India

സമൂഹമാദ്ധ്യമങ്ങളിലൂടെ രാജ്യവിരുദ്ധ ആശയങ്ങൾ പ്രചരിപ്പിച്ചു; വിവിധ ഇടങ്ങളിൽ ഭീകരാക്രമണം നടത്താനും പദ്ധതിയിട്ടു; രണ്ട് ഐഎസ് ഭീകരർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ

ദില്ലി: സമൂഹമാദ്ധ്യമങ്ങളിലൂടെ രാജ്യവിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കുകയും ഭീകരസംഘടനകളിലേക്ക് നിർധനരായ യുവാക്കളെ റിക്രൂട്ട് ചെയ്യുകയും ചെയ്ത രണ്ട് ഭീകരർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. മുഹമ്മദ് ഷൂബ് ഖാൻ, മുഹമ്മദ് സൊഹെബ് ഖാൻ എന്നിവർക്കെതിരെയാണ് ഛത്രപതി സംഭാജിനഗർ ലിങ്ക്ഡ് ഐഎസ്ഐഎസ് മൊഡ്യൂൾ കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചത്.

നിരോധിത ഭീകരസംഘടനയായ ഐഎസ്ഐഎസിലെ ഭീകരരാണ് ഇരുവരുമെന്ന് എൻഐഎ വ്യക്തമാക്കി. രാജ്യത്തിന്റെ ഐക്യം, അഖണ്ഡത, സുരക്ഷ, പരമാധികാരം എന്നിവ തകർക്കാനും ഐഎസ് ഗൂഢാലോചനയുടെ ഭാഗമായി ഇന്ത്യാ ഗവൺമെന്റിനെതിരെ യുദ്ധം ചെയ്യാനുമാണ് ഇവർ ശ്രമിച്ചത്. നിർധനരായ യുവാക്കളെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യാനും രാജ്യത്ത് ഭീകരാക്രമണം നടത്താനും പദ്ധതിയിട്ടിരുന്നതായും എൻഐഎ വ്യക്തമാക്കി. രാജ്യത്ത് ഭീകരാക്രമണം നടത്തി അഫ്ഗാനിസ്ഥാനിലേക്കോ തുർക്കിയിലേക്കോ കടക്കാനായിരുന്നു ഭീകരരുടെ ശ്രമം. ഐഎസിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി വെബ്‌സൈറ്റ് രൂപീകരിക്കാനുള്ള ശ്രമം ഇവർ നടത്തിയതായും അന്വേഷണ ഏജൻസി കണ്ടെത്തി. ഔറംഗാബാദിൽ നിന്നുള്ള 50-ലധികം യുവാക്കളെ ഐസിലേക്ക് റിക്രൂട്ട് ചെയ്ത ഭീകരർ ഇവരിലൂടെ ഇന്ത്യ വിരുദ്ധ ആശയം പ്രചരിപ്പിക്കാനാണ് ശ്രമിച്ചത്.

നിയമവിരുദ്ധ പ്രവർത്തനങ്ങൾ നിയമത്തിലെയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ഭീകരർക്കെതിരെ മുംബൈയിലെ എൻഐഎ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. യുവാക്കളെ പ്രചോദിപ്പിച്ച് റിക്രൂട്ട് ചെയ്യുന്നതിലൂടെ സംഘടനയുടെ അക്രമാസക്തമായ അജണ്ട പ്രോത്സാഹിപ്പിക്കുന്നതിൽ ഇവർ ഏർപ്പെട്ടിട്ടുണ്ടെന്നും എൻഐഎ വ്യക്തമാക്കി.

Anandhu Ajitha

Recent Posts

വന്ധ്യംകരിച്ച് തിരിച്ചുവിടുന്ന നായ്ക്കൾ കടിക്കാതിരിക്കാൻ കൗൺസിലിങ് നൽകണോ ??മൃഗസ്‌നേഹികൾക്ക് സുപ്രീംകോടതിയുടെ പരിഹാസം

ദില്ലി : തെരുവുനായ്ക്കൾ മൂലം റോഡപകടം വർധിക്കുന്ന സാഹചര്യത്തിൽ കർശനമായ നിരീക്ഷണവുമായി സുപ്രീം കോടതി. നായ്ക്കൾ കടിക്കുമോ ഇല്ലയോ എന്നത്…

2 minutes ago

JNU വിൽ വീണ്ടും ഭീകരവാദം തലയുയർത്തുമ്പോൾ !!!

ഒരിടവേളയ്ക്ക് ശേഷം രാജ്യ തലസ്ഥാനത്തെ JNU സർവ്വകലാശാലയിൽ വിഘടനവാദികൾ വീണ്ടും സജീവമാകുവാൻ ശ്രമിക്കുകയാണ് . സുപ്രീം കോടതി ജാമ്യം നിഷേധിച്ച…

45 minutes ago

ഐഎൻഎസ് അരിസൂദൻ! ഭാരതത്തിന്റെ സമുദ്രസുരക്ഷയിലെ പുതിയ കരുത്ത്

ഭാരതത്തിന്റെ പ്രതിരോധ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു ഘട്ടത്തിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നത്. കരയിൽ നിന്നും വായുവിൽ നിന്നും സമുദ്രത്തിൽ…

3 hours ago

പ്രപഞ്ചത്തിൽ ഇത് വരെ കണ്ടിട്ടില്ലാത്ത ഒരു വസ്തു ! നടുങ്ങി ശാസ്ത്രലോകം !

പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയെക്കുറിച്ചും ഗാലക്സികളുടെ രൂപീകരണത്തെക്കുറിച്ചും ശാസ്ത്രലോകത്തിന് പുതിയ അറിവുകൾ നൽകുന്ന വിപ്ലവകരമായ ഒരു കണ്ടെത്തലാണ് നാസയുടെ ഹബിൾ ബഹിരാകാശ ടെലിസ്കോപ്പ്…

3 hours ago

ലോട്ടറി എടുത്ത് പണം പാഴാക്കുന്ന മലയാളികൾക്ക് അറിയാത്ത കാര്യം! R REJI RAJ

ഭാവി തലമുറയെ എങ്കിലും സാമ്പത്തുള്ളവരാക്കാം. ലോട്ടറിയും കറക്ക് കമ്പനികളിലെ നിക്ഷേപങ്ങളും മറക്കാം! സാമ്പത്തിക വിദഗ്ധൻ ആർ റെജി രാജ് സംസാരിക്കുന്നു!…

3 hours ago

ലോകം എഴുതി തള്ളിയവൻ അന്ന് ഭാരതത്തിന്റെ വജ്രായുധമായി മാറി | HAL HF 24 MARUT

ഭാരതത്തിന്റെ വ്യോമയാന ചരിത്രത്തിൽ എച്ച്.എഫ്-24 മാരുതിനോളം വിവേചനം നേരിട്ട മറ്റൊരു യുദ്ധവിമാനം ഉണ്ടാകില്ല. ലോകോത്തരമായ രൂപകൽപ്പനയും അതിശയിപ്പിക്കുന്ന യുദ്ധവീര്യവും ഉണ്ടായിരുന്നിട്ടും,…

3 hours ago