വെള്ളാപ്പള്ളി നടേശൻ
ദില്ലി : എസ്എന്‍ കോളജ് ജൂബിലി ഫണ്ട് തിരിമറിക്കേസില്‍ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് താത്കാലികാശ്വാസം. കേസിൽ വിചാരണ തുടരാമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് ഋഷികേശ് റോയ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തത്.
എതിര്‍കക്ഷികള്‍ക്ക് സുപ്രീം കോടതി നോട്ടിസ് അയച്ചു. നേരത്തെ വരുന്ന 20ന് വെള്ളാപ്പള്ളി നടേശനെ നേരിട്ട് ഹാജരാകാൻ കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എഫ്.മിനിമോൾ ഉത്തരവിട്ടിരുന്നു. സുപ്രീം കോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചതിനാൽ വെള്ളാപ്പള്ളിക്ക് കോടതിയിൽ ഹാജരാകേണ്ടതില്ല.
1998–99 കാലഘട്ടത്തിൽ എസ്എൻ കോളജ് സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ജനങ്ങളിൽനിന്ന് പിരിച്ച 55 ലക്ഷം എസ്എൻ ട്രസ്റ്റിലേക്ക് മാറ്റി എന്നാണ് കേസ്. കേസിൽ 2020ൽ ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചിരുന്നു. കേസിൽ തുടരന്വേഷണം നടത്താൻ കൊല്ലം സിജെഎം ഉത്തരവിട്ടെങ്കിലും ഹൈക്കോടതി അത് റദ്ദ് ചെയ്യുകയായിരുന്നു. എന്നാൽ കേസ് തുടരേണ്ടതില്ലെന്ന റിപ്പോർട്ട് അംഗീകരിക്കണമെന്ന വെള്ളാപ്പള്ളിയുടെ ആവശ്യവും ഹൈക്കോടതി കഴിഞ്ഞമാസം തള്ളി. ഇതിനെത്തുടർന്നാണ് സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…