Kerala

പാളത്തിൽ അറ്റകുറ്റപ്പണി; തിരുവനന്തപുരം-കോട്ടയം പാതയിലൂടെയുള്ള ആറ് ട്രെയിനുകൾ ഇന്ന് ആലപ്പുഴ വഴി തിരിച്ചുവിടും

തിരുവനന്തപുരം: റെയിൽ പാളത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ തിരുവനന്തപുരം-കോട്ടയം പാതയിലൂടെയുള്ള ആറ് ട്രെയിനുകൾ ഇന്ന് ആലപ്പുഴ വഴി തിരിച്ചുവിടും. ഇന്നലെ മുതൽ അറ്റകുറ്റപ്പണി ആരംഭിച്ചിരുന്നു. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ കോട്ടയം ഭാഗത്തേക്കുള്ള പാളം തിരിയുന്ന ഭാഗത്താണ് പണികൾ. പാളങ്ങൾ തമ്മിൽ യോജിക്കുന്ന ജം​ഗ്ഷനുകളിൽ കൂടുതൽ വേഗമാർജ്ജിക്കാൻ കഴിയുന്ന സംവിധാനമാണ് ഒരുക്കുന്നത്. വഴിതിരിച്ചുവിടുന്ന ട്രെയിനുകൾക്ക് ചേർത്തല, ആലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.

മംഗളൂരൂ സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ മംഗളൂരു സെൻട്രൽ (16348)
മധുരൈ – തിരുവനന്തപുരം സെൻട്രൽ (16344)
നിലമ്പൂർ റോഡ് – കൊച്ചുവേളി രാജ്യറാണി (16350)
ഹസ്രത്ത് നിസാമുദീൻ – തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് (22654) (തിങ്കളാഴ്ച യാത്രതിരിച്ചത്)
ഡോ. എംജിആർ ചെന്നൈ സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് (12695)
മംഗളൂരൂ സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ (16630)

Anusha PV

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

6 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

7 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

7 hours ago