Kerala

കേന്ദ്രമന്ത്രി വി മുരളീധരന് തെരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള തുക കൈമാറി യുക്രൈൻ യുദ്ധമുഖത്തുനിന്ന് സുരക്ഷിതരായി ഇന്ത്യയിലെത്തിയ വിദ്യാർത്ഥികൾ; ലോകത്തെവിടെയും മോദി ഭരണത്തിൽ ഇന്ത്യൻ പൗരന്മാർ സുരക്ഷിതർ; ഇത് മോദി സർക്കാരിന്റെ സമാനതകളില്ലാത്ത രക്ഷാ ദൗത്യങ്ങൾക്കുള്ള അംഗീകാരമെന്ന് മന്ത്രി

തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരന് തെരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള തുക കൈമാറി യുക്രൈൻ യുദ്ധമുഖത്ത് നിന്ന് സുരക്ഷിതരായി നാട്ടിലെത്തിയ വിദ്യാർത്ഥികൾ. യുക്രൈനിൽ നിന്നടക്കം രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ കാലത്ത് നടന്ന രക്ഷാദൗത്യങ്ങളിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയ കേന്ദ്രമന്ത്രിയാണ് വി മുരളീധരൻ. മന്ത്രി ആറ്റിങ്ങലിൽ മത്സരിക്കുന്നതറിഞ്ഞ വിദ്യാർത്ഥികൾ കെട്ടിവയ്ക്കാനുള്ള തുക കൂട്ടായി കണ്ടെത്തുകയായിരുന്നു. ഇന്ന് തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പ് കാര്യാലയത്തിൽ നടന്ന വാർത്താ സമ്മേളനത്തിൽ വിദ്യാർത്ഥി പ്രതിനിധികളായ സായി ശ്രുതിയും സൗരവും ചേർന്ന് തുക കൈമാറുകയായിരുന്നു. യുക്രൈൻ യുദ്ധമുഖത്ത് നിന്ന് തിരിച്ചെത്തിയ കുട്ടികളുടെ രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു.

ഇന്ത്യയുടെ ചരിത്രത്തിൽ സമാനതകളില്ലാത്ത രക്ഷാ ദൗത്യങ്ങളിൽ പങ്കുചേരാനായത് സംതൃപ്തിയും സന്തോഷവും നൽകുന്നതാണെന്നും ഇന്ത്യൻ പൗരന്മാർ ലോകത്തെവിടെയും മോദി ഭരണത്തിൽ സുരക്ഷിതരായിരിക്കുമെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. യുക്രൈൻ രക്ഷാദൗത്യത്തിൽ ആദ്യ ഘട്ടത്തേക്കാൾ ദുർഘടവും വെല്ലുവിളി നിറഞ്ഞതുമായിരുന്നു അവസാനഘട്ടം. സുഡാൻ പോലെയുള്ള സംഘർഷ പ്രദേശങ്ങളിൽ നിന്ന് രക്ഷാദൗത്യം കനത്ത വെല്ലുവിളി നിറഞ്ഞതായിരുന്നു. നൈറ്റ് ലാൻഡിംഗ് സൗകര്യം പോലുമില്ലാതിരുന്ന വിമാനത്താവളങ്ങളിൽ തീപ്പന്തങ്ങൾ കത്തിച്ചുവച്ച് ഇന്ത്യക്കാരെ ഒഴിപ്പിക്കാനായി വ്യോമസേന നൈറ്റ് ലാൻഡിംഗ് നടത്തിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. യുക്രൈനിൽ കുടുങ്ങിപ്പോയ വിദ്യാർത്ഥികളെ ആശ്വസിപ്പിക്കുന്നതിനേക്കാൾ ദുഷ്‌കരമായിരുന്നു അവരുടെ രക്ഷിതാക്കളെ ആശ്വസിപ്പിക്കുന്നതെന്നും ദൗത്യത്തിന്റെ വിജയത്തിന് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും വിദേശകാര്യമന്ത്രി ഡോ എസ് ജയശങ്കറിന്റെയും മാർഗ്ഗനിർദ്ദേശങ്ങളാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

