Kerala

പ്രകൃതി ദുരന്തങ്ങളും, മനുഷ്യ നിർമ്മിത പ്രതിസന്ധികളും, മഹാമാരിയും തകർത്തെറിഞ്ഞ മലനാടായ റാന്നിയിൽ പ്രതീക്ഷയുടെ പുത്തൻ സൂര്യോദയമാണ് ശ്രീമദ് അയ്യപ്പ ഭാഗവത മഹാസത്രം, ഈ മഹായാഗത്തിന്റെ പിന്നണിയിലെ പ്രമുഖർ ഇവരൊക്കെ

റാന്നി: 2018 ലേയും 2019 ലേയും പ്രളയങ്ങൾ രൗദ്രഭാവത്തോടെ തകർത്തെറിഞ്ഞ മലനാടാണ് റാന്നി. അതിനു മുന്നേ ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഏറെ ബാധിച്ച നാട്. ഈ രാജ്യത്ത് തന്നെ കോവിഡ് മഹാമാരി ആദ്യമായി റിപ്പോർട്ട് ചെയ്തതും ഈ നാട്ടിലാണ്. ഇവിടെയാണ്‌ കലിയുഗ വരദനായ ശബരിമല ധർമ്മ ശാസ്താവിന്റെ അനുഗ്രഹത്തിനായി നാടും നഗരവും ഒരുങ്ങുന്ന മണ്ഡല കാലത്ത്, തിരുവാഭരണ പാതയിൽ അയ്യപ്പ ഭാഗവത മഹാസത്രമെന്ന വിപുലമായ മഹായാഗത്തിന് തിരി തെളിയുന്നത്. പരമ്പരാഗതമായ ശബരിമല ആചാരാനുഷ്ഠാനങ്ങളുടെ പുനരാവിഷ്ക്കാരമാണ് മഹാസത്രം. ലോകം ഉറ്റുനോക്കുന്ന ഈ മഹായാഗത്തിന്റെ പിന്നണിയിൽ അനേകായിരം അയ്യപ്പ ഭക്തരുണ്ട്.

റാന്നി വൈക്കം തിരുവാഭരണ പാതയിലെ ഒരു പ്രധാന സ്ഥലമാണ് മണികണ്ഠനാൽത്തറ. ഇവിടം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അയ്യപ്പധർമ്മ സേവാ സമിതിയാണ് വിവിധ ഹൈന്ദവ, സാമുദായിക, സാംസ്കാരിക സംഘടനകളുടെ സഹകരണത്തോടെ ഈ മഹാസത്രത്തിന്റെ ചുക്കാൻ പിടിക്കുന്നത്. തികഞ്ഞ അയ്യപ്പഭക്തനും മുൻ രാജ്യസഭാ എം പി യും ചലച്ചിത്ര നടനുമായ ഭാരത് സുരേഷ് ഗോപി, ശബരിമല തന്ത്രിമാരായ കണ്ഠരര് രാജീവരര്, കണ്ഠരര് മഹേഷ്‌ മോഹനര് അയ്യപ്പന്റെ പിതൃസ്ഥാനീയരായ മൂലം തിരുന്നാൾ പിജി ശശികുമാര വർമ്മ, പി എൻ നാരായണ വർമ്മ തുടങ്ങിയവരാണ് അയ്യപ്പ ഭാഗവത മഹാസത്രത്തിന്റെ മുഖ്യ രക്ഷധികാരികൾ.

