Featured

സിപിഎമ്മിനെ വെള്ളപൂശാൻ ശിവൻകുട്ടിയുടെ മാസ്റ്റർ പ്ലാൻ|CPM

സി പി എമ്മിനെതിരെ സംസാരിക്കുന്നവവരേയും അവർക്കെതിരെ വളരുന്നവരെയും വെട്ടി മാറ്റുക എന്നുള്ളത് സി പി എമ്മിന്റെ പൊതു ശൈലിയാണ് , എന്നാൽ കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് പ്രസംഗിച്ചതിന്റെ ശബ്ദരേഖ പുറത്തു വന്നതോടെ സി പി എമ്മിന് കോട്ടം സംഭവിച്ചിരിക്കുകയാണ് . നവകേരള സദസ്സിന്റെ മറവിൽ പ്രൗഢി കാണിച്ച് നടന്ന പിണറായി സർക്കാരിന് ശബ്ദരേഖ പുറത്തു വന്നതോടെ വൻ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത് . വിദ്യാഭ്യാസത്തിലും ആരോഗ്യ വകുപ്പിലും മുന്നിലാണ് കേരളം എന്ന് ഘോരം ഘോരം പ്രസംഗിക്കുന്ന പിണറായി സർക്കാരിന് ഇതിലും വല്യ തിരിച്ചടി ഇനി ലഭിക്കാനില്ല ,

നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും എന്ന വാർത്തകളും പുറത്ത് വരുന്നുണ്ട്
ശബ്ദരേഖ പുറത്തു വന്നതോടെ വൻ വിവാദങ്ങൾക്കാണ് തുടക്കമായിരിക്കുന്നത് . അദ്ധ്യാപകരുമായി ബന്ധപ്പെട്ട ശിൽപ്പശാലയിലായിരുന്നു ഈ പ്രസംഗം. ഈ ഓഡിയോ എങ്ങനെ പുറത്തു വന്നുവെന്നതും സർക്കാർ അന്വേഷിക്കും. ഇത് ചോർത്തിയ വ്യക്തിയെ കണ്ടെത്താനും നീക്കമുണ്ട്.

അക്ഷരം കൂട്ടിവായിക്കാൻ പോലും അറിയാത്ത കുട്ടികൾക്കുപോലും എ പ്ലസ് കിട്ടുന്നുവെന്നും കുട്ടികളോട് ചെയ്യുന്ന ചതിയാണിതെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ പറയുന്നു. മുൻപ് നമ്മുടെ പൊതുവിദ്യാഭ്യാസ രംഗം യൂറോപ്പിനോടാണ് താരതമ്യം ചെയ്തിരുന്നതെങ്കിൽ ഇന്ന് ബിഹാറിനോടും യുപിയോടുമാണ് കൂട്ടിക്കെട്ടുന്നതെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ വിമർശിച്ചിരുന്നു. ഇക്കാര്യത്തിൽ മന്ത്രി ശിവൻകുട്ടി റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇത് പരിശോധിച്ചാകും നടപടി തീരുമാനിക്കുക. മുഖ്യമന്ത്രി പിണറായി വിജയന്റെ മനസ്സ് മനസ്സിലാക്കിയാകും തീരുമാനം.

ആർക്കു വേണ്ടിയാണ് നാം ജോലി ചെയ്യുന്നത്? നാം വാങ്ങുന്ന പൈസയ്ക്ക് എത്ര വില കൊടുക്കുന്നുണ്ടെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ജയിപ്പിക്കുന്നതിന് ഞാൻ എതിരല്ല. അതു 40-50 ശതമാനം വരെയാവാം. ആ ഉദാരത അവിടെ നിർത്തണം. മത്സരപ്പരീക്ഷകളുടെ കാലമാണിത്. പരീക്ഷ പരീക്ഷകൾ തന്നെയാവണം-ഇതായിരുന്നു ഷാനവാസിന്റെ പ്രസംഗം.

