Kerala

ആശുപത്രിയിൽ നിന്ന് മടങ്ങിയെത്തി; നിരാഹാര സമരം തുടർന്ന് ദയാബായി

തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതർക്ക് മെച്ചപ്പെട്ട ചികിത്സ നൽകണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തക ദയാബായി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ശക്തമാകുന്നു. മൂന്ന് ദിവസമായി നിരാഹാരം കിടന്നിരുന്ന ഇവരെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്നലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ താമസിയാതെ മടങ്ങിയെത്തി ദയാബായി പ്രതിഷേധം തുടരുകയായിരുന്നു.

മറ്റന്നാൾ സെക്രട്ടേറിയറ്റിലേക്ക് ജനകീയ മാർച്ച് നടത്താനാണ് സമരസമിതിയുടെ തീരുമാനം. തന്‍റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശങ്കപ്പെടുന്ന സർക്കാർ ദുരിതബാധിതരുടെ ആരോഗ്യപ്രശ്നങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ദയാബായി പറഞ്ഞു. കഴിഞ്ഞ മാസം കാസർകോട് നാല് എൻഡോസൾഫാൻ ദുരിതബാധിതർ ചികിത്സ കിട്ടാതെ മരിച്ചിരുന്നു. ഈ മാസം മാത്രം രണ്ട് കുട്ടികൾ മരിച്ചു. ശരിയായ ചികിത്സ ലഭിക്കാത്തതിനാൽ മരണപ്പെടുന്ന ദുരിതബാധിതർക്കായി ദയാബായി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് പ്രാധാന്യമേറെയാണ്.

സമരപ്പന്തൽ കെട്ടാൻ അനുമതിയില്ലാത്തതിനാൽ ചുട്ടുപൊളുന്ന വെയിലിയിലും കോരിച്ചൊരിയുന്ന മഴയത്തും തളരാതെ നാലാംദിനവും മുന്നോട്ടുപോകുകയാണ് ദയാബായി. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ അടുത്ത ദിവസം സമരപ്പന്തലിലെത്തിക്കാനാണ് സമരസമിതിയുടെ തീരുമാനം. സെക്രട്ടേറിയറ്റിലേക്ക് ജനകീയ മാർച്ചും സംഘടിപ്പിക്കും. പഞ്ചായത്തുകളിൽ ഡേ കെയർ സെന്‍ററുകൾ ആരംഭിക്കുക, മെഡിക്കൽ കോളേജിനെ പൂർണ സജ്ജമാക്കുക, കാസർഗോഡിനെ എയിംസ് പരിഗണനാ പട്ടികയിൽ ഉൾപ്പെടുത്തുക എന്നിവയാണ് സമര സമിതിയുടെയും ദയാബായിയുടെയും പ്രധാന ആവശ്യങ്ങൾ.

Anusha PV

Recent Posts

മഹാ വികാസ് അഘാഡി സഖ്യമല്ല, മഹാ വിനാശ് അഘാഡി സഖ്യം ! എൻഡിഎയുടെ വിജയം തെളിയിക്കാൻ പ്രതിപക്ഷത്തിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ബിജെപി വനിതാ നേതാവ് ഷൈന എൻസി

മുംബൈ : എൻഡിഎ സർക്കാരിന് മഹാ വികാസ് അഘാഡിയുടെ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്ന് ബിജെപി വനിതാ നേതാവ് ഷൈന എൻസി. എൻഡിഎ…

27 mins ago

ഇടത് വലത് മുന്നണികൾ കേരളത്തിൽ മുസ്ലീം പ്രീണനം നടത്തുന്നു! ആഞ്ഞടിച്ച് വെള്ളാപ്പള്ളി |Vellapally Natesan

ഇടത് വലത് മുന്നണികൾ കേരളത്തിൽ മുസ്ലീം പ്രീണനം നടത്തുന്നു! ആഞ്ഞടിച്ച് വെള്ളാപ്പള്ളി |Vellapally Natesan

31 mins ago

ജൂലൈ നാലിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഋഷി സുനകിനെ കാത്തിരിക്കുന്നത് വൻ തിരിച്ചടി ? |rishi sunak

ജൂലൈ നാലിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഋഷി സുനകിനെ കാത്തിരിക്കുന്നത് വൻ തിരിച്ചടി ? |rishi sunak

33 mins ago

പാർട്ടി മാറി ചിന്തിക്കണം ; ജനങ്ങളെ കേൾക്കാൻ തയാറാകണം ! തെരഞ്ഞെടുപ്പിൽ പാർട്ടി അനുഭാവികളുടെ വോട്ട് പോലും കിട്ടിയില്ല ; തുറന്നടിച്ച് സിപിഐഎം നേതാവ് തോമസ് ഐസക്ക്

എറണാകുളം : ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായ കനത്ത തോൽവിയിൽ പാർട്ടിക്കെതിരെ തുറന്നടിച്ച് സിപിഐഎം നേതാവ് തോമസ് ഐസക്ക്. തെരഞ്ഞെടുപ്പിൽ പാർട്ടി…

47 mins ago

കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം; ശല്യം ചെയ്ത യുവാവിനെ മർദ്ദിച്ച് 23കാരി, ശേഷം മാസ് ഡയലോഗും!

കോഴിക്കോട്: കെഎസ്ആർടിസി ബസിൽ വച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം. മാനന്തവാടിയിൽ നിന്നും കോഴിക്കോട് പോകുന്ന കെഎസ്ആർടിസി ബസിൽ വച്ചാണ് 23കാരിക്ക്…

1 hour ago

ഭാരതത്തിന്റെ സ്വപ്ന പദ്ധതി! ഇന്ത്യ- മിഡിൽ ഈസ്റ്റ്- യുറോപ്പ് ഇടനാഴിയെ പിന്തുണച്ച് ജി 7 രാജ്യങ്ങൾ

ഭാരതത്തിന്റെ സ്വപ്ന പദ്ധതി! ഇന്ത്യ- മിഡിൽ ഈസ്റ്റ്- യുറോപ്പ് ഇടനാഴിയെ പിന്തുണച്ച് ജി 7 രാജ്യങ്ങൾ

2 hours ago