CRIME

വിശാഖപട്ടണത്ത് ശ്രദ്ധ മോഡൽ കൊലപാതകം?;അടച്ചിട്ട വാടകവീടുനുള്ളിലെ വീപ്പയ്‌ക്കുള്ളിൽ സ്ത്രീയുടെ ശരീരഭാഗങ്ങൾ; മൃതദേഹത്തിന് ഒരു വർഷത്തിലേറെ പഴക്കം

ഹൈദരാബാദ്: അടച്ചിട്ട വാടകവീടുനുള്ളിൽ നിന്നും യുവതിയുടെ ശരീരഭാഗങ്ങൾ കണ്ടെത്തി. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തിലാണ് സംഭവം.ഏറെ നാളായി വാടക ലഭിക്കാത്തതിനെ തുടർന്ന് വീട്ടുടമസ്ഥൻ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകം നടന്നിട്ട് ഒരു വർഷം കഴിഞ്ഞതായാണ് പോലീസിന്റെ നിഗമനം.

2021 ജൂണിലാണ് വാടകക്കാരൻ അവസാനമായി ഉടമയുമായി ബന്ധപ്പെടുന്നത്. ഭാര്യയുടെ പ്രസവം ആണെന്ന് പറഞ്ഞാണ് വീട് വാടകയ്‌ക്ക് എടുത്തയാൾ പോയത്. എന്നാൽ പിന്നീട് വാടകയോ വീടിനുള്ളിലെ സാധാനങ്ങൾ ഒഴിവാക്കുകയോ ചെയ്തില്ല. ഇതിനിടെ വാടകക്കാരൻ സ്ഥലത്തെത്തി വീടിന്റെ പുറകുവശത്തുകൂടി അകത്ത് കയറിയെന്നാണ് ഉടമ പറയുന്നത്. വീട്ടുസാധാനങ്ങൾ ഒഴിവാക്കിയിരുന്നില്ല. ഒരു വർഷത്തോളം കാത്തിരുന്നെങ്കിലും വാടകയോ ഇയാളുടെ വിവരങ്ങളോ ലഭിച്ചിരുന്നില്ലെന്ന് ഉടമ പറഞ്ഞു. തുടർന്ന് വാതിൽ പൊളിച്ച് വീട്ടിൽ കയറിയപ്പോഴാണ് ഞെട്ടിക്കുന്ന ദൃശ്യം ശ്രദ്ധയിൽപ്പെട്ടത്.

വീട്ടിലെ സാധനങ്ങൾ പുറത്തേക്ക് മാറ്റുന്നതിനിടയിലാണ് വീപ്പ ശ്രദ്ധയിൽപ്പെട്ടത്. വീപ്പയ്‌ക്കുള്ളിൽ സ്ത്രീയുടെ ശരീരഭാഗങ്ങളാണെന്ന് മനസിലായതോടെ വീട്ടുടമ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് സംഘമെത്തി നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ഒരു വർഷം പഴക്കമുള്ള ശരീരഭാഗങ്ങളാണെന്ന് കണ്ടെത്തിയത്. വീട് വാടകയ്‌ക്കെടുത്ത ആളുടെ ഭാര്യയുടെ മൃതദേഹം തന്നെയാണ് ഇതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഡൽഹി ശ്രദ്ധാ വാൽക്കർ കൊലപാതകത്തിന് സമാനമായ രീതിയിലാണ് ഈ കൊലയും നടന്നിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

anaswara baburaj

Recent Posts

വോട്ടെടുപ്പ് തിങ്കളാഴ്ച നടക്കാനിരിക്കെ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ ഭാര്യ ബിജെപിയിൽ

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച നടക്കാനിരിക്കെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ ഭാര്യ ബിജെപിയില്‍ ചേര്‍ന്നു. പശ്ചിമ ബംഗാളിലെ റാണാഘട്ട്…

12 mins ago

കരമന അഖിൽ വധക്കേസ് !പ്രധാന പ്രതികളായ രണ്ട് പേർ പിടിയിൽ ; ഒരാൾക്കായുള്ള തെരച്ചിൽ തുടരുന്നു

കരമന അഖിൽ വധക്കേസിലെ പ്രധാന പ്രതികളായ അപ്പുവുവെന്ന അഖിലും വിനീത് രാജും പിടിയിലായി. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മറ്റൊരു പ്രതി…

56 mins ago

തൃശ്ശൂരിൽ പോലീസുകാരനെ കാണാതായിട്ട് അഞ്ച് ദിവസം !ഇരുട്ടിൽ തപ്പി പോലീസ്; . മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണവും വഴിമുട്ടിയ നിലയിൽ

ചാലക്കുടി: തൃശ്ശൂർ ആളൂർ സ്റ്റേഷനിലെ പോലീസുകാരനെ കാണാതായ സംഭവത്തിൽ ഇരുട്ടിൽ തപ്പി പോലീസ്. തൃശ്ശൂർ ആളൂർ സ്റ്റേഷനിലെ സിപിഒ സലേഷ്…

1 hour ago

ഇന്ത്യയെ വെട്ടിമുറിക്കുകയാണ് കോൺഗ്രസ്‌ ലക്ഷ്യം! രേവന്ത് റെഡ്‌ഡിയെ വാരിയലക്കി സ്മൃതി ഇറാനി |smrithi irani

ഇന്ത്യയെ വെട്ടിമുറിക്കുകയാണ് കോൺഗ്രസ്‌ ലക്ഷ്യം! രേവന്ത് റെഡ്‌ഡിയെ വാരിയലക്കി സ്മൃതി ഇറാനി |smrithi irani

1 hour ago

നവീൻ പട്‌നായിക്കിനെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി! | narendra modi

നവീൻ പട്‌നായിക്കിനെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി! | narendra modi

2 hours ago

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്ന് അമിത് ഷാ ! ഏക സിവിൽ കോഡ് സാമൂഹിക പരിഷ്കരണമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി

ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു…

2 hours ago