രജിസ്റ്റർ നമ്പർ എഴുതി അതിനു താഴെ അവ അക്ഷരത്തിലെഴുതാൻ കുട്ടിക്ക് അറിഞ്ഞുകൂടാ. ഇക്കാര്യത്തിൽ അദ്ധ്യാപകർക്ക് നോട്ടീസ് കൊടുത്ത കേസുകളുണ്ടായി. ഇംഗ്ലീഷ് അറിയാത്ത കുട്ടികളാണ് പത്താം ക്ലാസ് എഴുതിക്കൊണ്ടിരിക്കുന്നത്. അങ്ങനെയുള്ള കുട്ടികൾക്കാണ് എ. പ്ലസ് കിട്ടിയത്. ഇല്ലാത്ത ഒരു കഴിവ് ഉണ്ടെന്നു പറയുന്നത് ആ കുട്ടിയോടുചെയ്യുന്ന ചതിയാണ്. വിദ്യാഭ്യാസത്തിൽ മാറ്റംകൊണ്ടുവരാൻ അദ്ധ്യാപകർ പണിപ്പെടണമെന്നതായിരുന്നു നിർദ്ദേശം. സി.ബി.എസ്.ഇ. സ്‌കൂളുകളിൽ പരീക്ഷയും മൂല്യനിർണയവും നല്ലരീതിയിൽ നടക്കുന്നുണ്ടെന്നും പ്രസംഗത്തിനിടെ സ്വന്തം അനുഭവം ചൂണ്ടിക്കാട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർ പറഞ്ഞു.

എന്നാൽ സിപി എമ്മിനെ വെള്ള പൂശാനുള്ള തന്ത്രപ്പാടിലാണ് മന്ത്രി ശിവൻകുട്ടി .
തോൽപ്പിച്ച് ഗുണമേന്മ കൂട്ടൽ സർക്കാർ നയമല്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി പ്രതികരിച്ചത്. ദേശീയ ഗുണനിലവാര സൂചികകളിൽ മുൻപന്തിയിലാണ് കേരളമെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. യുനിസെഫ് പോലുള്ള അന്താരാഷ്ട്ര ഏജൻസികൾ കേരളത്തെ അഭിനന്ദിച്ചിട്ടുണ്ട്. കുട്ടികളെ പരാജയപ്പെടുത്തി യാന്ത്രികമായി ഗുണമേന്മ വർധിപ്പിക്കുകയെന്നതു സർക്കാർ നയമല്ല. എല്ലാ കുട്ടികളെയും ഉൾച്ചേർത്തും ഉൾക്കൊണ്ടും ഗുണമേന്മ വർധിപ്പിക്കുക എന്ന നയത്തിൽ ഒരു മാറ്റവും ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി പറയുന്നുണ്ട്

ഭരണ കക്ഷിയിൽ പെട്ടവർ പൊതു വിദ്യാഭ്യാസ ഡയറക്ടറെ എതിർക്കുന്നു. സമൂഹത്തിൽ തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രസ്താവന പ്രതിഷേധാർഹമാണെന്ന് കെ.എസ്.ടി.എ. ജനറൽ സെക്രട്ടറി എൻ.ടി. ശിവരാജൻ പറഞ്ഞു. കുട്ടികളെ പരിഹസിക്കുന്ന ഉദ്യോഗസ്ഥ നിലപാടിനോട് യോജിപ്പില്ലെന്ന് എ.കെ.എസ്.ടി.യു. ജനറൽ സെക്രട്ടറി ഒ.കെ. ജയകൃഷ്ണൻ പറഞ്ഞു. ആധികാരികതയില്ലാതെയാണ് ഡയറക്ടറുടെ പ്രസ്താവനയെന്ന് എസ്.എഫ്.ഐ. കുറ്റപ്പെടുത്തി. ഇതെല്ലാം പരിഗണിച്ച് ഡയറക്ടറെ മാറ്റാനാണ് നീക്കം. കേരളത്തിന്റെ വിദ്യാഭ്യാസ മോഡലിന് പ്രസ്താവന കളങ്കമുണ്ടാക്കിയെന്നാണ് വിലയിരുത്തൽ. ഏതായാലും ഇനി എങ്ങനെയും സിപിമ്മിന്റെ മുഖം രക്ഷിക്കുക എന്നുള്ളതാണ് അവരുടെ ലക്‌ഷ്യം

