SFI in Koilandi also with regular reprimand, Police registered a case against the student who was assaulted!
കോഴിക്കോട്: കൊയിലാണ്ടി എസ്എൻഡിപി കോളേജിൽ എസ്എഫ്‌ഐ പ്രവർത്തകരുടെ കൂട്ട മർദ്ദനത്തിനും പരസ്യ വിചാരണയ്‌ക്കും ഇരയായ വിദ്യാർത്ഥി അമലിനെതിരെ കേസെടുത്ത് പോലീസ്. എസ്എഫ്‌ഐ കോളേജ് യൂണിയൻ സെക്രട്ടറി അനുനാഥ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അമലിന് മർദ്ദിക്കാൻ മുൻപന്തിയിൽ നിന്നയാളാണ് അനുനാഥ്. ഫെബ്രുവരി 21ന് നടന്ന സംഭവത്തെ ആസ്പദമാക്കിയാണ് ഇയാൾ ഇപ്പോൾ പോലീസിൽ പരാതിപ്പെട്ടത്.
റാഗിങ്ങുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ അനുനാഥിന് മർദ്ദനമേറ്റിരുന്നു. തുടർന്ന് അനുനാഥ് പോലീസിനും കോളേജ് അധികൃതർക്കും പരാതി നൽകി. എന്നാൽ അന്ന് നൽകിയ പരാതിയിൽ അമലിന്റെ പേരില്ലായിരുന്നു. മൂന്ന് പേർക്കെതിരെയാണ് അനുനാഥ് പരാതിപ്പെട്ടിരുന്നത്. ഇതിന് ശേഷം മാർച്ച് 1-നാണ് അമലിനെ അനുനാഥും മറ്റ് എസ്എഫ്‌ഐ പ്രവർത്തകരും ചേർന്ന് മർദ്ദിക്കുന്നത്. തുടർന്ന് അമലിന്റെ പരാതിയിൽ അനുനാഥ് ഉൾപ്പെടെയുള്ളവരെ കോളേജ് അധികൃതർ പുറത്താക്കിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് തനിക്കെതിരെ ഇപ്പോൾ അനുനാഥ് പരാതി നൽകിയിരിക്കുന്നതെന്നാണ് അമൽ പറയുന്നത്.
ഫെബ്രുവരി 21ന് നടന്ന സംഘർഷത്തിന്റെ സൂത്രധാരൻ അമലാണെന്ന തരത്തിലാണ് അനുനാഥ് പരാതിപ്പെട്ടിരിക്കുന്നത്. എന്നാൽ എന്തുകൊണ്ടാണ് ആദ്യം നൽകിയ പരാതിയിൽ തന്റെ പേര് വരാതിരുന്നതെന്നായിരുന്നു അമൽ ഉന്നയിക്കുന്ന ചോദ്യം. കേസ് കെട്ടിച്ചമച്ചതാണെന്നും കോളേജിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും അമൽ പറഞ്ഞു.
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…