കോട്ട: രാജസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരു വര്‍ഷം മരിച്ചത് 940 കുട്ടികളെന്ന് റിപ്പോര്‍ട്ട്. കോട്ടയിലെ ജെ.കെ ലോണ്‍ ആശുപത്രിയിലാണ് ഒരു വര്‍ഷത്തിനിടെ കൂട്ടത്തോടെ ശിശുമരണം റിപ്പോര്‍ട്ട് ചെയ്തത്.
കുഞ്ഞുങ്ങളുടെ കൂട്ടമരണം അന്വേഷിക്കാന്‍ പ്രത്യേക സമിതിക്ക് രൂപം നല്‍കി. കൂട്ടമരണത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് ലോക്‌സഭാ സ്പീക്കർ ഓംബിര്‍ള മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനോട് ആവശ്യപ്പെട്ടു. ഇതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഓക്‌സിജന്‍ നല്‍കാനുള്ള സാമഗ്രികള്‍ ആശുപത്രിയില്‍ കുറവാണെന്നാണ് റിപ്പോര്‍ട്ട്. ഇതാണ് കുരുന്നുകളുടെ മരണത്തിന് കാരണമെന്നാണ് നിഗമനം.
ഈ വര്‍ഷം മാത്രം ഇവിടെ 940 കുട്ടികള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ശരാശരി ഓരോ ദിവസവും മൂന്നുകുട്ടികള്‍ മരിച്ചെന്ന് സാരം. ആരോഗ്യ സെക്രട്ടറിയില്‍ നിന്ന് മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. വിദഗ്ധര്‍ അടങ്ങുന്ന മൂന്നംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് അറിയിച്ച ആരോഗ്യസെക്രട്ടറി വൈഭവ് ഗല്‍റിയ പ്രാഥമിക അന്വേഷണത്തില്‍ അടിസ്ഥാനസൗകര്യങ്ങളുടെ കുറവ് കണ്ടെത്തിയെന്ന് പറഞ്ഞു
ചണ്ഡീഗഡ് : ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്ത മുസ്ലീം യുവാവിനെതിരെ പരാതിയുമായി യുവതി. ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതി…
കണ്ണൂര്‍ : കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന ഉറപ്പില്‍ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവര്‍ത്തിച്ചു. എയിംസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ…
മോസ്‌കോ/ കീവ് : റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പരിഹാരം കാണുന്നതിനായി ഇന്ത്യ മുന്നോട്ടുവെച്ച സമഗ്രമായ സമാധാന നിര്‍ദേശത്തിന് നന്ദി അറിയിച്ച് റഷ്യ.…
കാസര്‍ഗോഡ്: വന്ദേ മാതരത്തിന്റെ ചരിത്രവും അതിന്റെ രചനയ്ക്ക് പിന്നിലെ സാഹചര്യങ്ങളും ദേശീയ പ്രസ്ഥാനത്തിലുണ്ടാക്കിയ സ്വാധീനവും സമഗ്രമായി പഠിച്ച് ഗവേഷണരേഖയായി പ്രസിദ്ധീകരിക്കണമെന്ന്…
സര്‍ക്കാര്‍ ബസില്‍ വച്ച് വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയെന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ, തെലങ്കാന കോണ്‍ഗ്രസ് എംഎല്‍എ…
ദില്ലി : ഭരണത്തലവനായി 25 വര്‍ഷം തികയ്ക്കുന്ന വേളയില്‍ രാജ്യസേവനത്തിനായി പൂര്‍ണ്ണമനസ്സോടെ സമര്‍പ്പിക്കുമെന്ന പ്രതിജ്ഞ പുതുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.…