Kerala

” ഞരമ്പ് കിളവന്മാർ ” എന്ന് കളിയാക്കപെടുന്ന ഈ വിഭാഗം പക്ഷെ ദയയും, ചികിത്സയും അർഹിക്കുന്നവർ ആണ്; അവരിൽ MLA എന്നോ ഭിക്ഷക്കാരൻ എന്നോ ഉള്ള ഭേദം ഒന്നുമില്ല !” – എംഎൽഎ പി ബാലചന്ദ്രന്റെ പോസ്റ്റിനെതിരെ അതിരൂക്ഷ വിമർശനവുമായി സാമൂഹിക പ്രവർത്തകനും അഭിഭാഷകനുമായ കമൽജിത്ത് കമലാസനൻ ! സിപിഐ നേതാവ് ചെയ്തത് ഒരു മാപ്പുപറച്ചിലിനും തിരുത്താൻ കഴിയാത്ത മഹാ അപരാധം !

ഹൈന്ദവ വിശ്വാസങ്ങളെ താറടിച്ച് സിപിഐ നേതാവും എംഎൽഎയുമായ പി ബാലചന്ദ്രൻ സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ വിമർശനമടങ്ങുന്നില്ല. ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെ ഡിലീറ്റ് ചെയ്ത് ക്ഷമാപണം നടത്തിയെങ്കിലും ജനപ്രതിനിധി എന്ന നിലയിൽ ഉത്തരവാദിത്തപ്പെട്ട ഒരു പദവിയിൽ ഇരിക്കുന്ന ഒരാളിൽ നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണ് പി ബാലചന്ദ്രനിൽ നിന്നുണ്ടായത്.

രാമലക്ഷമണന്മാരും സീതയും പെറോട്ടയും ഇറച്ചിയും ഭക്ഷിച്ചു എന്നതിനുമപ്പുറം പോസ്റ്റിന്റെ അവസാനഭാഗത്ത് നിഴലിക്കുന്ന ലൈംഗിക വൈകൃതത്തെ കടന്നാക്രമിച്ച് സമൂഹ മാദ്ധ്യമത്തിൽ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് പ്രശസ്ത യുവ എഴുത്തുകാരനും അഭിഭാഷകനുമായ കമൽജിത്ത് കമലാസനൻ. “മുല്ലപ്പൂ പന്തൽ ഷാപ്പിൽ മാനിറച്ചിയല്ല ഏതിറച്ചിയും കിട്ടും. അപ്പോൾ രാമാനുജന്റെ മനസ്സിൽ ഇറച്ചി തന്നെയായിരുന്നു.” എന്നായിരുന്നു എംഎൽഎ കുറിപ്പിന്റെ അവസാന ഭാഗത്ത് രാമൻ, മാനിന്റെ രൂപത്തിലെത്തിയ മാരീചനെ പിന്തുടർന്ന് പോയ കഥാ സന്ദർഭ പശ്ചാത്തലത്തിൽ കുറിച്ചത്.

“ലൈംഗിക വൈകൃതങ്ങൾ മൂലമുള്ള പരസ്യ പ്രകടനങ്ങൾ കാരണം നാട്ടുകാർക്ക്‌ തന്നെ ശല്യമായ ഒരുവനെ അവർ പിടിച്ചു കെട്ടി. ഭ്രാന്താശുപത്രിയിൽ എത്തിച്ചു” എന്നാരംഭിക്കുന്ന കുറിപ്പിൽ പോസ്റ്റിലെ അവസാനവരികൾ യഥാർത്ഥത്തിൽ ബാലചന്ദ്രന്റെ മനസ്സിന്റെ രോഗാവസ്ഥയാണ് കാണിച്ചു തരുന്നതെന്നും ജ്യേഷ്ടന്റെ ഭാര്യയെ ജ്യേഷ്ഠത്തി അമ്മ എന്ന് പറയുന്ന ഒരു രീതി അല്ലെങ്കിൽ ചേട്ടന്റെ ഭാര്യ അമ്മയ്ക്ക് സമം ആണെന്ന് പറയുന്ന ആ സങ്കല്‍പം വന്നത് രാമായണത്തില്‍ നിന്നാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. “സീതയുടെ ആഭരണങ്ങള്‍ കണ്ടെടുത്തു സുഗ്രീവന്‍ രാമന്റെ അടുക്കല്‍ എത്തുമ്പോള്‍ കാല്‍ തള ഒഴിച്ച് ബാക്കി ഒന്നും ലക്ഷ്മണന് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. ജ്യേഷ്ഠത്തിയുടെ പാദങ്ങള്‍ മാത്രമാണ് ലക്ഷ്മണന്‍ കണ്ടിരുന്നത്‌ ..പാദ നമസ്കാരം ചെയ്യുമ്പോള്‍ എന്നും കണ്ടിരുന്നതിനാല്‍ കാല്‍ തളകള്‍ പരിചിതമായിരുന്നു ലക്ഷ്മണന് . പക്ഷെ ബാലചന്ദ്രൻ സ്വന്തം മനസിലൂടെ ലക്ഷമണനെ കണ്ടപ്പോൾ സീതയുടെ ഇറച്ചി ആണ് അയാൾക്ക്‌ രുചികരമായി തോന്നി” – കമൽജിത്ത് കമലാസനൻ തുറന്നടിച്ചു.

