SPICEJET PILOT VIRAL VIDEO
”മാതൃരാജ്യത്തേക്ക് നാം പറക്കാൻ പോകുന്നു”; പൈലറ്റിന്റെ വാക്കുകൾ കേട്ട് വിദ്യാർത്ഥികൾ ചെയ്തത് കണ്ടാൽ കോരിത്തരിക്കും !!! | SPICEJET PILOT VIRAL VIDEO
ഓപ്പറേഷൻ ഗംഗ ദൗത്യം ഊർജ്ജിതമായി തന്നെ തുടരുകയാണ്. ഇതിനിടയിൽ നടക്കുന്ന ഓരോ സംഭവങ്ങളും വൻ വാർത്താപ്രാധാന്യമാണ് നേടുന്നത്. ഇപ്പോഴിതാ ഒരു ഇന്ത്യൻ വൈമാനികന്റെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ രക്ഷാപ്രവർത്തനമായ ഓപ്പറേഷൻ ഗംഗയുടെ ഭാഗമായ സ്‌പൈസ് ജെറ്റിന്റെ വീഡിയോയാണ് വൈറലാകുന്നത്.
പൈലറ്റ് അനുരൂപ് വിമാനത്തി നകത്ത് കയറിയ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ബുഡാപെസ്റ്റ്-ദില്ലി ഫ്‌ളൈറ്റിലെ യാത്രക്ക് മുമ്പാണ് പൈലറ്റ് വിദ്യാർത്ഥികളെ അഭിനന്ദിച്ചത്. വിദ്യാർത്ഥികൾ അനുഭവിച്ച ത്യാഗവും നഷ്ടങ്ങളും അതേസമയം മറികടന്ന അതിഭീഷണമായ സാഹചര്യങ്ങളും പൈലറ്റ് എടുത്തു പറഞ്ഞു.
പൈലറ്റിന്റെ വാക്കുകൾ ഇങ്ങനെ:
‘നിങ്ങളുടെ ധൈര്യത്തിനും നിശ്ചയദാർഢ്യത്തിനേയും നമിക്കുന്നു. നിങ്ങൾ കടന്നു വന്നത് അത്യധികം ഭീഷണമായ സാഹചര്യങ്ങളെയാണ്. നിങ്ങൾ എല്ലാത്തരം അനിശ്ചിതത്വങ്ങളേയും യാതനകളേയും ഭയത്തേയും മറികടന്ന വരാണ്. ഒപ്പം തളരാതെ സ്വയം രക്ഷിച്ചും മറ്റുള്ളവരെ കൂടെകൂട്ടിയും ഇവിടം വരെ എത്തിയിരിക്കുന്നു. ഇനി നമ്മുടെ മാതൃരാജ്യത്തേക്ക് നാം പറക്കാൻ പോവുക യാണ്. സ്വസ്ഥമായി വിശ്രമിക്കുക. ഉറങ്ങുക ഏതാനും മണിക്കൂറുകൾക്കകം നിങ്ങൾക്കൊപ്പം ഞങ്ങളും നാട്ടിലെ നിങ്ങളെ കാത്തിരിക്കുന്ന കുടുംബങ്ങൾ ക്കൊപ്പം ചേരാൻ പോവുകയാണ്. ജയ് ഹിന്ദ്-വന്ദേ മാതരം-ഭാരത് മാതാ കീ ജയ് ‘ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
അതേസമയം സ്‌പൈസ് ജെറ്റ് പൈലറ്റിന്റെ വാക്കുകൾ വിദ്യാർത്ഥികളെ കൂടുതൽ ആവേശഭരിതരാക്കി. കേന്ദ്രസർക്കാരിന്റെ രക്ഷാ പ്രവർത്തനത്തിൽ ഓരോ ദിവസവും നാട്ടിലെത്തിക്കൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് പങ്കുവയ്‌ക്കാനുള്ളത് യുദ്ധഭൂമിയിലെ നൊമ്പരപ്പെടുത്തുന്ന കാഴ്ചകളെക്കുറിച്ചായിരുന്നു. എന്നാൽ ആ ദുഃഖപൂരിതമായ അന്തരീക്ഷത്തിൽ നിന്നും വിദ്യാർത്ഥികൾക്ക് ആശ്വാസം പകരുന്നതായിരുന്നു പൈലറ്റിന്റെ ഈ വാക്കുകൾ.
