Kerala

ശശി തരൂരിന്റെ വിവാദ പരാമര്‍ശത്തില്‍ മത്സ്യത്തൊഴിലാളികളോട് മാപ്പ് ചോദിച്ച് കെ.വി തോമസ്

തിരുവനന്തപുരം : തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായ ശശി തരൂരിന്റെ വിവാദ പരാമര്‍ശത്തില്‍ മത്സ്യത്തൊഴിലാളികളോട് മാപ്പു ചോദിക്കുന്നുവെന്ന് മുതിർന്ന കോൺഗ്രസ്‌ നേതാവ് കെ.വി തോമസ്. തരൂരിന്റെ ട്വീറ്റ് മത്സ്യത്തൊഴിലാളികളില്‍ വേദന ഉളവാക്കി. അതൊരു നാവുപിഴയായി കാണണമെന്നും കെ.വി തോമസ് ഫേസ്ബുക്കില്‍ കിറിച്ചു.

വിവാദ ട്വീറ്റിന് വിശദീകരണവുമായി ശശി തരൂര്‍ എംപി രംഗത്ത് വന്നിരുന്നു. തരൂര്‍ കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി നഗരത്തിലെ മാര്‍ക്കറ്റ് സന്ദര്‍ശിച്ച ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഇതാണ് വിവാദമായത്.

മീനിന്റെ മണം തനിക്ക് ഓക്കാനം ഉണ്ടാക്കുന്ന ഒന്നാണ് എന്നാണ് ട്വിറ്റര്‍ വഴി അദ്ദേഹം പറഞ്ഞത്. ഓക്കാനം വരുവിധം വെജിറ്റേറിയനായ എംപിയായിട്ടും മത്സ്യമാര്‍ക്കറ്റില്‍ നല്ല രസമായിരുന്നുവെന്നാണ് ട്വിറ്റര്‍ അദ്ദേഹം പോസ്റ്റ് ചെയ്തത്. ‘ഓക്കാനം തോന്നും, എന്ന പരാമര്‍ശത്തെ മുന്‍നിര്‍ത്തി സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ട്വീറ്റിനെതിരെ നിരവധി പേരാണ് രംഗത്ത് എത്തിയിരുന്നത്.

എന്നാല്‍ താന്‍ അര്‍ഥമാക്കിയത് അതല്ല എന്നതിന് വാക്കിന്റെ മറ്റൊരു അര്‍ഥവും ചേര്‍ത്ത് വിശദീകരിച്ചിരിക്കുകയാണ് തരൂര്‍. മലയാളി ഇടത് നേതാക്കള്‍ക്ക് തന്റെ ഇംഗ്ലീഷ് മനസിലാകാത്തതാണ് പ്രശ്നമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

admin

Recent Posts

വീണ്ടും ബോംബ് ഭീഷണി !പാരിസിൽ നിന്നുള്ള വിസ്താര വിമാനം അടിയന്തരമായി നിലത്തിറക്കി

മുംബൈ: ബോംബ് ഭീഷണിയെത്തുടർന്ന് വീണ്ടും വിസ്താര എയര്‍ലൈന്‍സ് വിമാനം താഴെയിറക്കി. പാരിസില്‍നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിസ്താര എയര്‍ലൈന്‍സിന്റെ വിമാനമാണ് ഇന്ന്…

2 mins ago

ജാമ്യകാലാവധി അവസാനിച്ചു!കെജ്‌രിവാൾ തിഹാർ ജയിലിൽ കീഴടങ്ങി

ദില്ലി : മദ്യനയക്കേസിൽ കോടതി അനുവദിച്ച ജാമ്യകാലാവധി അവസാനിച്ചതോടെ അരവിന്ദ് കെജ്‌രിവാൾ തിഹാർ ജയിലിൽ തിരിച്ചെത്തി. രാജ്ഘട്ടിൽ കുടുംബത്തോടൊപ്പം മഹാത്മാ…

6 mins ago

പിണറായി വിജയനെന്ന ക്യാപ്റ്റൻ ഈ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുമോ ?

മുസ്ലിം പ്രീണനത്തിനെതിരെ കേരളത്തിലെ സിപിഎമ്മിൽ കൂട്ടക്കലാപത്തിന് സാധ്യത I EDIT OR REAL

51 mins ago

ഏഴാം ഘട്ട വോട്ടെടുപ്പിനിടെ മഹുവ മൊയ്ത്രയുടെ മണ്ഡലത്തിൽ ബിജെപി പ്രവർത്തകനെ വെടിവച്ച് കൊന്ന് തലയറുത്തു ! പിന്നിൽ തൃണമൂൽ പ്രവർത്തകരെന്ന് ആരോപണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

കൊൽക്കത്ത: ഏഴാം ഘട്ട വോട്ടെടുപ്പിനിടെ പശ്ചിമബംഗാളിലെ നാദിയ ജില്ലയിലെ ചാന്ദ്പൂർ ഗ്രാമത്തിൽ ബിജെപി നേതാവ് ഹാഫിസുൽ ഷെയ്ഖിനെ അക്രമി സംഘം…

1 hour ago