തിരുവനന്തപുരം: എസ്എസ്എൽസി ഫലം ജൂണ് 10നും ഹയർസെക്കന്‍ററി ഫലം ജൂണ് 12 നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. സംസ്ഥാനത്ത് നാളെ 12986 സ്‌കൂളുകളിൽ പ്രവേശനോത്സവം നടക്കും. രാവിലെ ഒന്‍പത് മണിക്കായിരിക്കും പ്രവേശനോത്സവ ഉദ്‌ഘാടനം നടക്കുക. മാസ്‌ക് നിർബന്ധമായിരിക്കും. ഈ വർഷം സ്‌കൂൾ കലോത്സവം, കായികമേള, പ്രവർത്തി പരിചയ മേള എന്നിവ ഉണ്ടാകും. കലോത്സവത്തിന് 6.7 കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു.
കുട്ടികളുടെ കായിക നിലവാരം മെച്ചപ്പെടുത്താൻ അഞ്ചുകോടിയും ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്താനുള്ള പദ്ധതികൾക്കായി 2 കോടിയും അനുവദിച്ചു. കൈറ്റ്, വിക്ടേഴ്‌സ്ന് 11 കോടി അനുവദിച്ചതായും മന്ത്രി പറഞ്ഞു. നിലവിലുള്ള ഓണലൈൻ പഠന രീതി ഒഴിവാക്കില്ല. കുറച്ചുകൂടി ശക്തിപ്പെടുത്തും. വിക്ടേഴ്സിന് രണ്ടാം ചാനൽ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.
353 അധ്യാപകരെ പിഎസ്‌സി വഴി കഴിഞ്ഞ ദിവസങ്ങളിൽ നിയമിച്ചു. 6000 അധ്യാപകർക്ക് അഡ്വൈസ് മെമോ നൽകിയതായും മന്ത്രി പറഞ്ഞു. അന്തിമ അക്കാദമിക് മാനുവൽ മൂന്നാഴ്ച്ചയ്ക്കകം തയ്യാറാകും. ഇന്ന് വൈകിട്ടോടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ബസുകൾ വിദ്യാർത്ഥികളോട് വിവേചനം കാണിച്ചാല്‍ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗ് (NIOS) 37-ാം സ്ഥാപകദിനത്തോടനുബന്ധിച്ച് ആറ് പുതിയ അക്കാദമിക്, തൊഴിൽപരമായ കോഴ്സുകളും രണ്ട് മൊബൈൽ…
2020-ലെ വടക്കുകിഴക്കൻ ദില്ലി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ഇടക്കാല ജാമ്യം…
സിപിഎമ്മിലെ മുതിർന്ന നേതാക്കളായ ഇ.പി. ജയരാജനും പി. ജയരാജനും തമ്മിലുള്ള ആരോപണപ്രത്യാരോപണങ്ങൾ പാർട്ടിക്കുള്ളിൽ പുതിയ വിവാദത്തിന് വഴിതുറക്കുന്നു. കണ്ണൂരിലെ വൈദേകം…
എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ്ങിനെക്കുറിച്ചും ടെസ്‌ല മേധാവി ഇലോൺ മസ്കിനെക്കുറിച്ചും നടത്തിയ അസാധാരണ പരാമർശങ്ങളിലൂടെ വീണ്ടും വാർത്തകളിൽ ഇടംപിടിച്ച് അമേരിക്കൻ…
തിരുപ്പറംകുണ്ട്രം മലമുകളിലെ 'ദീപത്തൂണി'ൽ കാർത്തിക ദീപം തെളിയിക്കാൻ സുപ്രീം കോടതി അനുമതി നൽകിയിട്ടും അത് നടപ്പിലാക്കാതെ വിജയ് സർക്കാർ കോടതി…
നവംബർ 21-ന് പുറത്തിറക്കിയ സ്റ്റാൻഡ്-അപ്പ് കോമഡി വീഡിയോയിൽ ഛഠ് പൂജയുമായി ബന്ധപ്പെട്ട് ബിഹാറിലെ സ്ത്രീകൾ നീളത്തിൽ സിന്ദൂരം തൊടുന്ന പാരമ്പര്യത്തെയും…