അതേസമയം യുക്രെയ്‌നിൽ ആറ് മണിക്കൂർ നേരത്തേയ്‌ക്ക് യുദ്ധം നിർത്തി വെയ്‌ക്കാൻ സാധിച്ച ഇന്ത്യൻ നയതന്ത്രശക്തിയെ വാനോളം പുകഴ്‌ത്തി സോഷ്യൽ മീഡിയ.മറ്റൊരു ലോകശക്തിയ്‌ക്കും ചെയ്യാൻ സാധിക്കാത്ത കാര്യം ഇന്ത്യ നയതന്ത്ര ഇടപെടലിലൂടെ നേടിയെടുത്തത് രാജ്യത്തിന്റെ യശ്ശസ്സ് ഉയർത്തിയതായാണ് സമൂഹമാദ്ധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്.
ശക്തമായ അധിനിവേശം നടക്കുന്ന ഖാർകീവിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കാനാണ് യുദ്ധം ആറ് മണിക്കൂർ നേരത്തേയ്‌ക്ക് നിർത്തി വെയ്‌ക്കണമെന്ന് ഇന്ത്യ റഷ്യയോട് ആവശ്യപ്പെട്ടത്. യുദ്ധം താൽക്കാലികമായി നിർത്തിവെയ്‌ക്കണമെന്ന് റഷ്യയെ ബോധ്യപ്പെടുത്താൻ ഇന്ത്യയ്‌ക്ക് എങ്ങനെ സാധിച്ചു എന്നാണ്‌സോഷ്യൽ മീഡിയ അത്ഭുതത്തോടെ ചോദിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനും തമ്മിലുള്ള ചർച്ചയ്‌ക്ക് പിന്നാലെയായിരുന്നു യുദ്ധം നിർത്തി വെച്ച നടപടി. ഇന്ത്യൻ പൗരന്മാരെ അടിയന്തിരമായി മാതൃരാജ്യത്തേക്ക് തിരികെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പുടിനുമായി ടെലിഫോൺ സംഭാഷണം നടത്തിയത്.ഒരാഴ്ചയ്‌ക്കിടെ ഇത് രണ്ടാം തവണയാണ് ഇരു നേതാക്കളും ചർച്ച നടത്തുന്നത്.
ഇന്ത്യാവിരുദ്ധരായ കലാപകാരികൾ ബംഗ്ലാദേശിൽ അഴിഞ്ഞാടുന്നു. മാദ്ധ്യമ സ്ഥാപനങ്ങൾക്ക് നേരെ വ്യാപക ആക്രമണം. ഒസ്മാൻ ഹാദിയുടെ മരണം വേണ്ടത്ര ഗൗരവത്തോടെ റിപ്പോർട്ട്…
സമീപകാലത്തുണ്ടായ ഇൻഡിഗോ വിമാന പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, രാജ്യത്തെ വ്യോമയാന മേഖലയിലെ കുത്തകകൾക്ക് പകരമായി കൂടുതൽ വിമാനക്കമ്പനികൾക്ക് പ്രവർത്തനാനുമതി നൽകി കേന്ദ്ര…
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സ് നേതൃത്വം നൽകുന്ന UDF നടത്തിയ മികച്ച പ്രകടങ്ങളുടെ പശ്ചാത്തലത്തിൽ , സാമൂഹിക മാദ്ധ്യമങ്ങളിൽ…
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…
തുർക്കിക്കെതിരായ നടപടികൾ ഭാരതം അവസാനിപ്പിക്കുന്നില്ല. ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന…
പുരാതന ഭാരതത്തിലെ ലോഹവിദ്യ (Metallurgy) ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ ഒന്നാണ്. ആധുനിക ശാസ്ത്രം വികസിക്കുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ സങ്കീർണ്ണമായ…