china
ജപ്പാൻ പാർലമെന്റിന്റെ ഉപരിസഭയിലേക്ക് ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ എൽഡിപി സഖ്യം അധികാരം നിലനിർത്തുമെന്ന് സൂചന. പ്രധാനമന്ത്രി ഫുമിയോ കിഷിദയുടെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി (എൽഡിപി) നയിക്കുന്ന ഭരണസഖ്യം 125 സീറ്റിൽ 69–83 സീറ്റ് പിടിക്കുമെന്നാണു എക്സിറ്റ്പോളുകൾ പ്രവചിക്കുന്നത്. ഫലപ്രഖ്യാപനം ഇന്നാണ്. മുൻപ്രധാനമന്ത്രി ഷിൻസോ അബെയുടെ വിയോഗം ഭരണകക്ഷിയനുകൂല വികാരമായി മാറുമെന്നാണു വിലയിരുത്തൽ.
ജപ്പാൻ രാഷ്ട്രീയത്തിൽ പാർലമെന്റിന്റെ ഉപരിസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് പൊതുവേ ഭരണകക്ഷിയുടെ ഹിതപരിശോധനയായാണ് കണക്കാക്കപ്പെടുന്നത്. തിരഞ്ഞെടുപ്പു വിജയം പ്രധാനമന്ത്രി കിഷിദയ്ക്കു പാർട്ടിയിൽ സ്വാധീനം വർധിപ്പിക്കാൻ വഴിയൊരുക്കും. സൈന്യത്തെ കൂടുതൽ ശക്തിപ്പെടുത്താനും ഭരണഘടന പരിഷ്കരിക്കാനും ആലോചിക്കുന്ന കിഷിദയുടെ നീക്കങ്ങൾക്ക് ഇതു ശക്തി പകരുകയും ചെയ്യും.
തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ ധനു മാസത്തിലെ പൗർണ്ണമി ദിനമായ നാളെ നട…
പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പ്രതിയ്ക്ക് വേണ്ടി…
ശ്രീനഗർ: കഴിഞ്ഞ നവംബറിൽ ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഷോപ്പിയാനിലെ പദ്‌പവൻ വനമേഖലയിൽ ദേശീയ അന്വേഷണ…
ഉത്തർപ്രദേശിൽ ഭൂമാഫിയയുടെ കൈകളിൽ നിന്ന് തന്റെ പിതൃസ്വത്ത് തിരിച്ചുപിടിക്കാൻ വർഷങ്ങളായി പോരാടിയ സൈനികന്റെ മകൾക്ക് പുതുവർഷത്തിൽ നീതി വാങ്ങി നൽകി…
മുംബൈ : പുതുവത്സര ആഘോഷങ്ങൾക്കിടെ മുംബൈയിൽ ഞെട്ടിപ്പിക്കുന്ന ക്രൂരത. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് 44-കാരനായ കാമുകൻ്റെ ജനനേന്ദ്രിയം 25-കാരിയായ യുവതി…
ധർമ്മശാല: ഹിമാചൽ പ്രദേശിലെ ഗവൺമെന്റ് ഡിഗ്രി കോളേജിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ പെൺകുട്ടിയുടെ മരണ മൊഴി പുറത്ത് വന്നതിന് പിന്നാലെ…