ഷർമിള
മഹാബുബാബാദ് : ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) എംഎൽഎ ബി.ശങ്കർ നായിക്കിനെതിരെ അപകീർത്തി പരാമർശം നടത്തിയത് വിവാദമായതോടെ യുവജന ശ്രമിക റൈതു തെലങ്കാന പാർട്ടി (വൈഎസ്ആർടിപി) അധ്യക്ഷയും ആന്ധ്ര പ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകളും ഇപ്പോഴത്തെ ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയുമായ വൈ.എസ്. ഷർമിളയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഐപിസി 504 വകുപ്പ് പ്രകാരമാണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
മഹാബുബാബാദിൽ നടന്ന പൊതു യോഗത്തിൽ വച്ചാണ് ആവേശം നിയന്ത്രിക്കാനാകാതെ ശങ്കർ നായിക്കിനെതിരെ ഷർമിള പറഞ്ഞ കാര്യങ്ങൾ അതിർവരമ്പ് ലംഘിച്ചത് . ‘‘നിങ്ങൾ ജനങ്ങൾക്ക് അനേകം വാഗ്ദാനങ്ങൾ നൽകി. പക്ഷേ, ഒന്നും യാഥാർഥ്യമായില്ല. നിങ്ങൾ നൽകുന്ന വാഗ്ദാനങ്ങൾ യാഥാർഥ്യമായില്ലെങ്കിൽ മനസ്സിലാകുന്നത് നിങ്ങളൊരു ഷണ്ഡനാണെന്നാണ്’’ –എന്നായിരുന്നു ഷർമിളയുടെ പരാമർശം. പരാമർശം വിവാദമായതോടെ വൻ പ്രതിഷേധമാണ് ഷർമിളയ്ക്കെതിരെ ഉയർന്നത്.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…