Kerala

കേരള യൂണിവേഴ്സിറ്റി കലോത്സവത്തിൽ വീണ്ടും പ്രതിക്കൂട്ടിലായി എസ്എഫ്ഐ ! വൊളന്റിയറായി എത്തിയത് കത്തിക്കുത്ത് കേസ് പ്രതിയായ എസ്എഫ്ഐ നേതാവ്; റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം∙ കേരള സർവകലാശാല കലോത്സവത്തിൽ വീണ്ടും എസ്എഫ്ഐയെ പ്രതിക്കൂട്ടിലാക്കിക്കൊണ്ട് കത്തിക്കുത്ത് കേസ് പ്രതിയായ എസ്എഫ്ഐ നെയ്യാറ്റിൻകര ഏരിയ സെക്രട്ടറി ആരോമൽ കലോത്സവത്തിൽ വൊളന്റിയറായി പ്രവർത്തിച്ചുവെന്ന റിപ്പോർട്ട് പുറത്ത് വന്നു. യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർത്ഥിയെ കുത്തി പരിക്കേൽപ്പിച്ച കേസിലും സംസ്കൃത കോളജിൽ വിദ്യാർത്ഥിയെ മർദിച്ച കേസിലും ഇയാൾ പ്രതിയാണ്. തിരുവനന്തപുരം ഫൈൻ ആർട്സ് കോളജ് വിദ്യാർത്ഥി കൂടിയായ ആരോമൽ കോഴ ആരോപണത്തിൽ വിധികർത്താവ് ഷാജി ഉൾപ്പെടെയുള്ളവരെ തടഞ്ഞുവയ്ക്കുമ്പോൾ അവിടെയുണ്ടായിരുന്നതായാണ് റിപ്പോർട്ട്.

അതേസമയം കേരള സര്‍വകലാശാല യുവജനോത്സവത്തിലെ കോഴക്കേസിൽ നിർണ്ണായക വെളിപ്പെടുത്തലുമായി കേസിലെ രണ്ടും മൂന്നും പ്രതികളായ ജോമറ്റും സൂരജും കഴിഞ്ഞ ദിവസം മുന്നോട്ട് വന്നിരുന്നു. കേസിലെ ഒന്നാം പ്രതിയും പിന്നീട് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ മാർഗംകളിയുടെ വിധികർത്താവായിരുന്ന പി.എൻ.ഷാജിയെ (ഷാജി പൂത്തട്ട) എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചതായി ഇരുവരും വെളിപ്പെടുത്തി. കണ്ണൂരിലെ വീട്ടിൽവച്ചാണ് ഷാജി ആത്മഹത്യ ചെയ്തത്. സെനറ്റ് ഹാളിന്റെ അടുത്തുള്ള മറ്റൊരു മുറിയിലേക്കു കൊണ്ടുപോയാണ് ക്രിക്കറ്റ് ബാറ്റ്, ഹോക്കി സ്റ്റിക് പോലുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് ഷാജിയെ മർദ്ദിച്ചതെന്നും ഇവർ പറയുന്നു .

“മർദ്ദിക്കുന്നതിനിടെ, ‘എന്നെ ആവശ്യമില്ലാത്ത പ്രശ്നത്തിൽ കുരുക്കരുത്, ജീവിക്കാൻ വഴിയില്ല, ആത്മഹത്യ ചെയ്യും’ എന്ന് ഷാജി പറഞ്ഞിരുന്നു. ‘നീ എന്തെങ്കിലും പോയി കാണിക്ക്’ എന്നാണ് മർദിച്ചവർ മറുപടി പറഞ്ഞത്. എസ്എഫ്ഐ നേതാവ് അഞ്ജു കൃഷ്ണയുടെ നേതൃത്വത്തിലായിരുന്നു മർദ്ദനം. അഞ്ജു കൃഷ്ണയ്ക്കു പുറമെ വിമൽ വിജയ്, അക്ഷയ്, നന്ദൻ എന്നീ എസ്എഫ്ഐ നേതാക്കളും മർദ്ദിച്ചവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. എസ്എഫ്ഐ പ്രവർത്തകരും തങ്ങളെ മർദ്ദിച്ചിരുന്നു” – ജോമറ്റും സൂരജും പറയുന്നു.

എസ്എഫ്ഐ നേതാക്കൾക്കെതിരെ പോലീസിനെ സമീപിക്കുമെന്നും ഇവർ വ്യക്തമാക്കി. അതേസമയം കേസിൽ ഇരുവർക്കും ഇന്നലെ ഹൈക്കോടതി മുന്‍കൂർ ജാമ്യം അനുവദിച്ചു.

Anandhu Ajitha

Recent Posts

നിയമസഭാ തെരഞ്ഞെടുപ്പ്; അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളില്‍ ഫലപ്രഖ്യാപനം ഇന്ന്; വോട്ടെണ്ണൽ ആരംഭിച്ചു; നെഞ്ചിടിപ്പോടെ സ്ഥാനാർത്ഥികൾ!

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പ് നടന്ന അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളില്‍ ഫലപ്രഖ്യാപനം ഇന്ന്. രാവിലെ ആറ് മണിയോടെ…

6 mins ago

ഓരോ രാശിക്കാരും ഈ ആഴ്ച ശ്രദ്ധിക്കേണ്ടത് ഇതെല്ലാം…|CHAITHANYAM|

ഓരോ രാശിക്കാരും ഈ ആഴ്ച ശ്രദ്ധിക്കേണ്ടത് ഇതെല്ലാം...|CHAITHANYAM|

13 mins ago

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യത; ; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്; മലയോര മേഖലകളിലടക്കം ജാഗ്രതാ നിർദ്ദേശം നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ്…

21 mins ago

മമത വീഴും !തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടി ; ബംഗാളിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സർവേ ഫലം

കൊൽക്കത്ത: 2024 ലോക് സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് വലിയ തിരിച്ചടിയെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ഏറ്റവും കുറഞ്ഞത് മൂന്ന്…

10 hours ago