ഓഹരി വിപണിയിൽ ഇന്ന് നേട്ടം; സെൻസെക്സ് ഉയർന്നത് 300 പോയിൻറ്

മുംബൈ: ഓഹരി വിപണി ഇന്ന് നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. സെൻസെക്‌സ് 300 പോയിന്റ് അഥവാ 0.53 ശതമാനം ഉയർന്ന് 53,700 എന്ന നിലയിലെത്തി. നിഫ്റ്റി 84 പോയന്റ് നേട്ടത്തില്‍ 16,023 ലാണ് വ്യാപാരം തുടങ്ങി.

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ഇൻഡക്സ് ആയ സെൻസെക്‌സിൽ 1.72 ശതമാനം ഉയർന്ന് ഹിന്ദുസ്ഥാൻ യുണിലിവർ മുന്നിട്ട് നിൽക്കുന്നു. തൊട്ടുപിന്നിൽ ഭാരതി എയർടെലും ബജാജ് ഓട്ടോയുമാണ്. അതേസമയം ടാറ്റ സ്റ്റീൽ ഏഎച്ച്സിഎൽ ടെക് എന്നിവ നഷ്ടത്തിലാണ്. ടെലികോം കമ്പനിയായ ഭാരതി എയർടെല്ലിന്റെ 1.2 ശതമാനം ഓഹരികൾ ഗൂഗിൾ ഏറ്റെടുത്തു. ടെക് പ്രമുഖരായ ഗൂഗിളിന് 734 രൂപ ഇഷ്യൂ വിലയ്ക്ക് 71 ദശലക്ഷം ഓഹരികൾ അനുവദിക്കുന്നതിന് ബോർഡ് അനുമതി നൽകിയതായി ഭാരതി എയർടെൽ അറിയിച്ചു. ഭാരതി എയർടെല്ലിന്റെ ഓഹരി വില വ്യാഴാഴ്ച 642 രൂപയിലാണ് അവസാനിപ്പിച്ചത്.

admin

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

5 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

6 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

6 hours ago