admin

Recent Posts

പാലാബിഷപ്പിനെ ആ-ക്ര-മി-ച്ച പോലെ വെള്ളാപ്പള്ളിക്കെതിരെ ജി-ഹാ-ദി-ക-ളു-ടെ നീക്കം |OTTAPRADHAKSHINAM|

ജി-ഹാ-ദി ആ-ക്ര-മ-ണ-ത്തെ ഭയക്കില്ല ! ര-ക്ത-സാ-ക്ഷി-യാ-കാ-നും തയ്യാറെന്ന് വെള്ളാപ്പള്ളി |VELLAPPALLY NADESHAN| #vellapallynatesan #bishop #PALA

5 hours ago

വ്യാജ പാസ്പോർട്ട് കേസ് !മുഖ്യപ്രതി തുമ്പ സ്റ്റേഷനിലെ പോലീസുകാരൻ അൻസിൽ അസീസ് ഒളിവിൽ !

വ്യാജ പാസ്പോർട്ട് കേസിലെ മുഖ്യപ്രതി തുമ്പ സ്റ്റേഷനിലെ പോലീസുകാരൻ അൻസിൽ അസീസ് ഒളിവില്‍. വ്യാജ പാസ്പോർട്ട് തയ്യാറാക്കുന്നതിൽ അൻസിലിന്റെ ഇടപെടൽ…

5 hours ago

ഇനി യഥാർത്ഥ യു-ദ്ധം തുടങ്ങും ! രണ്ടും കൽപ്പിച്ച് നെതന്യാഹു ! |ISRAEL|

മിതവാദിയെ പുറത്താക്കി വലതുപക്ഷക്കാരെ ഒപ്പം നിർത്താൻ നെതന്യാഹു ! ഹ-മാ-സ് ജി-ഹാ-ദി-ക-ൾ ഇനി ഓട്ടം തുടങ്ങും |ISRAEL| #israel #netanyahu

5 hours ago

കൊടിക്കുന്നില്‍ സുരേഷ് ലോക്‌സഭയുടെ പ്രോ-ടേം സ്പീക്കർ ! 24-ന് രാഷ്ട്രപതിക്ക് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യും

ദില്ലി : മാവേലിക്കര എംപിയും കോണ്‍ഗ്രസ് നേതാവുമായ കൊടിക്കുന്നില്‍ സുരേഷിനെ ലോക്‌സഭയുടെ പ്രോ-ടേം സ്പീക്കറായി തെരഞ്ഞെടുത്തു.കൊടിക്കുന്നില്‍ സുരേഷിന്റെ അദ്ധ്യക്ഷതയിലാകും എംപിമാരുടെ…

6 hours ago

രാഹുല്‍ ഗാന്ധി വയനാടു സീറ്റ് രാജിവച്ചു | പ്രിയങ്കാ ഗാന്ധി വയനാട്ടില്‍ മത്സരിക്കും

അങ്ങനെ ആ തീരുമാനം എത്തി . അമ്മ രാജ്യസഭയില്‍, മകന്‍ പ്രതിപക്ഷ നേതാവ്, മകള്‍ ലോക്‌സഭാംഗം..... പദവികളെല്ലാം നെഹ്രു കുടുംബം…

6 hours ago

വയനാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ! തീരുമാനം പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം കോൺഗ്രസ് നേതൃത്വം സ്ഥിരീകരിച്ചതിന് പിന്നാലെ

രാഹുൽ ഗാന്ധി എംപി സ്ഥാനം രാജിവച്ചതോടെ വയനാട് മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി…

6 hours ago