തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കോവിഡ് നിയന്ത്രണങ്ങള്ക്ക് ഇളവ്. ക്ഷേത്രത്തില് ഡിസംബര് ഒന്നുമുതല് ഭക്തജനങ്ങളെ അനുവദിക്കും. കോവിഡ് സാഹചര്യത്തില് ക്ഷേത്ര ദര്ശനത്തിന് ഏര്പ്പെടുത്തിയ നിയന്ത്രണങ്ങളില് ഇളവ് അനുവദിക്കുമെന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര് പുറത്തിറക്കിയ പത്രക്കുറിപ്പില് അറിയിച്ചു. ഇതുപ്രകാരം കോവിഡ് മാനദണ്ഡങ്ങള് പാലിച്ച് ക്ഷേത്രത്തിന്റെ നാല് നടകളില് കൂടിയും പ്രവേശിക്കാം. വിവാഹം, ചോറൂണ്, തുലാഭാരം തുടങ്ങി എല്ലാ വഴിപാടുകള് നടത്താനും ക്രമീകരണങ്ങളൊരുക്കും. മുതിര്ന്നവര്ക്കുള്ള നിയന്ത്രണവും ഒഴിവാക്കിയിട്ടുണ്ട്. പുലര്ച്ചെ 3.45 മുതല് 4.30 വരെ, 5.15 മുതല് 6.15 വരെ, 10 മുതല് 12 വരെ, വൈകിട്ട് 5 മുതല് 6.10 വരെ എന്നിങ്ങനെയാണ് ഭക്തര്ക്ക് ക്ഷേത്രത്തില് പ്രവേശിക്കാന് അനുവാദമുള്ളത്.
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…