കൊല്ലപ്പെട്ട വിജയലക്ഷ്മി
ആലപ്പുഴ : കരുനാഗപ്പള്ളി വിജയലക്ഷ്മി കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പിടിച്ചു തള്ളിയപ്പോൾ കട്ടിലിൽ തലയിടിച്ചാണ് വിജയലക്ഷ്മി മരിച്ചതെന്നായിരുന്നു പ്രതി ജയചന്ദ്രൻ പറഞ്ഞിരുന്നതെങ്കിലും വെട്ടു കത്തി കൊണ്ട് വെട്ടിയാണ് വിജയ ലക്ഷ്മിയെ കൊന്നതെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു. കഴുത്തിൽ വെട്ടേറ്റ പാടും തലയോട്ടിയിൽ ആഴത്തിലുള്ള മുറിവും മൃതദേഹ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
പറമ്പില്‍ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. കൊലപാതകശേഷം വിജയലക്ഷ്മിയുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ ജയചന്ദ്രന്‍ ഊരി മാറ്റിയിരുന്നു. എന്നാല്‍ സ്വര്‍ണം കവരാനുള്ള കൊലപാതകമായിരുന്നില്ലെന്നും മറ്റൊരാളുമായി വിജയലക്ഷ്മിയ്ക്ക് ബന്ധമുണ്ടെന്നുള്ള സംശയമാണ് കൊലപാതകത്തിന് കാരണമായതെന്നുമാണ് ലഭിക്കുന്ന വിവരം. വിജയ ലക്ഷ്മിയുടെ മൂന്നര പവനോളം തൂക്കമുള്ള മാല പ്രതി വിറ്റതായും കണ്ടെത്തിയിട്ടുണ്ട്. ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു എന്നാണ് വിവരം. .
രണ്ടാഴ്ച മുന്‍പാണ് കൊലപാതകം നടന്നത്.പുറത്തെടുക്കുമ്പോൾ മൃതദേഹം അഴുകിയ നിലയിലായിരുന്നു. പുറത്തെടുക്കുമ്പോള്‍ അതിരൂക്ഷമായി ദുര്‍ഗന്ധം പരന്നിരുന്നതിനാല്‍ പരിസരത്തുണ്ടായിരുന്നവര്‍ മൂക്ക് പൊത്തിയിരുന്നു. മൃതദേഹം പൂര്‍ണമായി നഗ്നമായിരുന്നു. മുഖം അഴുകിയ നിലയിലായിരുന്നു. ത്വക്ക് വേര്‍പെട്ട് തുടങ്ങിയിരുന്നു.
നവംബര്‍ ആറിനാണ് വിജയലക്ഷ്മി വീട്ടില്‍നിന്ന് പോയത്. കരൂരിലെ അമ്പലത്തില്‍ ഉത്സവമായതിനാല്‍ വീട്ടിലും അയല്‍പക്കത്തും ആളില്ലാത്തതിനാല്‍ ജയചന്ദ്രന്‍ വിജയലക്ഷ്മിയെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അവിടെ വെച്ച് തര്‍ക്കമുണ്ടാകുകയും വിജയലക്ഷ്മിടെ ജയചന്ദ്രന്‍ കൊല്ലപ്പെടുത്തുകയുമായിരുന്നു. പിന്നീട് കുഴിയെടുത്ത് മൃതദേഹം ഒളിപ്പിച്ചു. പിന്നീട് നായ കുഴിയിലെ മണ്ണ് മാന്തി മാറ്റുന്നത് കണ്ട പ്രതി അവിടെ കോൺക്രീറ്റ് ഇടുകയും ചെയ്തു.
അന്നത്തെ പ്രധാനമന്ത്രി ഗോവയെ മോചിപ്പിക്കാൻ നടപടിയെടുത്തില്ല ! സൈനിക നടപടി വൈകിപ്പിച്ചു ! എന്നാൽ ചെറിയ ഭൂഭാഗമായ ഗോവയ്ക്ക് വേണ്ടി…
ഗോവയെ കുറിച്ച് ചിലർ മോശം കാര്യങ്ങൾ പ്രചരിപ്പിക്കുന്നു ! ഗോവ ഭാരതത്തിന്റെ ദക്ഷിണ കാശിയാണ് ! രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചു…
യൂറോപ്യൻ രാജ്യമായ ഡെന്മാർക്ക് തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖാവരണം നിരോധിക്കാനായി നടത്തുന്ന പുതിയ നിയമനിർമ്മാണം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നു.…
പോളണ്ടിലെ രാഷ്ട്രീയ ചരിത്രത്തിൽ നിർണ്ണായകമായ ഒരു മാറ്റം കുറിച്ചുകൊണ്ട്, രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഭരണഘടനാ ട്രൈബ്യൂണൽ പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.…
വരുന്നത് നല്ല കാലം.. തടസങ്ങൾ മാറും , അർഹിച്ച അംഗീകാരം തേടിയെത്തും ! ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര ഗണപതി പോറ്റി…
ആധുനിക പാശ്ചാത്യ ശാസ്ത്രം ഭൂമി ഉരുണ്ടതാണെന്ന് കണ്ടെത്തുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഇന്ത്യൻ വേദങ്ങളിലും പുരാതന ഭാരതീയ ശാസ്ത്ര ഗ്രന്ഥങ്ങളിലും…