Categories: Featured

ശിവസേനക്കുള്ളിൽ ആഭ്യന്തര കലഹം രൂക്ഷം…ബിജെപി ബന്ധം പുനഃസ്ഥാപിച്ച് സർക്കാർ രൂപീകരിക്കണമെന്ന് ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും…എം എൽ എമാർക്കും ഇതേ അഭിപ്രായമെന്ന് റിപോർട്ടുകൾ…

എൻ സി പി-കോൺഗ്രസ്-സേന സർക്കാർ രൂപീകരണ ചർച്ചകൾ എങ്ങുമെത്താതായതോടെയാണ് സേന എം എൽ എമാർ ബിജെപി സഖ്യ സർക്കാറിനെപ്പറ്റി പുനർവിചിന്തനം നടത്തണമെന്ന ആവശ്യമുന്നയിച്ചിരിക്കുന്നത്.ശരത് പവാർ-സോണിയാ ഗാന്ധി കൂടിക്കാഴ്ചയിൽ സേന സഖ്യത്തെപ്പറ്റി ചർച്ചകളൊന്നും നടന്നില്ലെന്ന വാർത്തകൾ പുറത്തുവന്നതോടെയാണ് ശിവസേനയ്ക്കുള്ളിൽ എതിർ സ്വരങ്ങൾ ഉയർന്നു തുടങ്ങിയത്.സേനാ എംഎൽഎമാരിൽ ബഹുഭൂരിപക്ഷത്തിനും കോൺഗ്രസ്-എൻസിപി സഖ്യത്തോട് താൽപര്യമില്ല.സംസ്തനം മറ്റൊരു തിരഞ്ഞെടുപ്പിലേക്ക് നീങ്ങിയാൽ പ്രതിപക്ഷത്തോടൊപ്പം ചേർന്ന് മത്സരിക്കുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന് ഇവർ മുന്നറിയിപ്പ് നൽകുന്നു.കേവല അധികാരത്തിനു വേണ്ടി രാഷ്ട്രീയഭാവി തുലയ്ക്കേണ്ടി വരുമോ എന്ന ആശങ്കയും ഇവർക്കുണ്ട്.
ശിവസേനയെ മാറ്റിനിർത്തി ഇപ്പോൾ കോൺഗ്രസ്സും എൻസിപിയും തമ്മിലാണ് ചർച്ചകൾ നടക്കുന്നത്.ഇത് ഉദ്ധവ് താക്കറെയെ ഒട്ടൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്.സർക്കാർ രൂപീകരണം അനന്തമായി നീളുന്നതിലെ കാരണം എം എൽ എമാരെ ബോധ്യപ്പെടുത്താൻ ഉദ്ധവും ആദിത്യയും ശ്രമിക്കുന്നുണ്ടെങ്കിലും കാര്യങ്ങൾ അവർ ഉദ്ദേശിച്ച രീതിയിലല്ല മുന്നോട്ട് പോകുന്നതെന്നതാണ് വസ്തുത.ശിവസേന അണികളും ബിജെപി സഖ്യമെന്ന ആവശ്യമുയർത്തുണ്ട്.3 വർഷം ബിജെപി 2 വർഷം സേന മുഖ്യമന്ത്രിമാർ എന്ന ഫോർമുലയും ചിലർ മധ്യസ്ഥതയുടെ മുന്നോട്ട് വെക്കുന്നുണ്ട്.

admin

Recent Posts