റഷ്യയിൽ 4 മലയാളികൾ കുടുങ്ങിയതായാണ് ഇതുവരെ വിദേശകാര്യ മന്ത്രാലയത്തിന് അറിവുള്ളത്. ഇതിൽ രണ്ടുപേർ സുരക്ഷിതരായി ഇന്ത്യൻ എംബസിയിലുണ്ട്. മറ്റു രണ്ടുപേരെ റഷ്യൻ പ്രതിരോധ സേനയുടെ സഹായത്തോടെ കണ്ടെത്താൻ ശ്രമിക്കുകയാണ്. കേന്ദ്രസർക്കാർ ഇവരെ കണ്ടെത്താനുള്ള ശക്തമായ ശ്രമങ്ങൾ തുടരുമെന്നും വി മുരളീധരൻ പറഞ്ഞു. അനധികൃത റിക്രൂട്ടിങ് ഏജൻസികൾക്കെതിരെ കേന്ദ്രം നടപടി ഊർജ്ജിതമാക്കിയിട്ടുണ്ട്. കേന്ദ്ര ഏജൻസികൾ അന്വേഷണം തുടരുന്നു. നിരവധിപേർ ഇതിനോടകം കസ്റ്റഡിയിലായിട്ടുണ്ട്. കേരളത്തിൽ ക്രൈസ്തവ സഭകളുടെ ബിജെപിക്ക് നല്ല ബന്ധമാണെന്നും അവരുമായി നേതൃത്വം നേരിട്ട് ആശയവിനിമയം നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Kumar Samyogee

Recent Posts

നടന്നത് ലക്ഷങ്ങളുടെ കോഴയിടപാട് ! പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി

കോഴപ്പണക്കേസിൽ കുരുക്കിലായ സ്ഥാപനവുമായി മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് എന്ത് ബന്ധം I CSI BISHOP

44 mins ago

കാട്ടാക്കടയില്‍ വീട്ടമ്മ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ ! ഭർത്താവിനെ കാണാനില്ല ; കൊലപാതകമെന്ന് സംശയം

തിരുവനന്തപുരം കാട്ടാക്കടയില്‍ വീട്ടമ്മയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടാക്കട മുതിവിളയിൽ വാടകയ്ക്ക് താമസിക്കുന്ന ഓട്ടോ ഡ്രൈവർ രഞ്ജിത്തിന്റെ ഭാര്യ…

44 mins ago

എയര്‍ ഇന്ത്യ പ്രതിസന്ധി; കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു; മാനേജ്‌മെന്റും ജീവനക്കാരുമായും ചര്‍ച്ച നടത്തും ; മുപ്പതോളം പേര്‍ക്ക് പിരിച്ചുവിടല്‍ നോട്ടസ്

ദില്ലി :എയർ ഇന്ത്യയിൽ ജീവനക്കാർ കൂട്ട അവധിയെടുത്തതിനെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ ഇടപെട്ട് കേന്ദ്ര സർക്കാർ. എയർ ഇന്ത്യ ജീവനക്കാരെയും അധികൃതരെയും…

55 mins ago

സ്വകാര്യ ആവശ്യത്തിനായി ജനറൽ ആശുപത്രിയിൽ നിന്ന് സർക്കാർ ഡോക്ടറെ വിളിച്ചു വരുത്തി; തിരുവനന്തപുരം ജില്ലാ കളക്ടർക്കെതിരെ പരാതി; മാന്യമായി പെരുമാറിയില്ലെങ്കിൽ ശക്തമായി പ്രതിഷേധിക്കുമെന്ന് കെ ജി എം ഒ

തിരുവനന്തപുരം: സ്വകാര്യ ആവശ്യത്തിനായി സർക്കാർ ഡോക്ടറെ കളക്ടർ വിളിച്ചു വരുത്തിയതായി പരാതി. തിരുവനന്തപുരം കളക്ടർ ജെറോമിക് ജോർജിനെതിരെയാണ് പരാതി ഉയർന്നത്.…

2 hours ago

മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി വിജയത്തിലേക്ക് ; അടുത്ത സാമ്പത്തിക വർഷം മുതൽ പ്രതിരോധ ആയുധ ഇറക്കുമതി അവനാസിപ്പിക്കാൻ ഒരുങ്ങി ഭാരതം

ദില്ലി : ആയുധ നിർമ്മാണത്തിൽ സ്വയം പര്യാപ്തക കൈവരിച്ചതോടെ പ്രതിരോധ ആയുധ ഇറക്കുമതി അവനാസിപ്പിക്കാൻ ഭാരതം. അടുത്ത സാമ്പത്തിക വർഷം…

2 hours ago