സുല്‍ത്താന്‍ ബത്തേരി: ക്ലാസ് മുറിയില്‍ പാമ്പു് കടിയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ ചികിത്സ നല്‍കാന്‍ വൈകിയെന്ന ആരോപണം നേരിട്ട അധ്യാപകനെതിരേ നടപടി. ഷജില്‍ എന്ന അധ്യാപകനെ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സസ്‌പെന്‍ഡ് ചെയ്തു. പ്രതിഷേധിച്ച നാട്ടുകാതിര്‍ സ്റ്റാഫ് റൂമിന്റെ വാതില്‍ തല്ലിത്തകര്‍ത്ത് അകത്തുകയറി. അദ്ധ്യാപകര്‍ വാതില്‍ പൂട്ടി അകത്തിരുന്നപ്പോഴാണ് നാട്ടുകാര്‍ വാതില്‍ തല്ലിപ്പൊളിച്ചത്.
ജില്ലാ കളക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ സ്‌കൂളിലെത്തി പ്രാഥമിക പരിശോധന നടത്തിയിരുന്നു. ഇവിടെവച്ച് വിദ്യാര്‍ഥികള്‍ അധ്യാപകര്‍ക്കെതിരേ ആരോപണം ആവര്‍ത്തിച്ച സാഹചര്യത്തിലാണ് ഉടനടി നടപടിയുണ്ടായത്. സ്‌കൂളിലെ മറ്റ് അധ്യാപകരെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുമെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
പാമ്പു കടിയേറ്റ് കുട്ടി മരിക്കാനിടയായ സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. സ്‌കൂളിലെത്തിയ ഡെപ്യൂട്ടി ഡയറക്ടറെ നാട്ടുകാര്‍ തടയുകയും ചെയ്തു. ബത്തേരി ഗവ. സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷഹല ഷെറിനാണ്(10) കഴിഞ്ഞ ദിവസം മരിച്ചത്. പാമ്പ് കടിച്ചതാണെന്ന് പറഞ്ഞിട്ടും അധ്യാപകര്‍ മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞാണ് ഷഹലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് മറ്റ് വിദ്യാര്‍ഥികള്‍ ആരോപിച്ചിരുന്നു. സ്‌കൂള്‍ അധികൃതര്‍ നല്‍കിയ വിവരം അനുസരിച്ച് രക്ഷിതാവെത്തിയ ശേഷമാണ് കുട്ടിയെ ബത്തേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
എന്നാല്‍ ഡോക്ടര്‍ക്കും പാമ്പു കടിച്ചതാണെന്ന് സ്ഥിരീകരിക്കാന്‍ സാധിച്ചില്ല. പിന്നീട് റഫര്‍ ചെയ്തതനുസരിച്ചു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.
പ്രപഞ്ചത്തിന്റെ അഗാധതയിൽ നിന്ന് നമ്മെ തേടിയെത്തുന്ന വിരുന്നുകാർ എപ്പോഴും കൗതുകമുണർത്തുന്നവരാണ്. അത്തരത്തിൽ സൗരയൂഥത്തിന് പുറത്തുനിന്ന് എത്തിയ '3I/ATLAS' എന്ന ഇന്റർസ്റ്റെല്ലാർ…
മനുഷ്യ മസ്തിഷ്കത്തിന്റെ സങ്കീർണ്ണതകളും അത്ഭുതങ്ങളും പലപ്പോഴും ആധുനിക വൈദ്യശാസ്ത്രത്തെപ്പോലും അമ്പരപ്പിക്കാറുണ്ട്. അത്തരത്തിൽ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരെയും ഡോക്ടർമാരെയും ഒരുപോലെ അമ്പരപ്പിച്ച അത്യപൂർവ്വമായ…
ജമ്മു കാശ്മീർ ചാമ്പ്യൻസ് ലീഗ് ക്രിക്കറ്റ് മത്സരത്തിനിടെ ജെ.കെ 11 ടീമിന് വേണ്ടി കളിച്ച ഫുർഖാൻ ഭട്ട് എന്ന താരം…
ഭൂമിയുടെ ഉത്ഭവത്തെയും ജീവന്റെ രഹസ്യങ്ങളെയും കുറിച്ചുള്ള ശാസ്ത്രലോകത്തിന്റെ അന്വേഷണങ്ങളിൽ നാസയുടെ ഒസിരിസ്-റെക്സ് ദൗത്യം ഒരു വിപ്ലവകരമായ അദ്ധ്യായമാണ് കുറിച്ചിരിക്കുന്നത്. കോടിക്കണക്കിന്…
സ്വയം വിശ്വാസക്കുറവ് എന്നാൽ സ്വന്തം കഴിവുകളിലോ തീരുമാനങ്ങളിലോ ഉള്ള സംശയമാണ്, ഇത് ആത്മവിശ്വാസമില്ലായ്മ, സ്വയം താഴ്ത്തിക്കെട്ടൽ , മറ്റുള്ളവരെ സംശയത്തോടെ…
ദില്ലി : ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജനുവരി 9ന് ചുമതലയേൽക്കും. സുപ്രീംകോടതി കൊളീജിയം നൽകിയ…