Categories: Featured

ജന്മാന്തര പുണ്യവുമായി ഇന്ന് അഷ്ടമി രോഹിണി,ഉണ്ണിക്കണ്ണന്മാരെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി-

ഹൈന്ദവര്‍ ഉണ്ണിക്കണ്ണനെ മനസില്‍ ആരാധിച്ച് ഭക്തിയോടെ കൊണ്ടാടുന്ന ദിനമാണ് അഷ്ടമി രോഹിണി. മഹാവിഷ്ണുവിന്‍റെ എട്ടാമത്തെ അവതാരമായ ശ്രീകൃഷ്ണന്‍റെ ജന്മദിവസമാണ് ശ്രീകൃഷ്ണ ജന്മാഷ്ടമി ആയി ആഘോഷിക്കുന്നത്. ചിങ്ങമാസത്തില്‍ കൃഷ്ണപക്ഷത്തിലെ രോഹിണി നക്ഷത്രദിവസത്തില്‍ ആഘോഷിക്കപ്പെടുന്ന ഈ ദിനം കൃഷ്ണാഷ്ടമി, ഗോകുലാഷ്ടമി, അഷ്ടമി രോഹിണി, ശ്രീകൃഷ്ണ ജയന്തി, ജന്മാഷ്ടമി എന്നീ പേരുകളിലും അറിയപ്പെടുന്നു.

ഒരു യുഗ പരിവര്‍ത്തനത്തിന്‍റെ നാന്ദിയായി ധര്‍മ്മ സംരക്ഷണത്തിനും ലോകനന്മയ്ക്കുമായി ഭഗവാന്‍ ശ്രീകൃഷ്ണന്‍ അഷ്ടമി രോഹിണി നാളില്‍ ദേവകീനന്ദനായി ശ്രീകൃഷ്ണന്‍ ഭൂമിയില്‍ അതരിച്ചു. അമ്പാടിയില്‍ വളര്‍ന്ന കള്ള കണ്ണന്‍റെ കുസൃതിയും കൊഞ്ചലും അവതാര ലക്ഷ്യത്തിലേക്കുള്ള വളര്‍ച്ചയും ദ്വാപര യുഗത്തിന്‍റെ പുണ്യമായി. മഹാവിഷ്ണുവിന്‍റെ പൂര്‍ണ്ണ അവതാരമാണ് ശ്രീകൃഷ്ണനും,ശ്രീരാമനും. ഹൈന്ദവ വിശ്വാസ പ്രകാരം ദ്വാപരയുഗത്തില്‍ ജനിച്ച ഭഗവാന്‍ ശ്രീകൃഷ്ണന്‍ മനുഷ്യ ഭാവനകള്‍ക്ക് അതീതനായ മഹാപുരുഷനാണ്.

ഹൈന്ദവവിശ്വാസത്തില്‍, പ്രത്യേകിച്ചും വൈഷ്ണവഭേദത്തില്‍ ഭക്തിപ്രകാരവും നിര്‍വൃതികാരകവുമായ ദൈവസങ്കല്പം കൃഷ്ണന്‍റേതാണ്. മഹാഭാരതം പോലും പറയുന്നത് കൗരവ പാണ്ഡവന്മാരുടെ കഥയല്ല. കൃഷ്ണന്‍റെ കഥയാണ്, എല്ലാ കഥാപാത്രങ്ങളും കൃഷ്ണ ദര്‍ശനത്തിന്‍റെ പശ്ചാത്തലമായി വര്‍ത്തിക്കുന്നു. അഷ്ടമിരോഹിണി ദിവസം വ്രതാനുഷ്ഠാനങ്ങളോടെ കഴിയുകയും അര്‍ദ്ധരാത്രിവരെ ശ്രീകൃഷ്ണ ജപങ്ങളുമായി കഴിഞ്ഞു കൂടുകയും ചെയ്യണം എന്നാണ് ആചാര്യ വിധി. കന്മഷങ്ങള്‍ കളയാനും ഐശ്വര്യം കടന്നുവരുവാനുമാണ് അഷ്ടമിരോഹിണി വ്രതം അനുഷ്ഠിക്കുന്നത്. കണ്ണന്‍റെ ജന്മദിനത്തില്‍ ഉണ്ണിക്കണ്ണന്‍റെയും, രാധയുടേയും, കുചേലന്‍റെയും, ഗോപികമാരുടേയും അടക്കമുളള പുരാണ വേഷങ്ങള്‍ അണിഞ്ഞ് മഹാശോഭായാത്രക്കു അണിനിരക്കുന്ന കുട്ടികള്‍ കാണികളുടെ കണ്ണുകള്‍ക്ക് അമൃതാകും.സംസ്ഥാനത്തെ പ്രധാന ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലെല്ലാം വൻ ആഘോഷങ്ങളാണ് നടക്കുന്നത്. ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ രണ്ട് നേരം കാഴ്ച ശീവേലിയും പ്രത്യേക പൂജകളും നടക്കും.

