യുപി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ലോക്സഭാ സീറ്റുകളുള്ള മഹാരാഷ്ട്രയിൽ നിന്നു പരമാവധി സീറ്റുകൾ നേടാൻ ലക്ഷ്യമിടുന്ന ബിജെപി പ്രധാനമന്ത്രിയുടെ സാന്നിധ്യം സംസ്ഥാനത്ത് പരമാവധി ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. ശരദ് പവാർ വിഭാഗത്തിന്റെ സ്വാധീന മേഖലയായ പശ്ചിമ മഹാരാഷ്ട്രയിലും ഉദ്ധവ് താക്കറെയുടെ ശക്തികേന്ദ്രമായ മുംബൈയിലും 19ന് മോദിയുടെ ഒൗദ്യോഗിക പരിപാടികളുണ്ടാകും. അവയെ തിരഞ്ഞെടുപ്പു പ്രചാരണത്തുടക്കമാക്കാനൊരുങ്ങുകയാണ് പാർട്ടി.
45 സീറ്റുകളാണ് ബിജെപി ലക്ഷ്യമിടുന്നത്. രണ്ടു മാസത്തിനിടെ ഇതു മൂന്നാം തവണയാണ് പ്രധാനമന്ത്രി സംസ്ഥാനത്തെത്തുന്നത്. ജനുവരി രണ്ടാംവാരം മുംൈബയിൽ കടൽപാലം ഉദ്ഘാടനം ചെയ്ത അദ്ദേഹം മൂന്നാംവാരം സോലാപുരിൽ തൊഴിലാളികൾക്കായുളള ഭവനപദ്ധതിയുടെ ഉദ്ഘാടനത്തിനുമെത്തി. പശ്ചിമ മഹാരാഷ്ട്രയിൽ ബിജെപി ഒരിക്കലും വിജയിച്ചിട്ടില്ലാത്ത സത്താറ ലോക്സഭാ മണ്ഡലത്തിലാണ് 19ന് മോദി എത്തുന്നത്. മറാഠ ചക്രവർത്തി ഛത്രപതി ശിവാജിയുടെ പേരിലുള്ള പുരസ്കാരം ചടങ്ങിൽ മോദി ഏറ്റുവാങ്ങും. എൻസിപി, കോൺഗ്രസ് പാർട്ടികളോട് ആഭിമുഖ്യം കാണിച്ചിരുന്ന മറാഠ സമുദായത്തിന്റെ വോട്ടുകൾ ഉറപ്പിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ശിവാജിയുടെ പിൻമുറക്കാരാനായ ഉദയൻരാജെ ഭോസലെയെ സ്ഥാനാർഥിയാക്കാൻ ബിജെപി ആലോചിക്കുന്നതായാണ് സൂചന. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻസിപി സ്ഥാനാർഥിയായി വിജയിച്ച ഭോസലെ പിന്നീട് രാജിവച്ച് ബിജെപിയിൽ ചേർന്നു. തുടർന്ന് ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട അദ്ദേഹം മണ്ഡലം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്.
അതേസമയം ബിജെപിക്ക് 370 സീറ്റ്. എൻഡിഎ നാനൂറ് സീറ്റ് കടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷ്യം പ്രഖ്യാപിച്ചതോടെ ലോക്സഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ബിജെപി അരയും തലയും മുറുക്കി ഇറങ്ങിക്കഴിഞ്ഞു. എൻഡിഎയിലേയ്ക്ക് കൂടുതൽ സഖ്യകക്ഷികൾ എത്തിയേക്കും. ദക്ഷിണേന്ത്യയിൽ ബിജെപി പിടിമുറുക്കും. ബജറ്റ് സമ്മേളനം തീരുന്നതോടെ ആദ്യ സ്ഥാർഥിപ്പട്ടിക പ്രഖ്യാപിച്ചേക്കും. പ്രതിപക്ഷ നേതാക്കൾ ഉൾപ്പെട്ട അഴിമതിക്കേസുകളിൽ നടപടി കടുപ്പിക്കുമെന്ന സൂചനയും പ്രധാനമന്ത്രിയുടെ പാർലമെൻറിലെ പ്രസംഗത്തിലുണ്ടായിരുന്നു .എത്ര സീറ്റ് നേടുമെന്ന് സഭയിൽ പ്രഖ്യാപിച്ച് പൊതു തിരഞ്ഞെടുപ്പിലേയ്ക്ക് പോകുന്നത് പാർലമെൻററി ചരിത്രത്തിൽ തന്നെ അത്യപൂർവതയാണ്.
മൂന്നാം ഊഴം ലഭിക്കുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് ധനമന്ത്രി നിർമല സീതാരാമൻ ഇടക്കാല ബജറ്റ് അവതരിപ്പിച്ചത്. ആ ആത്മവിശ്വാസത്തിൻറെ പാരമ്യതയാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ. 1984ൽ ഇന്ദിര ഗാന്ധി കൊല്ലപ്പെട്ട ശേഷം നടന്ന തിരഞ്ഞെടുപ്പിൽ രാജീവ് ഗാന്ധി നേടിയ 414 സീറ്റ് എന്ന റെക്കോർഡ് മറികടക്കുക ബിജെപി സ്വപ്നമായിരുന്നു. അബ് കി ബാർ ചാർ സോ പാർ. ഇത്തവണ നാനൂറ് കടക്കും എന്നായിരുന്നു ബിജെപി മുന്നോട്ടുവച്ച മുദ്രാവാക്യം. എന്നാൽ മോദി ലക്ഷ്യം നിശ്ചയിച്ചു. ബിജെപിക്ക് 370 സീറ്റ്. എൻഡിഎ നാനൂറ് സീറ്റ് കടക്കും. മോദിയുടെ ഗ്യാരൻറിയാകും മുദ്രാവാക്യം. ഇതുവരെ നടപ്പാക്കിയ വാഗ്ദാനങ്ങൾ, വികസന നേട്ടങ്ങൾ എന്നിവ തന്നെ മതി ബിജെപിക്ക് വീണ്ടും അധികാരത്തിൽ കയറാൻ .
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…