Kerala

ഓർമ്മകളിൽ ഒളിമങ്ങാതെ സുഗതകുമാരി ടീച്ചർ! ഒരു വർഷം നീണ്ടു നിൽക്കുന്ന നവതിആഘോഷങ്ങളുടെ ഉദ്ഘാടനം ഇന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിർവഹിക്കും; ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കായി ചടങ്ങിന്റെ തത്സമയ ദൃശ്യങ്ങളുമായി തത്വമയി

തിരുവനന്തപുരം: സാഹിത്യ-സാംസ്‌കാരിക -പാരിസ്ഥിതിക മേഖലകളിലെ നിറസാന്നിദ്ധ്യമായിരുന്ന, മലയാളത്തിന്റെ പ്രിയ കവയത്രി സുഗതകുമാരിയുടെ നവതി വർഷത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന നവതി ആഘോഷങ്ങളുടെ ഉദ്ഘാടനം ഇന്ന് തിരുവനന്തപുരത്ത് വച്ച് നടക്കും. വൈകുന്നേരം 5 മണിക്ക് ഡോ. മണക്കാല ഗോപാലകൃഷ്ണന്റെ സുഗതകുമാരി കവിതകളുടെ സംഗീതാവിഷ്‌ക്കാരത്തോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമാവുന്നത്. വഴുതക്കാട് ടാഗോര്‍ തീയറ്റില്‍ 6 മണിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സുഗതകുമാരി നവതിയാഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കും.

7 മണിക്ക് സുഗതകുമാരിയുടെ ‘കൃഷ്ണാ നി എന്നെ അറിയില്ല’ എന്ന കവിതയുടെ നൃത്താവിഷ്‌കാരം ചലച്ചിത്രതാരവും നര്‍ത്തകിയുമായ ആശാ ശരത് നിര്‍വഹിക്കും. എം ആര്‍ തമ്പാന്‍ എഡിറ്റ് ചെയ്ത ‘സുഗതസ്മൃതി’ ഗ്രന്ഥത്തിന്റെ മൂന്നാം പതിപ്പിന്റെ പ്രകാശനവും നടക്കും. സുഗതകുമാരിയുടെ രചനകളും സുഗതകുമാരിയെക്കുറിച്ചുള്ള ഗ്രന്ഥങ്ങളും സമ്മേളന വേദിയില്‍ ലഭ്യമാകും.
ബസേലിയസ് മാര്‍ ക്ലിമീസ് കാതോലിക്കാ ബാവ, ശ്രീകുമാരന്‍ തമ്പി, ഡോ. ജോര്‍ജ് ഓണക്കൂര്‍, കുമ്മനം രാജശേഖരന്‍,ഡോ. എം. വി. പിള്ള, സൂര്യ കൃഷ്ണമൂര്‍ത്തി, പന്ന്യന്‍ രവീന്ദ്രന്‍, എം. വിജയകുമാര്‍, ഒ. വി. ഉഷ, ഇഞ്ചക്കാട് ബാലചന്ദ്രന്‍, ഡോ എന്‍.രാധാകൃഷ്ണന്‍, ടി.കെ.എ.നായര്‍, ഡോ. വി. സുഭാഷ്ചന്ദ്രബോസ്, എന്‍ ബാലഗോപാല്‍ തുടങ്ങിയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

സുഗതകുമാരിയുടെ നവതി വർഷത്തോടനുബന്ധിച്ച് കവയത്രിയുടെ ജന്മസ്ഥലമായ ആറന്മുളയില്‍ ഒരേക്കര്‍ സ്ഥലത്തു സുഗതവനം സജ്ജമാക്കല്‍, സ്‌കൂളുകളില്‍ ഇക്കോ ക്ലബുകള്‍ വഴി സുഗത വനങ്ങള്‍ വെച്ചു പിടിപ്പിക്കല്‍, വിദ്യാര്‍ത്ഥികള്‍ക്ക് സുഗതകുമാരി കൃതികളെ അടിസ്ഥാനമാക്കി മത്സരങ്ങള്‍, മനുഷ്യാവകാശ പാരിസ്ഥിതിക രംഗങ്ങളില്‍ പ്രശംസനീയമായി പ്രവര്‍ത്തിച്ചിട്ടുള്ളവര്‍ക്ക് സുഗത പുരസ്‌കാരം തുടങ്ങി വിവിധ പരിപാടികള്‍ ഒരു വര്‍ഷത്തിനകം നടപ്പിലാക്കാനാണ് തീരുമാനം.