കമൽജിത്ത് കമലാസനന്റെ കുറിപ്പ് വായിക്കാം

ലൈംഗിക വൈകൃതങ്ങൾ മൂലമുള്ള പരസ്യ പ്രകടനങ്ങൾ കാരണം നാട്ടുകാർക്ക്‌ തന്നെ ശല്യമായ ഒരുവനെ അവർ പിടിച്ചു കെട്ടി. ഭ്രാന്താശുപത്രിയിൽ എത്തിച്ചു..
ചികിത്സയുടെ ഭാഗമായി, അവന്റെ മനസിനെ നോർമൽ സ്റ്റേജിലേക്കു കൊണ്ട് വരാൻ ചില ചിത്രങ്ങളുടെ സഹായത്തോടെ ഉള്ള ചികിത്സ പദ്ധതിക്കു മനഃശാസ്ത്രജ്ഞൻ അവനെ വിധേയമാക്കി.
ആദ്യത്തെ ചിത്രം ഹിമാലയത്തിന്റെ ആയിരുന്നു എന്താണ് ഇതെന്ന മനഃശാസ്ത്രജ്ഞന്റെ ചോദ്യത്തിന്..
” ഒരു പെണ്ണിന്റെ മുലകൾ ” എന്നായിരുന്നു അവന്റെ മറുപടി..
തുടർന്നു കാണിച്ച ഓരോ ചിത്രത്തിനും സ്ത്രീകളുടെ അവയവങ്ങളുടെ പേരായിരുന്നു അവൻ മറുപടിയായി നൽകിയത്..
സഹി കെട്ട മനഃശാസ്ത്രജ്ഞൻ അവനോട് പറഞ്ഞു
” നിങ്ങൾക്ക് Compulsive sexual behavior അഥവാ hypersexuality എന്ന രോഗമാണ്. പച്ച മലയാളത്തിൽ “കാമ പ്രാന്ത് ” എന്ന് പറയും. ഉടൻ ചികിൽസിച്ചു ഭേദമാക്കിയില്ല എങ്കിൽ നാട്ടുകാരാൽ ചികിത്സ ലഭിക്കും എന്നതാണ് ഈ മനോ രോഗത്തിന്റെ പ്രത്യേകത.”
” ആഹാ.. വൃത്തി കെട്ട ചിത്രങ്ങൾ മുഴുവൻ എന്നെ കാണിച്ചിട്ട്. എനിക്ക് കാമ പ്രാന്ത് എന്നോ. താൻ എന്ത് വഷളൻ ആണെടോ ഡോക്ടറെ ? “.
രോഗി ഇങ്ങനെ മറുപടി പറഞ്ഞു എന്നാണ് കഥ..
ഇനി നിങ്ങളെ ഞാൻ MLA ബാലചന്ദ്രന്റെ പോസ്റ്റിലേക്ക് കൊണ്ട് പോകുകയാണ്..
അയാളുടെ പോസ്റ്റിലെ അവസാന സെന്റൻസ് ആണ് യഥാർത്ഥത്തിൽ പുള്ളിയുടെ മനസ്സിന്റെ രോഗാവസ്ഥ കാണിച്ചു തരുന്നത്
ലക്ഷ്മണന്റെ മനസ്സിൽ സീതയോടുള്ള കാമം ആയിരുന്നു എന്നാണ് അതിന്റെ അർത്ഥം.
ജ്യേഷ്ടന്റെ ഭാര്യയെ ജ്യേഷ്ഠത്തി അമ്മ എന്ന് പറയുന്ന ഒരു രീതി ഉണ്ട് കേരളത്തില്‍ … ചേട്ടന്റെ ഭാര്യ അമ്മയ്ക്ക് സമം ആണെന്ന് പറയുന്ന ആ സങ്കല്‍പം വന്നത് രാമായണത്തില്‍ നിന്നാകണം..
“രാമം ദശരഥം വിദ്ധി
മാം വിദ്ധി ജനകാത്മജം
അയോദ്ധ്യാമടവിം വിദ്ധി
