India

സംസ്ഥാനങ്ങളുടെ പക്കല്‍ ഉപയോഗിക്കാതെ ബാക്കിയുള്ളത് 3 കോടിയിലധികം ഡോസ് വാക്‌സിൻ; ഇതുവരെ ഉപയോഗിച്ചത് 42 ,08,32,021 ഡോസ്; കണക്ക് പുറത്ത് വിട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ദില്ലി: സംസ്ഥാനങ്ങളുടെ പക്കല്‍ മൂന്ന് കോടിയലിധികം ഡോസ് വാക്‌സിന്‍ ബാക്കിയുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണപ്രദേശങ്ങളുടെയും സ്വകാര്യ ആശുപത്രികളുടെയും കൈയ്യിലുള്ള വാക്സിനുകളുടെ ആകെ കണക്കാണിത്. 45.37 കോടിയിലധികം ഡോസുകള്‍ ഇതുവരെ സംസ്ഥാനങ്ങള്‍ നല്‍കി . 11,79,010 ഡോസുകള്‍ സംസ്ഥാനങ്ങളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. പാഴായിപ്പോയതടക്കം മൊത്തം 42,08,32,021 ഡോസ് വാക്‌സിനുകളാണ് ഇതുവരെ ഉപയോഗിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

ജൂണ്‍ 21 മുതല്‍ ദേശീയ വാക്‌സിനേഷന്‍ ഡ്രൈവിന്റെ പുതിയ ഘട്ടം ആരംഭിച്ചത്. ഇതനുസരിച്ച് രാജ്യത്ത് ഉല്പാദിപ്പിക്കുന്ന കോവിഡ് വാക്‌സിന്റെ 75 ശതമാനവും കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് വാങ്ങി സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും വിതരണം ചെയ്യുകയുകയാണ്. അതേസമയം സെപ്തംബറോടെ കുട്ടികള്‍ക്കുള്ള ‘കൊവാക്‌സിന്‍’ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായാണ് ദില്ലി എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേരിയ വ്യക്തമാക്കി.

അതേസമയം രാജ്യത്ത് വീണ്ടും കോവിഡ് കാപ്പ വകഭേദം സ്ഥിരീകരിച്ചു. ഗുജറാത്തില്‍ അഞ്ചുപേർക്കാണ് രോഗം ബാധിച്ചത്. ജാംനഗറില്‍ മൂന്ന് പേര്‍ക്കും പഞ്ച്​മഹല്‍ ജില്ലയിലെ ഗോദ്രയിലും മെഹ്​സാനയിലുമാണ് മറ്റ് രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ വർഷം മാർച്ചിനും ജൂണിനും ഇടയിൽ കോവിഡ്​ ബാധിതരായവരുടെ സാംപിളുകൾ ജനിതക ശ്രേണീകരണത്തിന്​ അയച്ചതിൽ നിന്നാണ്​ ഇവർക്ക്​ കാപ്പ ബാധിച്ചതായി തിരിച്ചറിഞ്ഞത്​.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

B4 Admin

Recent Posts

തമിഴകത്തിന്റെ ധീരനക്ഷത്രം: സനാതന ധർമ്മത്തിന്റെയും ദേശീയതയുടെയും പ്രതീകമായ അയ്യാ മുത്തുരാമലിംഗ തേവർക്ക് സ്മരണാഞ്ജലി!

"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…

6 hours ago

വീണ്ടും ചരിത്രം കുറിക്കാൻ ISRO: ഇന്ന് രാത്രി കുതിച്ചുയരും GSLV-F18, ലക്ഷ്യം ഇന്ത്യയുടെ സ്വന്തം NavIC!

ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…

10 hours ago

രാഹുൽ ഗാന്ധിയുടെ ‘സീതാരാമ’ പ്രയോഗം: രാഷ്ട്രീയ മര്യാദയോ മനഃപൂർവമായ പരിഹാസമോ?

ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…

10 hours ago

പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കണം; സെക്രട്ടേറിയറ്റിന് മുന്നിൽ BRPMS പ്രതിഷേധ ധർണ്ണ

പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…

23 hours ago

ഷെയ്ഖ് ഹസീനയുടെ രാജ്യംവിടൽ വീഡിയോയുടെ പേരിൽ ജോലി നഷ്ടപ്പെട്ടെന്ന് സൂചന: മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ നദിയിൽ മരിച്ച നിലയിൽ

മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…

23 hours ago

1,170 കോടിയുടെ ജൗഹർ സർവകലാശാല സ്വത്തുക്കൾ ഇ.ഡി അറ്റാച്ച് ചെയ്തു: അസം ഖാനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിർണായക നടപടി

സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…

1 day ago