എല്ലാ സംസ്ഥാനങ്ങളിലും ‘സുഗത വനങ്ങള്‍’ക്കായി വൃക്ഷ തൈകള്‍ നടുന്ന ചടങ്ങുകളും സംഘടിപ്പിക്കും.സുഗതകുമാരി ഉയര്‍ത്തിപ്പിടിച്ച ആശയദര്‍ശനങ്ങളുടെ പ്രചരണര്‍ത്ഥം ‘സുഗതം വിശ്വമയം’ എന്ന പേരില്‍ വിവിധ രാജ്യങ്ങളില്‍ പൊതുപരിപാടികള്‍ നടത്തും.

നവതി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങിന്റെ തത്സമയ ദൃശ്യങ്ങൾ തത്വമയി നെറ്റ്‌വർക്കിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് കാണാനാകുന്നതാണ്. ഇതിനായി https://bit.ly/3ZsU9qm ലിങ്കിൽ പ്രവേശിക്കുക.

anaswara baburaj

Recent Posts

ആർഎംപി നേതാവ് ഹരിഹരന്റെ വീടിന് നേരെ ആക്രമണം ! സ്‌കൂട്ടറിലെത്തിയ സംഘം വീടിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ ആക്രമണം. സ്കൂട്ടറിലെത്തിയ സംഘം വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു.…

9 hours ago

കരമന അഖിൽ വധക്കേസ് !മുഖ്യപ്രതികളിലെ മൂന്നാമനും പിടിയിൽ ! വലയിലായത് കൊച്ചുവേളിയിൽ നിന്ന്

കരമന അഖിൽ വധക്കേസിൽ മുഖ്യപ്രതികളിലൊരാളായ സുമേഷും പിടിയിലായി. തിരുവനന്തപുരം കൊച്ചുവേളിയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇതോടെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത…

9 hours ago

ഭാരതത്തെ ആണവ ശക്തിയാക്കിയത് 1964 ലെ ജനസംഘത്തിന്റെ പ്രമേയം I AB VAJPAYEE

ബാഹ്യ സമ്മർദ്ദങ്ങളെ ഭയന്ന് കോൺഗ്രസ് തുലാസിലാക്കിയത് രാജ്യത്തിന്റെ സുരക്ഷ I OTTAPRADAKSHINAM #vajpayee #rvenkittaraman #congress #bjp

9 hours ago

ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റ് ആക്രമണം ! സ്‌ഫോടനത്തിൽ വനവാസി യുവതി കൊല്ലപ്പെട്ടു

ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ നടത്തിയ ഐഇഡി സ്‌ഫോടനത്തിൽ യുവതി കൊല്ലപ്പെട്ടു. ബിജാപൂർ ജില്ലയിൽ നടന്ന സ്‌ഫോടനത്തിൽ ഗാംഗലൂർ സ്വദേശിയായ ശാന്തി പൂനം…

10 hours ago

മൂന്നാം വരവ് തടയാൻ ശ്രമിക്കുന്നവരെ നോട്ടമിട്ട് നരേന്ദ്രമോദി

തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നടക്കുന്ന വിദേശ ശ്രമങ്ങളെ കയ്യോടെ പൊക്കി മോദി ? വിശദമായ റിപ്പോർട്ട് പ്രധാനമന്ത്രിയുടെ മേശപ്പുറത്ത്

10 hours ago

മൂവാറ്റുപുഴയില്‍ എട്ടുപേരെ കടിച്ച നായ ചത്തു ! പേവിഷ ബാധയുണ്ടോ എന്ന് സംശയം; പ്രദേശത്ത് ആശങ്ക

മൂവാറ്റുപുഴയില്‍ എട്ടുപേരെ കടിച്ച നായ ചത്തു. പേവിഷ ബാധയുണ്ടോ എന്ന സംശയമുയർന്നതിനെത്തുടർന്ന് നായയെ നഗരസഭാ കോമ്പൗണ്ടിൽ പത്ത് ദിവസത്തേക്ക് നിരീക്ഷണത്തിനായി…

10 hours ago