ഗച്ഛതാത യഥാസുഖം” എന്നീ വരികള്‍ ആണ് രാമായണത്തിലെ ഏറ്റവും ശ്രേഷ്ടമായ ഭാഗം എന്ന് യക്ഷികളുടെ സംസാരത്തിൽ നിന്നും അറിഞ്ഞ ശേഷം വരരുചി വിക്രമാദിത്യന്റെ സദസില്‍ ചെന്ന് പറയുന്നതായി ആണ് പറയി പെറ്റ പന്തിരികുലം കഥകള്‍ തുടങ്ങുന്നത്….
” നീതി സാരത്തില്‍” ആകട്ടെ പഞ്ചമാതാക്കള്‍ ആയി അമ്മ, ഭാര്യയുടെ അമ്മ, ഗുരുവിന്റെ ഭാര്യ, രാജാവിന്റെ ഭാര്യ, എന്നിവരോടൊപ്പം ജ്യേഷ്ടന്റെ ഭാര്യയെ കൂടി സങ്കല്‍പിക്കുന്നു.. എങ്ങനെ നോക്കിയാലും ജ്യേഷ്ടന്റെ ഭാര്യക്ക്‌ മഹനീയ സ്ഥാനം ആണ് ഭാരത സംസ്കാരം നല്‍കുന്നത്.
സീതയുടെ ആഭരണങ്ങള്‍ കണ്ടെടുത്തു സുഗ്രീവന്‍ രാമന്റെ അടുക്കല്‍ എത്തുമ്പോള്‍ കാല്‍ തള ഒഴിച്ച് ബാക്കി ഒന്നും ലക്ഷ്മണന് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല എന്നാണ് കഥ. ജ്യേഷ്ഠത്തിയുടെ പാദങ്ങള്‍ മാത്രമാണ് ലക്ഷ്മണന്‍ കണ്ടിരുന്നത്‌ എന്നാണ് ..പാദ നമസ്കാരം ചെയ്യുമ്പോള്‍ എന്നും കണ്ടിരുന്നതിനാല്‍ കാല്‍ തളകള്‍ പരിചിതമായിരുന്നു ലക്ഷ്മണന് ..
പക്ഷെ ബാലചന്ദ്രൻ സ്വന്തം മനസിലൂടെ ലക്ഷമണനെ കണ്ടപ്പോൾ സീതയുടെ ഇറച്ചി ആണ് അയാൾക്ക്‌ രുചികരമായി തോന്നിയത്.
തീർച്ചയായും ആ പാവത്തിന്റെ മനസ് ലൈംഗിക അസ്വസ്ഥതകൾ കൊണ്ട് കലുഷിതമാണ്.. 55-60 വയസ് ആകുന്ന പുരുഷന്മാരിൽ സ്ത്രീകൾക്ക് ആർത്തവ വിരാമ സമയത്തു ഉണ്ടാകുന്നതു പോലെ ഹോർമോൺ വ്യതിയാനങ്ങളും, മാനസിക അസ്വസ്ഥതകളും ഒക്കെ ഉണ്ടാകും.
അതിൽ ഒരു 1 % ആളുകളുടെ മനസ് ലൈംഗിക വൈകൃതത്തിലേക്ക് എത്തപ്പെടും.
” ഞരമ്പ് കിളവന്മാർ ” എന്ന് കളിയാക്കപെടുന്ന ഈ വിഭാഗം പക്ഷെ ദയയും, ചികിത്സയും അർഹിക്കുന്നവർ ആണ്. അവരിൽ MLA എന്നോ ഭിക്ഷക്കാരൻ എന്നോ ഉള്ള ഭേദം ഒന്നുമില്ല.
ശ്രീ പി. ബാല ചന്ദ്രൻ സഹതാപം അർഹിക്കുന്ന മനുഷ്യനാണ് എന്നാണ് എന്റെ പക്ഷം. അദ്ദേഹത്തെ ഇതേ മാനസിക അവസ്ഥയിൽ തുടരാൻ അനുവദിക്കാതെ മികച്ച ചികിത്സ നൽകിയാൽ അദ്ദേഹം ഒരു പുതിയ മനുഷ്യൻ ആയി തൃശൂരിൽ തിരിച്ചെത്തും എന്നാണ് എന്റെ വിശ്വാസം.
സാംസ്‌കാരിക തലസ്ഥാനത് സംസ്കാരം ഇല്ലാത്ത MLA…എന്ന ചീത്തപ്പേര് നമ്പർ വൺ നവോത്ഥാന കേരളത്തിന്‌ എന്തായാലും ഭൂഷണം അല്ല.

