India

മഹാരാഷ്ട്ര വികാസ് അഘാഡിയുടെ 15 നേതാക്കളുടെ സുരക്ഷ പിൻവലിച്ച് ഷിൻഡെ സർക്കാർ; സഹായി മിലിന്ദിന്റെ സുരക്ഷ വർദ്ധിപ്പിച്ചു

മുംബൈ: മഹാരാഷ്ട്ര വികാസ് അഘാഡിയുടെ 15 നേതാക്കളുടെ സുരക്ഷ ഷിൻഡെ-ഫഡ്‌നാവിസ് സർക്കാർ പിൻവലിച്ചു. എന്നാൽ മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഏറ്റവും വിശ്വസ്‌തനായ സഹായി മിലിന്ദ് നർവേക്കറിന്റെ സുരക്ഷ വർദ്ധിപ്പിച്ചിരിക്കുയാണ്.

നേരത്തെ എക്‌സ് കാറ്റഗറി സുരക്ഷയുണ്ടായിരുന്ന മിലിന്ദ് നർവേക്കറിന് ഇപ്പോൾ വൈ പ്ലസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നേരത്തെ മഹാരാഷ്ട്ര വികാസ് അഘാഡി സർക്കാരിൽ മന്ത്രിയായിരുന്നു എൻസിപി നേതാവായ ജിതേന്ദ്ര അവാദ്. എന്നാൽ അടുത്തിടെ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ആശിഷ് ഷെലാർ അദ്ദേഹത്തെ പിന്തുണച്ചിരുന്നു.

ഉദ്ധവ് താക്കറെയുടെ അനന്തരവനും യുവസേനാ പ്രവർത്തകനുമായ വരുൺ സർദേശായി, എൻസിപിയുടെ ഛഗൻ ഭുജ്ബൽ, ജയന്ത് പാട്ടീൽ, ധനഞ്ജയ് മുണ്ടെ, നവാബ് മാലിക്, നർഹരി സിർവാൾ, കോൺഗ്രസിന്റെ ബാലാസാഹേബ് തൊറാട്ട്, നിതിൻ റാവുത്ത്, നാനാ പട്ടോലെ, വാട്ടി പട്ടോലെ എന്നിവർ സുരക്ഷ പിൻവലിക്കപ്പെട്ട നേതാക്കളിൽ ഉൾപ്പെടുന്നു.

ഇവർക്ക് പുറമെ സതേജ് പാട്ടീൽ, വിജയ് വഡേത്തിവാർ, സുനിൽ കേദാർ, ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായിയും ശിവസേന നേതാവുമായ സഞ്ജയ് റാവത്ത്, ഭാസ്‌കർ ജാദവ്, ഡെൽക്കർ കുടുംബം എന്നിവരുടെ സുരക്ഷയും ഷിൻഡെ സർക്കാർ മാറ്റിയിട്ടുണ്ട്.

B4 Admin

Recent Posts

എൻവിഡിയയുടെ തലപ്പത്തേക്ക് മൂന്ന് ഇന്ത്യൻ വംശജർ: ജെൻസൻ ഹുവാങ്ങിന്റെ പിൻഗാമി ആരാകും?

ആഗോള എഐ സാങ്കേതികവിദ്യാ രംഗത്തെ പ്രമുഖ കമ്പനിയായ എൻവിഡിയയുടെ തലപ്പത്തേക്ക് മൂന്ന് ഇന്ത്യൻ വംശജരുടെ പേരുകൾ ഉയരുന്നു. ദീർഘകാലം കമ്പനിയെ…

1 hour ago

മാഫിയ രാജിന് അന്ത്യം കുറിച്ച് ഉത്തർപ്രദേശ് നിയമവാഴ്ചയുടെ പാതയിൽ: യമുന എക്സ്പ്രസ് വേയിൽ പുതിയ സി.എൻ.എച്ച് ട്രാക്ടർ പ്ലാന്റിന്റെ ഭൂമിപൂജ നിർവഹിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്!

ഉത്തർപ്രദേശിൽ മുൻകാലങ്ങളിലുണ്ടായിരുന്ന മാഫിയകളുടെ അരാജകത്വ ഭരണം പൂർണ്ണമായി അവസാനിക്കുകയും പകരം സുശക്തമായ നിയമവാഴ്ച യാഥാർത്ഥ്യമാവുകയും ചെയ്തിരിക്കുകയാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്…

2 hours ago

ചക്കുളത്തുകാവ് പൊങ്കാലയ്ക്ക് സർവ്വസജ്ജം; ഭക്തലക്ഷങ്ങളുടെ സുരക്ഷയ്ക്ക് 650 പോലീസുകാരും പ്രത്യേക കെഎസ്ആർടിസി സർവീസുകളും, പവിത്രമായ ചടങ്ങുകൾ തത്സമയമെത്തിക്കാൻ തത്ത്വമയി നെറ്റ്‌വർക്ക്!

നീരേറ്റുപുറം ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ പൊങ്കാല മഹോത്സവത്തിനായുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായതായി അവലോകന യോഗം വിലയിരുത്തി. ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ…

3 hours ago

ലോകത്തിലെ ആദ്യത്തെ ടിൽറ്റഡ് എൽഇഡി പ്ലാനറ്റോറിയം മൈസൂരുവിൽ: ‘കോസ്മോസ്’ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി മോദി

ഭാരതത്തിന്റെ ബഹിരാകാശ-ശാസ്ത്ര ഗവേഷണ മുന്നേറ്റങ്ങൾക്ക് പുതിയ അധ്യായം കുറിച്ച് മൈസൂരുവിൽ അത്യാധുനിക പ്ലാനറ്റോറിയമായ 'കോസ്മോസ്' പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം…

3 hours ago

മന്ത്രിമാർക്കും വിശിഷ്ട വ്യക്തികൾക്കും 24 പുത്തൻ ഇന്നോവകൾ: 9.64 കോടി രൂപ ചെലവിട്ട് സർക്കാർ

സംസ്ഥാനത്തെ മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും മറ്റ് വിശിഷ്ട വ്യക്തികൾക്കും യാത്ര ചെയ്യുന്നതിനായി 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ വാങ്ങാൻ…

18 hours ago

70-കളിലെ ബോഹോ ചിക് (Boho Chic) ഫാഷനാണ് ഇപ്പോൾ ഫാഷൻ പ്രേമികൾക്കിടയിൽ ശ്രദ്ധ നേടുന്നത്.

ഫാഷൻ ലോകത്ത് പഴയ ട്രെൻഡുകൾക്ക് വീണ്ടും പുതുജീവൻ ലഭിക്കുകയാണ്. നമ്മുടെ അമ്മമാരുടെയും മുത്തശ്ശിമാരുടെയും കാലത്ത് ശ്രദ്ധ നേടിയിരുന്ന വസ്ത്രധാരണ രീതികളും…

19 hours ago