തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരന് തെരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള തുക കൈമാറി യുക്രൈൻ യുദ്ധമുഖത്ത് നിന്ന് സുരക്ഷിതരായി നാട്ടിലെത്തിയ വിദ്യാർത്ഥികൾ. യുക്രൈനിൽ നിന്നടക്കം രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ കാലത്ത് നടന്ന രക്ഷാദൗത്യങ്ങളിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയ കേന്ദ്രമന്ത്രിയാണ് വി മുരളീധരൻ. മന്ത്രി ആറ്റിങ്ങലിൽ മത്സരിക്കുന്നതറിഞ്ഞ വിദ്യാർത്ഥികൾ കെട്ടിവയ്ക്കാനുള്ള തുക കൂട്ടായി കണ്ടെത്തുകയായിരുന്നു. ഇന്ന് തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പ് കാര്യാലയത്തിൽ നടന്ന വാർത്താ സമ്മേളനത്തിൽ വിദ്യാർത്ഥി പ്രതിനിധികളായ സായി ശ്രുതിയും സൗരവും ചേർന്ന് തുക കൈമാറുകയായിരുന്നു. യുക്രൈൻ യുദ്ധമുഖത്ത് നിന്ന് തിരിച്ചെത്തിയ കുട്ടികളുടെ രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യയുടെ ചരിത്രത്തിൽ സമാനതകളില്ലാത്ത രക്ഷാ ദൗത്യങ്ങളിൽ പങ്കുചേരാനായത് സംതൃപ്തിയും സന്തോഷവും നൽകുന്നതാണെന്നും ഇന്ത്യൻ പൗരന്മാർ ലോകത്തെവിടെയും മോദി ഭരണത്തിൽ സുരക്ഷിതരായിരിക്കുമെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. യുക്രൈൻ രക്ഷാദൗത്യത്തിൽ ആദ്യ ഘട്ടത്തേക്കാൾ ദുർഘടവും വെല്ലുവിളി നിറഞ്ഞതുമായിരുന്നു അവസാനഘട്ടം. സുഡാൻ പോലെയുള്ള സംഘർഷ പ്രദേശങ്ങളിൽ നിന്ന് രക്ഷാദൗത്യം കനത്ത വെല്ലുവിളി നിറഞ്ഞതായിരുന്നു. നൈറ്റ് ലാൻഡിംഗ് സൗകര്യം പോലുമില്ലാതിരുന്ന വിമാനത്താവളങ്ങളിൽ തീപ്പന്തങ്ങൾ കത്തിച്ചുവച്ച് ഇന്ത്യക്കാരെ ഒഴിപ്പിക്കാനായി വ്യോമസേന നൈറ്റ് ലാൻഡിംഗ് നടത്തിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. യുക്രൈനിൽ കുടുങ്ങിപ്പോയ വിദ്യാർത്ഥികളെ ആശ്വസിപ്പിക്കുന്നതിനേക്കാൾ ദുഷ്‌കരമായിരുന്നു അവരുടെ രക്ഷിതാക്കളെ ആശ്വസിപ്പിക്കുന്നതെന്നും ദൗത്യത്തിന്റെ വിജയത്തിന് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും വിദേശകാര്യമന്ത്രി ഡോ എസ് ജയശങ്കറിന്റെയും മാർഗ്ഗനിർദ്ദേശങ്ങളാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
റഷ്യയിൽ 4 മലയാളികൾ കുടുങ്ങിയതായാണ് ഇതുവരെ വിദേശകാര്യ മന്ത്രാലയത്തിന് അറിവുള്ളത്. ഇതിൽ രണ്ടുപേർ സുരക്ഷിതരായി ഇന്ത്യൻ എംബസിയിലുണ്ട്. മറ്റു രണ്ടുപേരെ റഷ്യൻ പ്രതിരോധ സേനയുടെ സഹായത്തോടെ കണ്ടെത്താൻ ശ്രമിക്കുകയാണ്. കേന്ദ്രസർക്കാർ ഇവരെ കണ്ടെത്താനുള്ള ശക്തമായ ശ്രമങ്ങൾ തുടരുമെന്നും വി മുരളീധരൻ പറഞ്ഞു. അനധികൃത റിക്രൂട്ടിങ് ഏജൻസികൾക്കെതിരെ കേന്ദ്രം നടപടി ഊർജ്ജിതമാക്കിയിട്ടുണ്ട്. കേന്ദ്ര ഏജൻസികൾ അന്വേഷണം തുടരുന്നു. നിരവധിപേർ ഇതിനോടകം കസ്റ്റഡിയിലായിട്ടുണ്ട്. കേരളത്തിൽ ക്രൈസ്തവ സഭകളുടെ ബിജെപിക്ക് നല്ല ബന്ധമാണെന്നും അവരുമായി നേതൃത്വം നേരിട്ട് ആശയവിനിമയം നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുൽ ഈശ്വറിന് ജാമ്യം ലഭിച്ചെങ്കിലും, അതിന് പിന്നാലെ വ്യാജ പ്രചാരണങ്ങളും പരിഹാസപരമായ പ്രസ്താവനകളും തുടരുകയാണ്. #rahuleaswar #bailbutpropaganda #fakenarrative #mediabias…
ഇന്ത്യൻ റോഡുകളിലൂടെ കണ്ണോടിക്കുമ്പോൾ, രാജ്യത്തിൻ്റെ സാമ്പത്തിക ചലനങ്ങളെ തൻ്റെ ചെറിയ ശരീരത്തിൽ പേറി മുന്നോട്ട് കുതിക്കുന്ന ഒരു വാഹനത്തെ കാണാതിരിക്കില്ല—അതാണ്…
ഭൂമിയുടെ ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ, ബഹിരാകാശത്ത് സുരക്ഷിതമായ സഹവർത്തിത്വം ഉറപ്പാക്കുക എന്നത് ഒരു വലിയ…
മലപ്പുറം ജില്ലയിലെ തെന്നല പഞ്ചായത്ത് പരിധിയിൽ നടന്നതായി പറയുന്ന അലി മജീദ് നടത്തിയ സ്ത്രീദ്വേഷപരമായ (misogynistic) പ്രസ്താവന വലിയ വിവാദമായി…
ഭാരതത്തിന്റെ പ്രതിരോധ ശേഷിക്ക് വലിയ മുതൽക്കൂട്ട് നൽകിക്കൊണ്ട് തദ്ദേശീയമായി വികസിപ്പിച്ച ഓട്ടോമേറ്റഡ് എയർ ഡിഫൻസ് കൺട്രോൾ ആൻഡ് റിപ്പോർട്ടിങ് സിസ്റ്റമാണ്…
ലോക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ശീതയുദ്ധം. അക്കാലത്ത്, ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ഏതറ്റം…