Anandhu Ajitha

Recent Posts

കുവൈത്ത് തീപിടിത്തം: 24 മലയാളികൾ മരിച്ചെന്ന് സ്ഥിരീകരിച്ച് നോർക്ക; 9 പേരെ തിരിച്ചറിയാനായില്ല; കെട്ടിട, കമ്പനി ഉടമകളടക്കം അറസ്റ്റിൽ

കുവൈത്ത് സിറ്റി : കുവൈത്തില്‍ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍24 മലയാളികൾ മരിച്ചതായി സ്ഥിരീകരിച്ച് നോർക്ക. കുവൈത്തിലെ നോർക്ക ഡെസ്കിൽനിന്നാണ് ഈ…

46 seconds ago

സിനിമയിലെ നായകൻ .. ജീവിതത്തിലെ കൊടുംവില്ലൻ !ചിത്രദുർഗയിൽ യുവാവിനെ നടൻ ദർശൻ തൊഗുദീപയും സംഘവും കൊലപ്പെടുത്തിയത് അതിക്രൂരമായി മർദ്ദിച്ചെന്ന് അന്വേഷണ സംഘം

ബെംഗളൂരു : സുഹൃത്തായ നടിക്ക് അശ്ലീല സന്ദേശമയച്ച യുവാവിനെ നടൻ ദർശൻ തൊഗുദീപയും സംഘവും അതിക്രൂരമായി മർദ്ദിച്ചാണ് കൊലപ്പെടുത്തിയതെന്ന് അന്വേഷണ…

9 mins ago

‘ആപ്പി’ലൂടെ ഐസ്‌ക്രീം വാങ്ങി ആപ്പിലായി ! കഴിക്കുന്നതിനിടെ കിട്ടിയത് മനുഷ്യ വിരൽ ; ഫോറൻസിക് പരിശോധനയ്ക്ക് അയച്ച് പോലീസ്

മുംബൈ : ഓൺലൈനായി വാങ്ങിയ ഐസ്ക്രീമിനുള്ളിൽ നിന്ന് മനുഷ്യ വിരലിന്റെ ഭാഗം കിട്ടിയെന്ന് പരാതി. ഭക്ഷ്യവിതരണ ആപ്പായ സെപ്റ്റോ വഴി…

29 mins ago

മൂന്നാമൂഴം ! അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയായി പേമ ഖണ്ഡു ; സത്യപ്രതിജ്ഞ ചെയ്തു ; ചൗന മെയ്ൻ ഉപമുഖ്യമന്ത്രി

ഇറ്റാനഗർ : അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് പേമ ഖണ്ഡു അധികാരമേറ്റു. തുടർച്ചയായ മൂന്നാം തവണയാണ് അരുണാചൽ പ്രദേശിന്റെ…

2 hours ago