ഘോഷയാത്രയിൽ പങ്കെടുക്കുന്ന ഉണ്ണികണ്ണൻ മാർക്കും ഗോപികമാര്‍ക്കും വിതരണത്തിനായി ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ശ്രീകൃഷ്ണജയന്തി പ്രസാദമായി നൽകിയിട്ടുള്ള അപ്പവും അവലും പ്രസാദം 10000 പാക്കറ്റുകളിൽ നിറയ്ക്കാനുള്ള പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുന്ന ബാലഗോകുലം സംഘപരിവാർ പ്രവർത്തകർ .
തിരുവനന്തപുരം : ചിങ്ങ മാസത്തിലെ രോഹിണി നക്ഷത്രത്തിലെ അഷ്ടമി ദിനമായ ഇന്ന് ശ്രീകൃഷ്ണജയന്തി ആഘോഷിക്കുകയാണ് ലോകമെമ്പാടുമുള്ള ഭക്തർ. ഈ പുണ്യ ദിനത്തിലാണ് ഭഗവാൻ ശ്രീകൃഷ്ണൻ ജനിച്ചതായി കണക്കാക്കപ്പെടുന്നത്.
ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി മുൻ വർഷങ്ങളിലേതു പോലെ പാളയം മഹാ ഗണപതി ക്ഷേത്ര സന്നിധിയിൽ നിന്നും വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന ഘോഷയാത്ര ആരംഭിക്കും.
ഘോഷയാത്രയിൽ പങ്കെടുക്കുന്ന ഉണ്ണികണ്ണൻ മാർക്കും ഗോപികമാര്‍ക്കും വിതരണത്തിനായി ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ശ്രീകൃഷ്ണജയന്തി പ്രസാദമായി നൽകിയിട്ടുള്ള അപ്പവും അവലും പ്രസാദം 10000 പാക്കറ്റുകളിൽ നിറയ്ക്കാനുള്ള പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ് ബാലഗോകുലം സംഘപരിവാർ പ്രവർത്തകർ .
ജി എസ് മണി, ആർ സി ബീന എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തകർ കൈയ് മെയ് മറന്ന് പ്രവർത്തിക്കുന്നത്. കഴിഞ്ഞ 42 വർഷമായി ഈ പുണ്യ കർമ്മം ഇവർ ചെയ്തുകൊണ്ടിരിക്കുന്നു.
പാളയം മഹാ ഗണപതി ക്ഷേത്ര സന്നിധിയിൽ നിന്നും ആരംഭിക്കുന്ന ഘോഷയാത്രയുടെ ആദ്യാവസാന നിമിഷങ്ങൾ തത്സമയമായി ലോകമെമ്പാടുമുള്ള ഭക്തർക്ക് വീക്ഷിക്കാവുന്നതാണ്.
വൈകുന്നേരം മൂന്ന് മണി മുതൽ തത്സമയക്കാഴ്ചകൾക്കായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ പ്രവേശിക്കാവുന്നതാണ്
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് പ്രോസിക്യൂഷൻ അഭിഭാഷകൻ അഡ്വ. വി. അജകുമാർ. പ്രതികൾക്ക്…
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പൾസർ സുനി ഉൾപ്പെടെ 6 പ്രതികൾക്കും 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം…
ഹിന്ദുക്കൾക്ക് നിരാഹാര സമരം നടത്താൻ അനുമതി നൽകി ഹൈക്കോടതി ! പ്രകോപനപരമായ മുദ്രാവാക്യം ഉണ്ടാകരുതെന്ന കർശന ഉപാധികളോടെ നിരാഹാര സമരത്തിന്…
അടുത്തിടെ കീഴടങ്ങിയ മാവോയിസ്റ്റ് നേതാക്കളായ തക്കൽപള്ളി വാസുദേവ റാവു എന്ന അഷന്ന, മല്ലോജുല വേണുഗോപാൽ എന്ന സോനു എന്നിവരെ ചോദ്യം…
ദില്ലി : പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബര്‍ 19-ന് അവസാനിക്കുന്നതിന് മുമ്പായി ഇതുവരെയുള്ള പ്രകടനം വിലയിരുത്താന്‍ വേണ്ടി രാഹുൽ ഗാന്ധി…
ശരീരത്തിൽ ഇൻസുലിൻ എന്ന ഹോർമോൺ ശരിയായി പ്രവർത്തിക്കാതിരിക്കുന്നത് അല്ലെങ്കിൽ വേണ്ടത്ര ഇൻസുലിൻ ഉത്പാദിപ്പിക്കാത്തത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. #diabeteslife #diabetesmellitus…