stunt-with-3-cobras-at-last-gets-bite
ബെംഗളൂരു: കർണാടകയിൽ യുവാവിന് മൂര്‍ഖന്റെ കടിയേറ്റു. മാസ് സെയ്ദ് എന്ന യുവാവിനാണ് കടിയേറ്റത്. പാമ്പ് പ്രേമിയായ സെയ്ദ് മൂന്ന് പാമ്പുകളുമായി സാഹസികത കാണിച്ചുകൊണ്ടിരിക്കുമ്പോഴാണ് മൂര്‍ഖന്റെ കടിയേറ്റത്.
എന്നാൽ മൂന്ന് മൂര്‍ഖന്‍ പാമ്പുകളെ എങ്ങനെ ഒരുമിച്ച് കൈകാര്യം ചെയ്യാമെന്ന് ചിത്രീകരിക്കുന്നതിനിടെയാണ് കാല്‍മുട്ടിന് മുകളില്‍ കടിയേറ്റത്. സംഭവത്തിന് പിന്നാലെ വീഡിയോയും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.
അതേസമയം അശാസ്ത്രീയമായ രീതിയില്‍ പാമ്പിനെ പിടിക്കുന്ന സെയ്ദിന്റെ പ്രവര്‍ത്തിക്കെതിരെ മൃഗസ്‌നേഹികള്‍ രംഗത്തെത്തി. കാല്‍മുട്ടിന് സമീപം ആഞ്ഞുകടിച്ച പാമ്പ് കുടഞ്ഞ് വലിച്ചെറിയാന്‍ ശ്രമിച്ചിട്ടും പിടിവിട്ടില്ല. ഇതോടെ പാമ്പുകള്‍ക്ക് ഭീഷണിയാണെന്ന് തോന്നുന്ന ആംഗ്യം കാണിച്ചതിനാലാണ് ആക്രമിച്ചതെന്നും ഇവർ പറഞ്ഞു.
ഉടനെ തന്നെ മാസ് സെയ്ദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും അപകട നില തരണം ചെയ്‌തെന്നും ഹീലിംഗ് ആന്‍ഡ് എജ്യുക്കേഷന്‍ സൊസൈറ്റിയുടെ പ്രസിഡന്റും സ്ഥാപകയുമായ പ്രിയങ്ക കദം പറഞ്ഞു. എന്നാൽ മാരകവിഷമുള്ള മൂര്‍ഖനാണ് ഇയാളെ കടിച്ചത്. 46 ആന്റി വെനം കുപ്പികള്‍ കുത്തിവെച്ചാണ് ഇയാളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതെന്നും പ്രിയങ്ക കദം വ്യക്തമാക്കി.
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…