Categories: FeaturedIndia

അയോദ്ധ്യ കേസിൽ പുനഃപരിശോധനാ ഹർജി നൽകൽ ഇരട്ടത്താപ്പെന്ന് ശ്രീ ശ്രീ രവിശങ്കര്‍

കൊല്‍ക്കത്ത: അയോധ്യ കേസില്‍ പുനപ്പരിശോധനാ ഹര്‍ജി നല്‍കാൻ മുസ്ലിം സംഘടനകൾ തീരുമാനിച്ചത് ഇരട്ടത്താപ്പാണെന്ന് ശ്രീ ശ്രീ രവിശങ്കര്‍. രാജ്യത്തിന്റെ സാമ്പത്തിക രംഗം ശക്തിപ്പെടുത്തുന്നതിന് ഹിന്ദുക്കളും മുസ്ലിങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും ശ്രീ ശ്രീ പറഞ്ഞു.

തര്‍ക്ക ഭൂമിയില്‍ പള്ളി പണിയണമെന്ന നിലപാടില്‍ ഒരു വിഭാഗം ഉറച്ചുനിന്നില്ലായിരുന്നെങ്കില്‍ അയോധ്യ വിഷയം വളരെ മുന്‍പേ തന്നെ പരിഹരിക്കപ്പെടുമായിരുന്നു. കാലങ്ങളായി നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിച്ച സുപ്രീം കോടതിയുടെ തീരുമാനം ഉചിതമായി. അതില്‍ താന്‍ സന്തോഷിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

തര്‍ക്ക ഭൂമിയില്‍ പള്ളി നിര്‍മിക്കണമെന്ന പിടിവാശി അര്‍ഥരഹിതമാണ്. തര്‍ക്കഭൂമിയുടെ ഒരു ഭാഗത്ത് ക്ഷേത്രവും മറുഭാഗത്ത് പള്ളിയും നിര്‍മിച്ച് പ്രശ്‌നം പരിഹരിക്കാന്‍ രണ്ടു വിഭാഗങ്ങളും ശ്രമം നടത്തണമെന്ന് 2003 മുതല്‍ താന്‍ പറയുന്നതാണെന്നും രവിശങ്കര്‍ പറഞ്ഞു.

കോടതി ഒരു തീരുമാനമെടുക്കുമ്പോള്‍ അതില്‍ എല്ലാവര്‍ക്കും ഒരുപോലെ സന്തോഷം ഉണ്ടായിക്കൊള്ളണമെന്നില്ല. വ്യത്യസ്തരായ ആളുകള്‍ക്ക് വ്യത്യസ്ത കാഴ്ചപ്പാടുകളാവും ഉണ്ടാവുക. സുപ്രീം കോടതി വിധി എന്തായാലും അത് അംഗീകരിക്കുമെന്ന് മുന്‍പ് പറഞ്ഞവര്‍ ഇപ്പോള്‍ നിലപാട് മാറ്റി. വിധി പുനപ്പരിശോധിക്കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. ഇത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു.

തര്‍ക്ക ഭൂമി രാമക്ഷേത്രം നിര്‍മിക്കാന്‍ വിട്ടുകൊടുത്ത സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കാന്‍ അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡിന്റെ തീരുമാനിച്ചിരുന്നു. ഡിസംബര്‍ ആദ്യവാരത്തില്‍ സുപ്രീംകോടതിയെ സമീപിക്കാനാണ് ബോര്‍ഡിന്റെ തീരുമാനം.

ഏഴ് കക്ഷികളാണ് റിവ്യൂ ഹര്‍ജി സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്. മത പണ്ഡിത സംഘടനയായ ജംഇയ്യത്ത് ഉലമായെ ഹിന്ദ്, ഹാജി മെഹ്ബൂബ്, മൗലാന ഹിസ്ബുല്ല, ആദ്യ ഹര്‍ജിക്കാരില്‍ ഒരാളായിരുന്ന അന്തരിച്ച ഹാജി അബ്ദുല്‍ അഹദിന്റെ രണ്ടു മക്കള്‍ എന്നിവരും വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ എസ്ഡിപിഐയും റിവ്യൂ ഹര്‍ജി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.

ഉത്തര്‍ പ്രദേശ് സുന്നി വഖഫ് ബോര്‍ഡ്, ഷിയാ വഖഫ് ബോര്‍ഡ്, ഇഖ്ബാല്‍ അന്‍സാരി എന്നീ മൂന്ന് കക്ഷികളാണ് റിവ്യൂ ഹര്‍ജി നല്‍കേണ്ട എന്ന് തീരുമാനിച്ചിട്ടുള്ളത്.

Anandhu Ajitha

Recent Posts

നിങ്ങളുടെ വോട്ട് ജമാഅത്തെ ഇസ്‌ലാമിക്കോ , SDPI ക്കോ ?

2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…

9 hours ago

നിങ്ങളുടെ വോട്ട് ജമാഅത്തെ ഇസ്‌ലാമിക്കോ , SDPI ക്കോ ?

2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…

10 hours ago

കൂറ്റൻ നദി പിന്നോട്ട് ഒഴുകി !മനുഷ്യനെ ഞെട്ടിച്ച പ്രകൃതിയുടെ സംഹാര താണ്ഡവം

വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…

14 hours ago

നാസികളുടെ നിഗൂഢമായ സ്വർണ്ണ ട്രെയിൻ: പോളണ്ടിന്റെ മണ്ണിലെ അവസാനിക്കാത്ത ചരിത്രരഹസ്യം

രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…

14 hours ago

കിട്ടേണ്ടത് കിട്ടിയപ്പോൾ ഒവൈസിക്ക് തൃപ്തിയായി ! ഹിമന്തയ്ക്ക് നൂറിൽ നൂറ് മാർക്ക് !!

ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…

14 hours ago

മോദിക്ക് ചിരി ! ട്രമ്പിന് കണ്ണീർ ; മുള്ളിനെ മുള്ള് കൊണ്ട് എടുക്കാൻ ഭാരതം

യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…

15 hours ago