parassala
തിരുവനന്തപുരം: പാറശ്ശാലയിലെ ഷാരോൺ വധക്കേസ് കേരളത്തെ ഒന്നാകെ ഞെട്ടിച്ചതാണ്. തന്റെ പൊന്നു മോനെ നഷ്ടപ്പെട്ട ആ അമ്മയുടേയും അച്ഛന്റേയും മുഖം ഏറെ വേദനിപ്പിക്കുന്നതാണ്. തന്റെ മകനെ കൊന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് തക്കതായ ശിക്ഷ വാങ്ങികൊടുക്കണം എന്ന മാനസികാവസ്ഥയിലിരിക്കുന്ന മാതാപിക്കളുടെ മുന്നിലേക്ക് ഷാരോൺ രാജിന്‍റെ പരീക്ഷാ ഫലം എത്തിയിരിക്കുകയാണ്.
ഷാരോണിന്‍റെ സഹോദരൻ ഷിമോൺ രാജാണ് ഇക്കാര്യം പങ്കുവെച്ചത്. നെയ്യൂരിലെ സ്വകാര്യ കോളജിൽ ബി എസ് സി റേഡിയോളജി അവസാന വർഷ വിദ്യാർഥിയായിരുന്നു ഷാരോൺ. പരീക്ഷാ ഫലം പുറത്തുവന്നെന്നും എന്നാൽ അത് അറിയാൻ അവൻ ഇല്ലലോയെന്നുമാണ് ഷിമോൺ ഒരു സ്വകാര്യ മാദ്ധ്യമത്തോട് പറഞ്ഞത്.
“പരീക്ഷാ ഫലം വന്നെന്ന് പറഞ്ഞ് അവന്‍റെ സുഹൃത്ത് വിളിച്ചിരുന്നു. ഷാരോൺ പാസ്സായെന്നാണ് പറഞ്ഞത്. പക്ഷേ അത് അവനറിയില്ല.” സന്തോഷ വാർത്ത പുറത്തുവരുമ്പോൾ സഹോദരൻ കൂടെയില്ലെന്ന ദുഃഖത്തോടെ സഹോദരൻ പറയുന്നു. പ്രാക്ടിക്കൽ പരീക്ഷമാത്രമാണ് ഷാരോണിന് ബാക്കിയുണ്ടായിരുന്നതെന്നത്. അതിനിടയിലാണ് കഴിഞ്ഞ 14ാം തീയതിയാണ് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കഷായത്തില്‍ വിഷം കലര്‍ത്തി നൽകി ഗ്രീഷ്മ കൊലപ്പെടുത്തിയത്.
അതേസമയം പാറശാലയിൽ സുഹൃത്തിനെ കഷായത്തിൽ കീടനാശിനി നൽകി കൊലപ്പെടുത്തിയ കേസിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. ഷാരോണിനെ പഠിച്ചിരുന്ന കോളേജിൽ വച്ചുo വധിക്കാൻ ശ്രമിച്ചിരുന്നുവെന്ന് പ്രതി ഗ്രീഷ്മ മൊഴി നൽകി. ഇതിനായി ഗ്രീഷ്മ ഡോളോ ഗുളികകൾ ജ്യൂസിൽ കലക്കി നൽകി.
ഷാരോൺ പഠിച്ച നെയ്യൂർ സി എസ് ഐ കോളജിന്റെ ശുചി മുറിയിൽ വച്ചാണ് ജൂസിൽ ഗുളികൾ കലർത്തിയതെന്ന് പ്രതി വെളിപ്പെടുത്തി.കൊലപ്പെടുത്തനായി ഡോളോ ഗുളികകൾ തലേന്ന് തന്നെ കുതിർത്ത് കൈയ്യിൽ കരുതിയിരുന്നെന്നും. പിന്നീട് ഷാരോണിനൊപ്പം കോളേജിലെത്തിയ താൻ ജ്യൂസ് ചലഞ്ച് നടത്തിയെന്നും എന്നാൽ ഷാരോൺ ഈ കെണിയിൽ വീണില്ല എന്നും, ജ്യൂസിന് കയ്പ് രുചി തോന്നിയ ഷാരോൺ ഇത് തുപ്പിക്കളഞ്ഞുവെന്നും ഗ്രീഷ്മ മൊഴി നൽകി.
ബംഗ്ലാദേശ് ആഭ്യന്തര കലാപങ്ങളാൽ ഒരു പരാജയ രാഷ്ട്രമായി മാറുന്ന സാഹചര്യത്തിൽ, അത് ഇന്ത്യയുടെ വടക്കുകിഴക്കൻ അതിർത്തികൾക്ക് വലിയ സുരക്ഷാ ഭീഷണിയായി…
ശ്രീനിവാസന്റെ അന്തിമോപചാര ചടങ്ങുകളിൽ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ധ്യാൻ ശ്രീനിവാസൻ എഴുന്നേൽക്കാതിരുന്നത് വലിയ വിവാദമായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രിയെ അപമാനിച്ചുവെന്ന…
ശബരിമല സ്വർണ്ണകൊള്ളയിൽ അറസ്റ്റിലായ ജ്വലറി ഉടമ ഗോവർദ്ധൻ നടത്തിയ പുതിയ വെളിപ്പെടുത്തലുകളും, SIT ക്ക് മേൽ കോടതി നടത്തിയ വിമർശനങ്ങളും,…
തിരുവനന്തപുരം നഗരസഭയിൽ ഗണഗീതം, സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ, ശരണം വിളികൾ. ആകാംഷയേറുന്ന പുതിയ ഭരണ സമതിയുടെ വരും ദിനങ്ങൾ #keralapolitics2025 #bjpkerala…
ബംഗ്ലാദേശിൽ ഹിന്ദു യുവാവായ ദിപു ചന്ദ്ര ദാസിനെ ആൾക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തിയതിൽ പ്രതിഷേധം രാജ്യാന്തര തലത്തിൽ ശക്തമാകുന്നു. സംഭവത്തിൽ പ്രതിഷേധിച്ച്…
ജമ്മു–കശ്മീരിൽ സുരക്ഷാ സേനയുടെ ശക്തമായ ഭീകരവിരുദ്ധ ഓപ്പറേഷൻ. സാംബയിൽ +92 നമ്പറുകളുമായി സംശയാസ്പദൻ കസ്റ്റഡിയിൽ; ഉധംപൂരിൽ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികൾ…