച്ച് ലോകം

ര_ക്ത_രക്ഷസുകൾ യാഥാർഥ്യം !!! ഞെട്ടി വിറച്ച് ലോകം

2 hours ago