India

ഗായകൻ സുബീൻ ഗാർഗിന്റെ മരണം! കേസ് ഈ മാസം തന്നെ കേന്ദ്ര ഏജൻസിക്ക് കൈമാറുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ . കേസിൽ അതിവേഗ വാദം കേൾക്കുന്നതിനായി ഗുവാഹത്തി ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേസന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം നാല് പേർക്കെതിരെ കൊലക്കുറ്റം ചുമത്തിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഈ നിർണായക നീക്കം. സുബീൻ ഗാർഗിന്റെ കസിൻ സന്ദിപോൺ ഉൾപ്പെടെയുള്ളവർക്കെതിരെ കൊലപാതകത്തിന് തുല്യമല്ലാത്ത കുറ്റകരമായ നരഹത്യ ചുമത്തിയിട്ടുണ്ട്.

“കുറ്റപത്രം സമർപ്പിച്ചത് കൃത്യതയോടെയാണ്. കോടതി ഞങ്ങൾക്ക് നീതി നൽകുമെന്ന് പ്രതീക്ഷിക്കുന്നു, അതിവേഗ കോടതി സ്ഥാപിക്കുന്നതിനും ഒരു പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കുന്നതിനുമായി ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ സമീപിക്കുക എന്നതാണ് ഞങ്ങളുടെ അടുത്ത രണ്ട് നടപടികൾ. ഈ മാസം അവസാനത്തോടെയോ അല്ലെങ്കിൽ അടുത്ത മാസം ആദ്യത്തോടെയോ ഞങ്ങൾ ചില രേഖകൾ പങ്കുവെക്കുകയും കേസ് കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുകയും ചെയ്യും,” ആസാം സർക്കാർ മികച്ച രീതിയിൽ കാര്യങ്ങൾ ചെയ്തിട്ടുണ്ട്, എന്നാൽ സുബീൻ ഗാർഗിന് കേന്ദ്ര സർക്കാരിന് നീതി നൽകാൻ കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.” – ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു

കുറ്റപത്രത്തിൽ കേസിന്റെ ഉദ്ദേശ്യവും ക്രിമിനൽ ഗൂഢാലോചനയും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു.

സിംഗപ്പൂരിൽ ഇന്ത്യൻ ഹൈക്കമ്മീഷന്റെ ആഭിമുഖ്യത്തിൽ ശ്യാംകാനു മഹന്ത സംഘടിപ്പിച്ച നോർത്ത് ഈസ്റ്റ് ഫെസ്റ്റിവലിൽ പങ്കെടുക്കാൻ പോയ സുബീൻ ഗാർഗ് സെപ്റ്റംബർ 19-ന് കടലിൽ നീന്തുന്നതിനിടെ ദുരൂഹ സാഹചര്യത്തിൽ മരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് കാരണം കണ്ടെത്താനായി അസം സർക്കാർ ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു.

Anandhu Ajitha

Recent Posts

കമ്മ്യുണിസ്റ്റ് പച്ചയെന്ന അപകടകാരി ! ഈ വിദേശി എങ്ങനെയാണ് കേരളത്തിന്റെ പരിസ്ഥിതിയെ മുടിപ്പിച്ചത് ?

കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…

12 hours ago

കണ്ണൂർ പാനൂരിൽ സിപിഎമ്മിന്റെ വടി വാൾ ആക്രമണം ! യുഡിഎഫ് പ്രകടനത്തിന് നേരെ സ്ഫോടകവസ്തു വെറിഞ്ഞു !അക്രമികളെത്തിയത് സിപിഎം പതാക മുഖത്ത് കെട്ടി

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…

13 hours ago

ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ട്രാക്ടർ പാഞ്ഞുകയറി! 2 കുട്ടികൾ ഉൾപ്പെടെ 9 പേർക്ക് പരിക്ക്, 2 പേരുടെ നില അതീവ ഗുരുതരം

പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…

13 hours ago

കേരള രാഷ്ട്രീയത്തിലെ വഴിത്തിരിവ് !!!നഗരസഭയിലെ വമ്പൻ വിജയത്തിന് തിരുവനന്തപുരത്തെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…

13 hours ago

തിരുവനന്തപുരത്ത് കണ്ടത് ജനാധിപത്യത്തിന്റെ സൗന്ദര്യം ! നഗരസഭ ബിജെപി പിടിച്ചതിൽ പ്രതികരിച്ച് ശശി തരൂർ

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ്‌ നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…

15 hours ago

‘ക്ഷേമപെൻഷൻ വാങ്ങി ശാപ്പാടടിച്ചിട്ട് നമ്മക്കിട്ട് വെച്ചു!! ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വോട്ടർമാർക്കെതിരെ അധിക്ഷേപ പരാമർശവുമായി എം.എം മണി

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…

18 hours ago