അയ്യപ്പ ഭാഗവത രചയിതാവ് ത്രയ്യക്ഷര ചൈതന്യയുടെ പത്നി ആചാര്യ രാമാദേവി ഗോവിന്ദ വാര്യർ, ആചാര്യ നാഗപ്പൻ സ്വാമി, ആചര്യ ഹരി വാര്യർ എന്നിവർ ഈ യാഗത്തിന്റെ ആചര്യസ്ഥാനം അലങ്കരിക്കുന്നു. മുൻ ശബരിമല മേൽശാന്തി തിരുനാവായ് സുധീർ നമ്പൂതിരി യജ്ഞവേദിയിൽ ശബരിമല ക്ഷേത്ര മാതൃകയിൽ ഒരുക്കിയിട്ടുള്ള താൽക്കാലിക ക്ഷേത്രത്തിലെ പൂജകൾക്കും വഴിപാടുകൾക്കും നേതൃത്വം നൽകും.http://bit.ly/3Gnvbys

Anandhu Ajitha

Recent Posts

ഭാരതത്തിനെതിരെയുള്ള .5 ഫ്രണ്ട് അഥവാ അർദ്ധ മുന്നണി : ഭാരതത്തിന്റെ ആന്തരിക ശത്രുക്കൾ ആരൊക്കെയാണ് ?

ഭാരതത്തിന്റെ ആന്തരിക ശത്രുക്കളെക്കുറിച്ചുള്ള ഈ വീഡിയോയിൽ, '0.5 ഫ്രണ്ട്' അഥവാ അർദ്ധ മുന്നണിയുടെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നു. രാജ്യത്തിന്റെ ഐക്യത്തെ അപകടമാക്കുന്ന…

21 minutes ago

ഒസ്മാൻ ഹാദിയുടെ കൊലപാതകത്തെ തുടർന്ന് ബംഗ്ലാദേശിൽ വ്യാപക കലാപം | CONFLICT IN BANGLADESH

വിദ്യാർത്ഥി നേതാവിന്റെ കൊലപാതകത്തിൽ വ്യാപക പ്രതിഷേധം. കൊലപാതകത്തിന് പിന്നിൽ ഇന്ത്യയെന്ന് പ്രചാരണം. ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ പ്രക്ഷോഭകർ വളഞ്ഞു. ബംഗ്ലാദേശിൽ…

1 hour ago

ബംഗാൾ ഉൾക്കടലിൽ പ്രകോപനം സൃഷ്ടിച്ച് ബംഗ്ലാദേശ്!സ്ഥിതിഗതികൾ വിലയിരുത്തി ഇന്ത്യ|INDIA BANGLADESH ISSUE

അതിർത്തിയിൽ നിരന്തരം പ്രകോപനം സൃഷ്ടിച്ച് ബംഗ്ലാദേശ് ! ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞ രണ്ടു മാസമായി തുടരുന്ന സംഘർഷം വർദ്ധിക്കുന്നു. യുദ്ധ…

2 hours ago

ഗോവ വിമോചന ദിനാചരണ ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കറുടെ പ്രസംഗം I RAJENDRA ARLEKAR

അന്നത്തെ പ്രധാനമന്ത്രി ഗോവയെ മോചിപ്പിക്കാൻ നടപടിയെടുത്തില്ല ! സൈനിക നടപടി വൈകിപ്പിച്ചു ! എന്നാൽ ചെറിയ ഭൂഭാഗമായ ഗോവയ്ക്ക് വേണ്ടി…

3 hours ago

ഗോവ വിമോചന ദിനാചരണ ചടങ്ങിൽ അനഘ ആർലേക്കറുടെ പ്രസംഗം ! LADY GOVERNOR ANAGHA ARLEKAR

ഗോവയെ കുറിച്ച് ചിലർ മോശം കാര്യങ്ങൾ പ്രചരിപ്പിക്കുന്നു ! ഗോവ ഭാരതത്തിന്റെ ദക്ഷിണ കാശിയാണ് ! രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചു…

3 hours ago

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബുർഖ നിരോധിച്ച് ഡെന്മാർക്ക് | DENMARK BANS BURQA IN SCHOOLS & UNIVERSITIES

യൂറോപ്യൻ രാജ്യമായ ഡെന്മാർക്ക് തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖാവരണം നിരോധിക്കാനായി നടത്തുന്ന പുതിയ നിയമനിർമ്മാണം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നു.…

4 hours ago