സിദ്ദിഖ് കാപ്പന് യുഎപിഎ കേസിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ചത് ആഘോഷമാക്കി പോപ്പുലർ ഫ്രണ്ട്. കാപ്പന് ജാമ്യം അനുവദിച്ച സുപ്രീംകോടതി വിധിയെ അഭിനന്ദിച്ചുകൊണ്ട് പോപ്പുലർ ഫ്രണ്ട് ചെയർമാൻ ഒഎംഎ സലാം പ്രസ്താവനയും പുറത്തിറക്കി. പോപ്പുലർ ഫ്രണ്ടുമായി തനിക്ക് ബന്ധമില്ലെന്ന സിദ്ദിഖ് കാപ്പന്റെ വാദം ഇതോടെ പൊളിയുകയാണ്.
സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ച വിധി ജുഡീഷ്യറിയിലുള്ള വിശ്വാസം വീണ്ടും ഉറപ്പിക്കുമെന്നും രാജ്യത്തുടനീളമുള്ള രാഷ്‌ട്രീയ തടവുകാർക്ക് പ്രതീക്ഷ നൽകുന്നതാണെന്നും സലാം വ്യക്തമാക്കി. കാപ്പനും മറ്റ് വിദ്യാർത്ഥികൾക്കുമെതിരെ കുറ്റങ്ങൾ കെട്ടിചമച്ചതാണെന്നും ജനരോക്ഷം മാറ്റാൻ വേണ്ടി യുപി പോലീസ് തന്നെയാണ് കേസുണ്ടാക്കിയത് എന്നും സലാം ആരോപിച്ചു.
കാപ്പനെ അന്യായമായി തടവിലാക്കിയതിനെതിരെ രാജ്യത്തിനകത്തും പുറത്തുമുള്ള ആളുകൾ ശബ്ദമുയർത്തിയിട്ടുണ്ട്, ഇത് അവർക്കെല്ലാം ആശ്വാസത്തിന്റെ നിമിഷമാണ്. ഇത് മറ്റ് നിരപരാധികളുടെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുമെന്നും സലാം പറഞ്ഞു.
കാപ്പന് മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടായോ, നിരോധിത സംഘടനയായി സിമിയുമായോ ബന്ധമില്ലെന്നും അയാൾ ഒരു സാധാരണ മാദ്ധ്യമപ്രവർത്തകനായിരുന്നെന്നുമുള്ള വാദങ്ങളാണ് ആദ്യ ഘട്ടം മുതൽ ഉയർന്നത്. എന്നാൽ ഇത്തരത്തിൽ ഒരു സാധാരണ മാദ്ധ്യമപ്രവർത്തകന് ജാമ്യം ലഭിച്ചാൽ പോപ്പുലർ ഫ്രണ്ട് നേതാക്കൾ അത് എന്തിന് ആഘോഷമാക്കണമെന്ന ചോദ്യങ്ങൾ ശക്തമായി ഉയരുകയാണ്.
യുഎപിഎ കേസില്‍ സിദ്ദിഖ് കാപ്പന് സുപ്രീംകോടതി നാല് ദിവസം മുന്നെയാണ് ജാമ്യം അനുവദിച്ചത്. ആറാഴ്ച ദല്‍ഹി വിട്ടുപോകരുതെന്ന കര്‍ശ്ശന നിര്‍ദ്ദേശങ്ങളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. യുപി സര്‍ക്കാര്‍ ചുമത്തിയ യുഎപിഎ കേസില്‍ സിദ്ദിഖ് കാപ്പന് ജാമ്യം ലഭിച്ചെങ്കിലും ജയില്‍ മോചിതനാകാന്‍ ഇഡിയുടെ കേസിലും ജാമ്യം ലഭിക്കണം.
മഥുര കോടതിയും അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബഞ്ചും സിദ്ദിഖ് കാപ്പന് ജാമ്യം നല്‍കാത്ത സാഹചര്യത്തില്‍ കുടുംബമാണ് സുപ്രീംകോടതിയെ സമീപിച്ചത്. കേസിലെ അന്വേഷണം പൂര്‍ത്തിയായ ശേഷം ജാമ്യം അനുവദിച്ചാല്‍ മതിയെന്ന യുപി സര്‍ക്കാരിന്റെ വാദം കോടതി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നടപടി. കേരളത്തില്‍ എത്തിയാല്‍ ലോക്കല്‍ പോലീസിനെ റിപ്പോര്‍ട്ട് ചെയ്യണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയിലാണ് ഹാത്രാസില്‍ പോയതെന്ന സിദ്ദിഖ് കാപ്പന്റെ വാദം നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയായിരുന്നു അലഹാബാദ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്. പിടിയിലായ മറ്റ് പ്രതികള്‍ക്കൊപ്പം സിദ്ദിഖ് കാപ്പന്‍ പോയത് എന്തിനാണെന്ന് തെളിയിക്കേണ്ടതുണ്ടെന്നും അലഹാബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. 22 മാസമാണ് കാപ്പന്‍ ജയിലില്‍ കഴിഞ്ഞത്.
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…