ശോഭായാത്രകളടക്കമുള്ള പരിപാടികൾ ഇന്ന് നാടൊട്ടുക്കും നടക്കും .അതിരുകളില്ലാത്ത സൗഹൃദം മതിലുകളില്ലാത്ത മനസ്സ് എന്ന സന്ദേശവുമായാണ് ബാലഗോകുലം ബാലദിനമായി ആചരിക്കുന്നത്.


അഷ്ടമി രോഹിണി നാളിൽ ആവണി പൗർണമിയിൽ അർദ്ധരാത്രിയിലാണ് ശ്രീകൃഷ്ണ ഭഗവാൻ ജനിച്ചതെന്നാണ് വിശ്വാസം. ഇത് പ്രകാരം അന്നേ ദിവസം അർദ്ധ രാത്രിവരെ ഉറക്കമുപേക്ഷിച്ച് കൃഷ്ണ നാമ ജപം നടത്തിയാൽ അനുഗ്രഹം ലഭിക്കുമെന്നും ഭക്തർ വിശ്വസിക്കുന്നു.കന്മഷങ്ങള്‍ കളയാനും ഐശ്വര്യം കടന്നുവരുവാനുമാണ് അഷ്ടമിരോഹിണി വ്രതം അനുഷ്ഠിക്കുന്നത്.ശോഭയാത്രയാണ് ശ്രീകൃഷ്ണ ജയന്തിയുടെ മുഖ്യ ആകർഷണം. ഉണ്ണിക്കണ്ണന്റെ വേഷം ധരിച്ച കുട്ടികൾ ശോഭായാത്രയുടെ ഭാഗമാകും. ശോഭാ യാത്ര നടക്കുന്നതിനാൽ ഗതാഗത കുരുക്ക് ഒഴിവാക്കാൻ വൻ സജ്ജീകരണങ്ങൾ തന്നെയാണ് തലസ്ഥാനത്തടക്കം ഒരുക്കിയിരിക്കുന്നത്.

admin

Recent Posts

റായ്ബറേലിയിൽ രാഹുൽ നൽകിയ ആദ്യ ഗ്യാരന്റി എന്താണെന്ന് അറിയുമോ ?വീഡിയോ വൈറൽ |RAHUL GANDHI

റായ്ബറേലിയിൽ രാഹുൽ നൽകിയ ആദ്യ ഗ്യാരന്റി എന്താണെന്ന് അറിയുമോ ?വീഡിയോ വൈറൽ |RAHUL GANDHI

1 hour ago

‘കഠിനാധ്വാനിയായ നേതാവ്; സുശീൽകുമാർ മോദിയുടെ വിയോഗം ബിജെപിക്ക് നികത്താനാവാത്ത തീരാനഷ്ടം’; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രിയും അമിത് ഷായും

പട്‌ന: ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ സുശീൽകുമാർ മോദിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര…

1 hour ago

മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ ഏറ്റുമുട്ടൽ; രണ്ട് സ്ത്രീകളടക്കം മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

മുംബൈ: മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് സ്ത്രീകളടക്കം മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. പ്രദേശത്ത് നിന്നും എകെ 47 റൈഫിൾ,…

1 hour ago

സെക്കന്തരാബാദ് തൂത്ത് വാരാൻ ബിജെപി !|BJP

സെക്കന്തരാബാദ് തൂത്ത് വാരാൻ ബിജെപി !|BJP

2 hours ago

അടിയന്തിര ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ നില തൃപ്തികരം, മന്ത്രിയെ ആഞ്ചിയോപ്ലാസ്റ്റിക്ക് വിധേയനാക്കി

തി​രു​വ​ന​ന്ത​പു​രം: ഹൃ​ദ്രോ​ഗ​ത്തെ തു​ട​ർ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ലി​ന് ആ​ൻ​ജി​യോ​പ്ലാ​സ്റ്റി ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കി. കഴിഞ്ഞ ദിവസം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ നടന്നത്.…

2 hours ago

കോഴിക്കോട്ട് ആം​ബു​ല​ൻ​സ് ട്രാ​ൻ​സ്ഫോ​മ​റി​ൽ ഇ​ടി​ച്ച് ക​ത്തി; രോഗി വെന്തു മരിച്ചു, 7 പേർക്ക് പരിക്ക്

കോഴിക്കോട്: രോ​ഗിയുമായി പോയ ആംബുലൻസ് ട്രാ​ൻ​സ്ഫോ​മ​റി​ൽ ഇ​ടി​ച്ച് ക​ത്തി. വാഹനത്തിലുണ്ടായിരുന്ന രോ​ഗി വെന്തുമരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റു. നാദാപുരം സ്വദേശി…

2 hours ago